Aju Varghese: ‘അവനിൽ വളർന്ന് വരുന്ന ഒരു ധ്യാനിനെ കാണുന്നുണ്ട്, അവനോട് മാന്യമായി മാത്രമെ ഞാൻ ഇടപെടാറുള്ളു’; മക്കളെ കുറിച്ച് അജു വർഗീസ്
Aju Varghese About His Children: അതുകൊണ്ട് വളരെ മാന്യമായി മാത്രമെ താൻ അവനോട് ഇടപെടാറുള്ളുവെന്നാണ് അജു പറയുന്നത്. അല്ലെങ്കിൽ വലുതായി കഴിയുമ്പോൾ അവൻ എല്ലാ സത്യങ്ങളും വിളിച്ച് പറയുമെന്നാണ് അജു തമാശയായി പറഞ്ഞത്.

Aju Varghese Children
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത സർവം മായ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി-അജു വർഗീസ് കോമ്പോ തിരിച്ചെത്തിയിരിക്കുകയാണ്. ഈ വർഷം റിലീസാകുന്ന നിവിന്റെ ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പൊതുവേദികളിൽ കുടുംബത്തോടൊപ്പം അജു വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. അതുകൊണ്ട് തന്നെ അജുവിന്റെ മക്കളുടെ വിശേഷങ്ങളും അധികം ലഭ്യമല്ല. ഇപ്പോഴിതാ മക്കളുടെ സ്വഭാവത്തെ കുറിച്ച് അജു വർഗീസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പേളി മാണിക്ക് നൽകിയ പുതിയ അഭിമുഖത്തിലായിരുന്നു അജു വർഗീസിന്റെ പ്രതികരണം.
റീഫിൽ ചെയ്യാൻ പറ്റുന്ന പെർഫ്യൂം ബോട്ടിൽ തനിക്ക് കിട്ടിയപ്പോൾ നിവിനെയോ മറ്റോ കാണുകയാണെങ്കിൽ അവന്റെ കയ്യിൽ വില കൂടിയ പെർഫ്യൂം കാണുകയാണെങ്കിൽ അടിച്ചുമാറ്റാമെന്ന്. അത് മോള് കേട്ടു. ശരിക്കും പെർഫ്യൂം മോഷ്ടിക്കുമോ? സോ ബാഡ് എന്നായിരുന്നു അവളുടെ മറുപടി. അത് കേട്ടതോടെ താൻ കോൺഷ്യസായി എന്നും അവളുടെ മുന്നിൽ അച്ഛൻ മോശക്കാരനാവുകയല്ലേ എന്നാണ് അജു പറയുന്നത്.
താൻ ഇപ്പോൾ മക്കളുടെ അടുത്ത് തമാശയൊക്കെ പറയുന്ന അച്ഛനാണ്. അവർക്ക് മുന്നിൽ സ്ട്രിക്ടായ അച്ഛനാകാൻ താൻ ശ്രമിച്ചിരുന്നുവെന്നും ഇപ്പോൾ അവർക്ക് തന്നെ പിടികിട്ടിയെന്നും അജു പറയുന്നു. തന്റെ ഏറ്റവും ഇളയ മകനെ കുറിച്ചും താരം സംസാരിച്ചു. ഒരു ദിവസം അവൻ സ്കൂൾ വണ്ടിയിൽ നിന്നും ഇറങ്ങിയശേഷം ടീച്ചറോട് പറയുകയാണ്… നാളെ വരണ്ട… അങ്ങനെയാണെങ്കിൽ തനിക്കും വരേണ്ടി വരില്ലല്ലോയെന്ന്. അവനിൽ താൻ വളർന്ന് വരുന്ന ഒരു ധ്യാനിനെ കാണുന്നുണ്ട്. അതുകൊണ്ട് വളരെ മാന്യമായി മാത്രമെ താൻ അവനോട് ഇടപെടാറുള്ളുവെന്നാണ് അജു പറയുന്നത്. അല്ലെങ്കിൽ വലുതായി കഴിയുമ്പോൾ അവൻ എല്ലാ സത്യങ്ങളും വിളിച്ച് പറയുമെന്നാണ് അജു തമാശയായി പറഞ്ഞത്.