Actress Urvashi: ആ സ്വാർത്ഥതയ്ക്ക് പുറത്താണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്; ഉർവശി മനസ്സു തുറക്കുന്നു

Actress Urvashi About Marriage:രണ്ടു കുട്ടികളുടെ അമ്മയായ താരം ഇപ്പോൾ താൻ വിവാഹം കഴിച്ചത് എന്തിനാണ് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു അമ്മയാകുക എന്ന സ്വാർത്ഥതയ്ക്ക് പുറത്താണ് താൻ വിവാഹം കഴിച്ചത് എന്ന് നടി പറയുന്നു. എന്റെ മകൾ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. അത് അവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പക്ഷേ ഈ കുട്ടികൾക്ക് എല്ലാവർക്കും കോമൺ ആയിട്ടുള്ളത് എന്റെ അമ്മയാണ്..........

Actress Urvashi: ആ സ്വാർത്ഥതയ്ക്ക് പുറത്താണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്; ഉർവശി മനസ്സു തുറക്കുന്നു

Urvashi And Family

Published: 

27 Apr 2026 | 12:49 PM

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഉർവശി. അന്നും ഇന്നും ലേഡീ സൂപ്പർസ്റ്റാർ. ഹാസ്യമായാലും സ്വഭാവ കഥാപാത്രങ്ങൾ ആയാലും ഉർവശിയുടെ കൈകളിൽ ഭദ്രം. അഭിനയത്തിൽ മാത്രമല്ല ഏതൊരു കാര്യത്തെക്കുറിച്ചും ഉർവ്വശിക്ക് തന്റേതായ നിലപാടുകളും അഭിപ്രായവും ഉണ്ട്. എവിടെ എന്തു പറയണം എന്ത് കാര്യത്തിൽ താൻ അഭിപ്രായം പറയേണ്ടതില്ല എന്നൊക്കെ വളരെ കൃത്യമായ കണക്കുകൂട്ടലുകളോടെ മുന്നോട്ടുപോകുന്ന ഒരു നടിയാണ് ഉർവശി. അതിനാൽ തന്നെ വിവാദങ്ങളും വിമർശനങ്ങളും ഉർവശി അധികം നേരിടേണ്ടതായി വന്നിട്ടില്ല. അഭിനയത്തെയും സിനിമയെയും എത്രത്തോളം ഇഷ്ടപ്പെടുന്നുവോ അത്രത്തോളം തന്നെ കുടുംബത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു വ്യക്തി കൂടിയാണ് ഉർവശി.

രണ്ടു കുട്ടികളുടെ അമ്മയായ താരം ഇപ്പോൾ താൻ വിവാഹം കഴിച്ചത് എന്തിനാണ് എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു അമ്മയാകുക എന്ന സ്വാർത്ഥതയ്ക്ക് പുറത്താണ് താൻ വിവാഹം കഴിച്ചത് എന്ന് നടി പറയുന്നു. എന്റെ മകൾ എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. അത് അവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉള്ളതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പക്ഷേ ഈ കുട്ടികൾക്ക് എല്ലാവർക്കും കോമൺ ആയിട്ടുള്ളത് എന്റെ അമ്മയാണ്. എന്നെ എന്റെ മകളും മകനും അമ്മേ എന്ന് വിളിക്കുന്നു. മറ്റു കുട്ടികളെല്ലാം പൊടിയമ്മേ എന്നാണ് വിളിക്കുന്നത്. അത്തരത്തിൽ ഒരു അമ്മ സങ്കല്പത്തോടുള്ള ആർത്തിയാണ് തന്നെ വിവാഹം കഴിക്കാനായി പ്രേരിപ്പിച്ചതെന്ന് നടി പറയുന്നു. അഡ്രസ്സുള്ള ഒരു കുട്ടി വേണമെങ്കിൽ അതിന് വിവാഹം കഴിക്കണം. അതാണ് നമ്മുടെ നാട്ടുനടപ്പ്.

ALSO READ:ഗ്ലാസ്സിൽ വരെ വിവേചനം, എന്നെ ഇവിടെ ആരാ മൈൻഡ് ചെയ്തിട്ടുള്ളത്? ശാലിൻ സോയ

എന്റേതായ ഒരുപാട് കുട്ടികൾ

എനിക്ക് എന്റേതായ ഒരുപാട് കുട്ടികൾ വേണമെന്ന് ഇഷ്ടമാണ്. അതിനാണ് താൻ വിവാഹിതയായത് എന്നും ഉർവശി പറയുന്നു.അതേസമയം പ്രസവ കാലഘട്ടത്തെക്കുറിച്ചും ഇതിനു മുൻപ് സംസാരിച്ചിരുന്നു. പ്രസവത്തിന് മുൻപും ശേഷവും സ്ത്രീകളിൽ ഉണ്ടാകുന്ന മാനസികമായ മാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും ആളുകൾ ഇന്നും നിസ്സാരമായി ആണ് കാണുന്നത്. പ്രസവശേഷം താൻ കടുത്ത ഡിപ്രഷനിലൂടെയാണ് കടന്നുപോയിരുന്നതെന്നാണ് താരം വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിംഗ് സെറ്റിൽ എത്തിയാലും തനിക്ക് എപ്പോഴും കുഞ്ഞിന്റെ ചിന്ത മാത്രമായിരുന്നുവെന്നും പ്രസവത്തിന് മുന്നേ തന്നെ ചില സിനിമകൾ ഏറ്റെടുത്തതിനാലാണ് പ്രസവത്തിനുശേഷം ഷൂട്ടിങ്ങിനായി പോയത്.

പക്ഷേ തനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.കുട്ടിയെ ജോലിക്കാരുടെ അടുത്ത് ഏൽപ്പിച്ചാണ് പോയത് അവർ കുഞ്ഞിനെ നന്നായി നോക്കുമോ പാലൊക്കെ നന്നായി കൊടുക്കുമോ എന്നൊക്കെ ചിന്തിച്ചു എന്നും ടെൻഷൻ ആയിരുന്നു എന്നും ഉർവ്വശി പറഞ്ഞിരുന്നു.തന്റെ മകളെ ആയാലും മകനെ ആയാലും അവർ സ്കൂൾ ചേരുന്ന കാലം വരെ താൻ വലിയ രീതിയിലുള്ള ടെൻഷനാണ് അനുഭവിച്ചിരുന്നത് എന്നും മകനായ ശേഷം തന്റെ ഭർത്താവിന്റെ സ്നേഹവും ത്യാഗവുമാണ് തനിക്ക് ഏറെ ബലം നൽകിയത് എന്നും ഉർവശി വെളിപ്പെടുത്തിയതാണ്. തന്റെ മകൾക്കൊപ്പവും മകനൊപ്പവുമുള്ള ചിത്രങ്ങൾ എല്ലാം ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മകൾ കുഞ്ഞാറ്റയും അമ്മയ്ക്കായി സമയം കണ്ടെത്താറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകാറുമുണ്ട്.

Loading...
Unable to load recommendations.
Follow Us
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം