AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Good Bad Ugly: ഇളയരാജയുടെ പരാതി; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു

Good Bad Ugly Removed from Netflix: 'ഒത്ത റൂപ താരേൻ', 'ഇളമൈ ഇദോ ഇദോ', 'എൻ ജോഡി മഞ്ച കുരുവി' എന്നീ ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്. സിനിമയിൽ ഈ ഗാനങ്ങൾക്ക് വലിയ വരവേൽപ്പായിരുന്നു ലഭിച്ചത്.

Good Bad Ugly: ഇളയരാജയുടെ പരാതി; അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു
'ഗുഡ് ബാഡ് അഗ്ലി' പോസ്റ്റർ, ഇളയരാജ Image Credit source: Facebook
nandha-das
Nandha Das | Updated On: 17 Sep 2025 08:22 AM

അജിത് കുമാറിനെ നായകനാക്കി സംവിധായകൻ ആധിക് രവിചന്ദ്രൻ ഒരുക്കിയ ‘ഗുഡ് ബാഡ് അഗളി’ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തു. ചിത്രത്തിൽ ഇളയരാജ സംഗീതം നൽകിയ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ സിനിമ നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

നേരത്തെ, മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സ് ഉൾപ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദർശനം വിലക്കിയിരുന്നു. മൂന്ന് ഇളയരാജ ഗാനങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെയാണ്, അനുമതി ഇല്ലാതെ തന്റെ ഗാനങ്ങൾ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് കോടി നഷ്ടപരിഹാരവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗാനത്തിന്റെ പകർപ്പവകാശം കൈവശം വെച്ചിരിക്കുന്നവരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് വാദിച്ചത്.

‘ഒത്ത റൂപ താരേൻ’, ‘ഇളമൈ ഇദോ ഇദോ’, ‘എൻ ജോഡി മഞ്ച കുരുവി’ എന്നീ ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്. സിനിമയിൽ ഈ ഗാനങ്ങൾക്ക് വലിയ വരവേൽപ്പായിരുന്നു പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. നേരത്തെ, ‘മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍’ എന്ന തമിഴ് ചിത്രത്തിലും, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന മലയാള സിനിമയിലും തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.

ALSO READ: ‘ജോർജുകുട്ടിയുടെ റാണിക്ക് പിറന്നാളാശംസകൾ’; സോഷ്യൽ മീഡിയ കത്തിച്ച് ദൃശ്യം3-യിലെ ക്യാരക്റ്റർ പോസ്റ്റർ

ഏപ്രിൽ 10നായിരുന്നു അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ തീയേറ്ററുകളിൽ എത്തിയത്. തൃഷയും പ്രിയ വാര്യരും നായികമാരായെത്തിയ ചിത്രത്തിൽ പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും വേഷമിട്ടിരുന്നു. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ജി വി പ്രകാശ് കുമാറാണ്.