Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi: ജീവിതത്തിൽ തന്നെ ഒരു പുരുഷൻ ചതിച്ചിട്ടുണ്ട് എന്നും ആരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി അല്ലാതിരുന്നിട്ട് കൂടി ആ വ്യക്തിയിൽ നിന്നും ചതി നേരിട്ടു. ഒരു വ്യക്തി തന്നെ എളുപ്പത്തിൽ ചതിച്ചപ്പോൾ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് നടി പറയുന്നത്. ആ ബന്ധം എല്ലാം അവസാനിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്. ഒരു പെൺകുട്ടി തന്നെ വന്ന് എനിക്കൊരു കഥ പറയാനുണ്ടെന്ന്...
ജീവിതത്തിൽ ഏറെ വിശ്വസിച്ച ഒരു വ്യക്തിയിൽ നിന്നും താൻ ചതിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. താൻ അങ്ങനെ ആർക്കു മുന്നിലും പെട്ടെന്ന് വീണുപോകുന്ന ഒരു വ്യക്തിയല്ല എന്നിട്ട് കൂടി തനിക്ക് ആ ബന്ധത്തിൽ നിന്നും മോശമായിട്ടുള്ള ഒരു സാഹചര്യം ആണ് ഉണ്ടായത് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ജീവിതത്തിൽ തന്നെ ഒരു പുരുഷൻ ചതിച്ചിട്ടുണ്ട് എന്നും ആരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി അല്ലാതിരുന്നിട്ട് കൂടി ആ വ്യക്തിയിൽ നിന്നും ചതി നേരിട്ടു.
ആങ്ങനെ ഒരു വ്യക്തി തന്നെ എളുപ്പത്തിൽ ചതിച്ചപ്പോൾ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് നടി പറയുന്നത്. ആ ബന്ധം എല്ലാം അവസാനിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്. ഒരു പെൺകുട്ടി തന്നെ വന്ന് എനിക്കൊരു കഥ പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട് എന്നോട് കാര്യങ്ങൾ പറയുകയായിരുന്നു.
ആ കുട്ടിയോട് ദേഷ്യവും ഒന്നും തോന്നിയില്ല…
പക്ഷെ തനിക്ക് ആ കുട്ടിയോട് ദേഷ്യവും ഒന്നും തോന്നിയില്ല കാരണം അത് അവളുടെ തെറ്റല്ലായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. മാത്രമല്ല തനിക്കെതിരെ വരുന്ന വ്യാജ വാർത്തകളെക്കുറിച്ചും ഗോസിപ്പുകളെ കുറിച്ചും നടി പ്രതികരിച്ചു.തനിക്കെതിരെ വരുന്ന വ്യാജവാർത്തകൾ എല്ലാം തന്നെ ആദ്യം കാണുന്നത് അച്ഛനാണ്.
കാരണം അച്ഛനാണ് ഇപ്പോൾ 24 മണിക്കൂറും യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമായിരിക്കുന്നത്. ഒരു വീഡിയോയിൽ തന്റെ മാതാപിതാക്കൾ കല്യാണത്തിന് വേണ്ടി ഒരു കിലോ സ്വർണ്ണം വാങ്ങി എന്ന ഒരു രീതിയിൽ ഒരു വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ ആ വാർത്തകളെയും ഇപ്പോൾ താരം തള്ളിക്കളയുകയാണ്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.
അതേസമയം ആലപ്പി അഷ്റഫ് ആയിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് ഇത്തരത്തിൽ ഒരു വ്യാജവാർത്ത പ്രചരിപ്പിച്ചത്. നടിയുടെ മാതാപിതാക്കൾ അവരുടെ വിവാഹത്തിനുവേണ്ടി ഒരു കിലോ സ്വർണം അടക്കമുള്ളവ കരുതിയിരുന്നു എന്നാൽ അവർ അതിനൊന്നും അനുസരിക്കാതെ സിനിമയിലേക്ക് കടന്നു വരികയായിരുന്നു എന്നായിരുന്നു ആലപ്പി അഷ്റഫിന്റെ വാർത്ത. ഐശ്വര്യയുടെ ഒരു ബന്ധു വെളിപ്പെടുത്തി എന്നായിരുന്നു ആലപ്പി അഷ്റഫ് അവകാശപ്പെട്ടിരുന്നത് മാത്രമല്ല താരം വാങ്ങി നൽകിയ സാരി വരെ അമ്മ നിരസിച്ചു എന്നും ഐശ്വര്യ സിനിമയെ ഒരുപാട് സ്നേഹിക്കുമ്പോൾ അവരുടെ മാതാപിതാക്കൾ അത്രത്തോളം സിനിമയെ വെറുക്കുന്നുണ്ടെന്ന് ആയിരുന്നു ആലപ്പി അഷ്റഫ് അന്ന് പറഞ്ഞത്.
ENGLISH SUMMARY
Actress Aishwarya Lekshmi has revealed that she was betrayed by someone she trusted deeply. She notes that she is not the type of person to let her guard down easily or fall for someone quickly; yet, despite this, she ended up in a distressing situation due to that relationship. She shared that a man betrayed her, and she suffered this deception even though she is not someone who places her trust in others easily.