AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ahana Krishna : ദ്രൗപതി മുർമുവിനും നരേന്ദ്ര മോദിജിക്കും നന്ദി, അഭിനന്ദനങ്ങൾ അച്ഛാ…. കൃഷ്ണകുമാറിനു ആശംസകൾ നേർന്ന് അഹാന

Ahana Krishna Congratulates Father Krishna Kumar: ഇൻസ്റ്റഗ്രാമിലൂടെയാണ് അഹാന തന്റെ സന്തോഷം അറിയിച്ചത്. അച്ഛന്റെ കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് അദ്ദേഹത്തെ ഈ പദവിയിൽ എത്തിച്ചതെന്ന് അഹാന കുറിച്ചു. ഒരു കുടുംബമെന്ന നിലയിൽ നിങ്ങളുടെ ഈ പുതിയ യാത്ര കാണുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇന്ത്യൻ സിനിമയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ ലഭിച്ച ഈ അവസരം വിലമതിക്കാനാവാത്തതാണ്.

Ahana Krishna : ദ്രൗപതി മുർമുവിനും നരേന്ദ്ര മോദിജിക്കും നന്ദി, അഭിനന്ദനങ്ങൾ അച്ഛാ…. കൃഷ്ണകുമാറിനു ആശംസകൾ നേർന്ന് അഹാന
Krishnakumar And AhanaImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 29 Apr 2026 | 02:26 PM

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി പ്രമുഖ നടൻ കൃഷ്ണകുമാർ ഇന്ന് ചുമതലയേറ്റു. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. അച്ഛന്റെ ഈ പുതിയ നേട്ടത്തിൽ ആവേശവും അഭിമാനവും പങ്കുവെച്ച് മകളും നടിയുമായ അഹാന കൃഷ്ണ രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിലൂടെയാണ് അഹാന തന്റെ സന്തോഷം അറിയിച്ചത്. അച്ഛന്റെ കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് അദ്ദേഹത്തെ ഈ പദവിയിൽ എത്തിച്ചതെന്ന് അഹാന കുറിച്ചു. ഒരു കുടുംബമെന്ന നിലയിൽ നിങ്ങളുടെ ഈ പുതിയ യാത്ര കാണുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇന്ത്യൻ സിനിമയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ ലഭിച്ച ഈ അവസരം വിലമതിക്കാനാവാത്തതാണ്. നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യത്തിലും പരമാവധി നൽകാറുള്ളതുപോലെ, ഈ പുതിയ ഉത്തരവാദിത്വവും നിങ്ങൾ മികച്ച രീതിയിൽ നിർവ്വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, – അഹാന കൃഷ്ണ കുറിച്ചു.

ALSO READ : New Delhi Movie : ജോഷിയെ സല്യൂട്ട് ചെയ്താണ് അന്ന് പ്രിയദർശൻ തിയറ്ററിൽ നിന്ന് ഇറങ്ങിയത്, ന്യൂഡൽഹിയുടെ ക്ലൈമാക്സ് പിറന്നത് ഇങ്ങനെ

തന്റെ അച്ഛനെ ഇത്രയും അഭിമാനകരമായ ഒരു പദവിയിലേക്ക് തിരഞ്ഞെടുത്തതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഹാന പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. അച്ഛന്റെ ഉള്ളിലെ സ്ഥിരോത്സാഹമാണ് അദ്ദേഹത്തെ ഇന്ന് ഈ നിലയിൽ എത്തിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വനി വൈഷ്ണവിനൊപ്പം കൃഷ്ണകുമാർ ചുമതലയേൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കലാരംഗത്തെ കൃഷ്ണകുമാറിന്റെ ദീർഘകാലത്തെ പരിചയം എൻഎഫ്‌ഡിസിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Follow Us