AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: രക്ഷാബന്ധന്‍ ആഘോഷമാക്കി അല്ലു അര്‍ജുന്റെ മക്കള്‍; ചിത്രങ്ങള്‍ വൈറല്‍

Allu Arha And Allu Ayaan Rakhi Celebrations: ക്യൂട്ട് ആണ് ഈ ചിത്രമെന്നും, സാഹോദര സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഇതെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. മക്കള്‍ രാഖി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇരുവരുടെയും അമ്മയായ അല്ലു സ്‌നേഹ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു

Viral News: രക്ഷാബന്ധന്‍ ആഘോഷമാക്കി അല്ലു അര്‍ജുന്റെ മക്കള്‍; ചിത്രങ്ങള്‍ വൈറല്‍
അല്ലു അര്‍ജുന്റെ കുടുംബത്തിലെ രാഖി ആഘോഷം Image Credit source: instagram.com/allusnehareddy/
jayadevan-am
Jayadevan AM | Published: 13 Aug 2025 10:55 AM

സെലിബ്രിറ്റി കുടുംബങ്ങളുടെ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് എന്നും രസക്കാഴ്ചയാണ്. അത്തരം ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലാകും. അല്ലു അര്‍ജുന്റെ കുടുംബത്തിലെ രക്ഷാബന്ധന്‍ ആഘോഷമാണ് ആരാധകര്‍ ഒടുവില്‍ ഏറ്റെടുത്തിരിക്കുന്നത്. അല്ലു അര്‍ജുന്റെ മക്കളായ അല്ലു അര്‍ഹയും, അല്ലു അയാനും രാഖി കെട്ടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചേട്ടനായ അല്ലു അയാന് രാഖി കെട്ടി കൊടുത്തതിന് ശേഷം അല്ലു അര്‍ഹ സഹോദരന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 

View this post on Instagram

 

A post shared by Allu Sneha Reddy (@allusnehareddy)

Also Read: Param Sundari: പരം സുന്ദരി 29ന് എത്തും, മലയാളം പറഞ്ഞ് ഞെട്ടിക്കാന്‍ ജാന്‍വി കപൂര്‍

വളരെ ക്യൂട്ട് ആണ് ഈ ചിത്രമെന്നും, സാഹോദര സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ഇതെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. മക്കള്‍ രാഖി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇരുവരുടെയും അമ്മയായ അല്ലു സ്‌നേഹ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി. നിരവധി പേരാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ചിത്രങ്ങളാണ് ഇതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.