AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

eko OTT : കുര്യാച്ചനെ തേടിയുള്ള യാത്ര ഇനി ഒടിടിയിലേക്ക്; എക്കോ എപ്പോൾ, എവിടെ കാണാം?

Eko Malayalam Movie OTT Release Date And Platform : നവംബർ 21നാണ് എക്കോ തിയറ്ററുകളിൽ റിലീസായത്. ആസിഫ് അലിയുടെ കൃഷ്കിന്ധ കാണ്ഡം എന്ന സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിച്ച ചിത്രമെന്ന് പ്രത്യേകതയും എക്കോ സിനിമയ്ക്കുണ്ട്

eko OTT : കുര്യാച്ചനെ തേടിയുള്ള യാത്ര ഇനി ഒടിടിയിലേക്ക്; എക്കോ എപ്പോൾ, എവിടെ കാണാം?
Eko OttImage Credit source: Sandeep Pradeep Instagram
Jenish Thomas
Jenish Thomas | Published: 26 Dec 2025 | 06:26 PM

പടക്കളം സിനിമ ഫെയിം സന്ദീപ് പ്രദീപിനെ കേന്ദ്രകഥാപാത്രമാക്കി ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേഷും ചേർന്നൊരുക്കിയ ചിത്രമാണ് എക്കോ. ആസിഫ് അലിയുടെ കിഷ്കിന്ധ കാണ്ഡം സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിച്ച ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നവംബർ 21ന് തിയറ്ററുകളിൽ എത്തിയ എക്കോ ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം

എക്കോ ഒടിടി

അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് എക്കോയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കായിരിക്കുന്നത്. ചിത്രം ഡിസംബർ 31 ന്യൂ ഇയർ രാവിലെ നെറ്റ്ഫ്ലിക്സിലെത്തുന്നതാണ്. നെറ്റ്ഫ്ലിക്സ് ഈ വർഷം സ്വന്തമാക്കിയ ചുരുക്കം മലയാളം സിനിമകളിൽ ഒന്നാണ് എക്കോ.

ALSO READ : Vilayath Buddha OTT : തിയറ്ററിൽ ഫയർ ആയില്ല! പൃഥ്വരാജിൻ്റെ വിലായത്ത് ബുദ്ധ ഇനി ഒടിടിയിലേക്ക്

എക്കോ സിനിമ

ആരാധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ എംആർകെ ജയറാമാണ് എക്കോ നിർമിച്ചിരിക്കുന്നത്. ബാഹുൽ രമേഷ് എഴിതിട്ടുള്ള ആനിമൽ ട്രൈയോളജിയുടെ ഏറ്റവും അവസാന ചിത്രമാണ് എക്കോ. കിഷ്കിന്ദ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 തുടങ്ങിയവയാണ് ആനിമൽ ട്രൈയോളജിയിലെ മറ്റ് രണ്ട് ചിത്രങ്ങൾ. എക്കോ ഒരുക്കിയിരിക്കുന്നത് ദിൻജിത്ത് അയ്യത്താനാണ്. ബാഹുൽ രമേഷ് തന്നെയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. സന്ദീപ് പ്രദീപിന് പുറമെ വിനീത്, നരേൻ, ബിനു പപ്പു, അശോകൻ, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം അഞ്ച് കോടി ബജറ്റിലാണ് സിനിമ നിർമിച്ചിട്ടുള്ളത്. ബോക്സ്ഓഫീസിൽ ഇതിനോടകം 46 കോടിയിൽ അധികം കളക്ഷൻ എക്കോ നേടിട്ടുണ്ട്. സൂരജ് ഇ എസാണ് എഡിറ്റർ. മുജീബ് മജീദാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.