ഇനി ആഷ്ലിയും ജോയലും ഒന്നിച്ച്! ബെത്ലഹേമിന് ശേഷം മമിതയും സംഗീതും ഒന്നിക്കുന്ന ഹലോ ഡിയർ കാണാം, സേവ് ദ ഡേറ്റ്!
Hello Dear Movie Release Date Announced: ബേത്ലഹേം കുടുംബ യൂണിറ്റ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ആഷ്ലിയും ജോയലും അഥവാ മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന സിനിമയാണ് ഹലോ ഡിയർ. ഒന്നിലധികം സിനിമകളിൾ മമിത ബൈജുവും സംഗീത് പ്രതാപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇത് ആദ്യമായാണ് നായിക-നായകൻ കോംബിനേഷനിൽ എത്തുന്നത്. ഈ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസ് തീയതിയാണ് അനൗൺസ് ചെയ്തിരിക്കുന്നത്.
ബേത്ലഹേം കുടുംബ യൂണിറ്റ് എന്ന സൂപ്പർ ഹിറ്റിന് ശേഷം ആഷ്ലിയും ജോയലും അഥവാ മമിത ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്ന സിനിമയാണ് ഹലോ ഡിയർ. ഒന്നിലധികം സിനിമകളിൾ മമിത ബൈജുവും സംഗീത് പ്രതാപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇത് ആദ്യമായാണ് നായിക-നായകൻ കോംബിനേഷനിൽ എത്തുന്നത്. ഈ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസ് തീയതിയാണ് അനൗൺസ് ചെയ്തിരിക്കുന്നത്. 2027 ജനുവരി 29 നാണ് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.
മലയാള സിനിമയിലെ പുതിയ തലമുറ സിനിമാതാരങ്ങളിൽ ശ്രദ്ധേയരായ രണ്ട് അഭിനേതാക്കളാണ് മമിത ബൈജുവും സംഗീത് പ്രതാപും. ഗിരീഷ് എ.ഡിയുടെ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെയാണ് ഇരുവരും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ ആയി സിനിമയിലെത്തി കഠിന പ്രയത്നം കൊണ്ട് മുൻനിര താരങ്ങളായി വളർന്നവരാണ് മമിതയും സംഗീതും.മമിത ഇതിനോടകം തന്നെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. സംഗീത് പ്രതാപിനെ സംബന്ധിച്ചിടത്തോളം പ്രധാന നായക വേഷം കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്. നായികാനായകന്മാരായി ഇവർ രണ്ടുപേരും ഒരു സിനിമയിൽ എത്തുമ്പോൾ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
Also Read: ഡബിൾ ബാരലുമായി മാത്യുവിന്റെ മാസ് ഐറ്റം! ത്രില്ലടിപ്പിച്ച് ഉടുമ്പൻചോല വിഷൻ ട്രെയിലർ
ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആഷിക് ഉസ്മാൻ ആണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് സിനിമയുടെ തിരക്കഥ ഒരുക്കുകയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഡിനോയ്. പേര് പോലെ തന്നെ ഒരു റൊമാന്റിക് കോമഡി എന്ന തരത്തിലാകും ഹലോ ഡിയർ എത്തുക. പുതുതലമുറയ്ക്ക് എളുപ്പത്തിൽ കണക്ട് ആവുന്ന കഥയും കഥാ പശ്ചാത്തലങ്ങളും ആണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം അഖിൽ ജോർജും എഡിറ്റിംഗ് ചമൻ ചാക്കോയും ആണ്.
മമിത ബൈജു നായികയായും സംഗീത് പ്രതാപ് സഹനടനായും എത്തിയ ഏറ്റവും പുതിയ ചിത്രം ബത്ലഹേം കുടുംബയൂണിറ്റ് മികച്ച പ്രതികരണങ്ങളുമായി തീയേറ്ററിലും ഒടിടിയിലും പ്രദർശനം തുടരുകയാണ്. ഈ സിനിമയിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് മമിത വേഷമിട്ടിരിക്കുന്നത്. നിവന്റെ അനുജനായിട്ടാണ് സംഗീത് എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി എത്തിയ സിനിമ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് റെക്കോർഡുകളെല്ലാം മറികടന്ന് 300 കോടി ക്ലബ്ബിൽ കയറിയിരുന്നു.
English Summary
Hello Dear marks the reunion of Mamitha Baiju and Sangeeth Prathap who played the popular characters Ashley and Joel following the superhit Bethlehem Family Unit. Although the two have acted together in multiple films previously, this is the first time they are appearing as a lead pair.