Pushpa 2 Box Office Collection: പുഷ്പ 2 ബോക്‌സ് ഓഫീസ് കളക്ഷൻ; ബാഹുബലിയെ മറികടക്കാൻ വെറും 69 കോടി മാത്രം, ഇതുവരെ കിട്ടിയത്?
Pushpa 2 Worldwide Box Office Collection: റിലീസിന് മുമ്പ് ചിത്രം 10.65 കോടി രൂപയാണ് നേടിയത്. അതിനുശേഷം ആദ്യ ആഴ്‌ചയിൽ 725.8 കോടിയും രണ്ടാം ആഴ്‌ചയിൽ 264.8 കോടിയും മൂന്നാം ആഴ്‌ചയിൽ 129.5 കോടിയുമാണ് ചിത്രം നേടിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഏറ്റവും പുതിയ ആഗോള കളക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ചിത്രം 1719.5 കോടിയാണ് നേടിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷനിൽ ബാഹുബലിയെ മറിക്കടക്കാനൊരുങ്ങി പുഷ്പ 2. ചിത്രം പുറത്തിറങ്ങി 23 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ നേടിയത് 1128.85 കോടിയാണ്. ബേബി ജോൺ, മാർക്കോ, ബറോസ്, മാക്‌സ് തുടങ്ങിയ ചിത്രങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് പുഷ്പ നേരിടുന്നത്. എന്നാൽ ചിത്രത്തിൻ്റെ പ്രധാന വിജയകാരണമായി പറയുന്നത് ആകർഷകമായ കഥാഗതി, ശ്രദ്ധേയമായ പ്രകടനങ്ങൾ, അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരുൾപ്പെടെയുള്ള പ്രധാന താരങ്ങളുടെ ജനപ്രീതിയാണ്.
റിലീസിന് മുമ്പ് ചിത്രം 10.65 കോടി രൂപയാണ് നേടിയത്. അതിനുശേഷം ആദ്യ ആഴ്‌ചയിൽ 725.8 കോടിയും രണ്ടാം ആഴ്‌ചയിൽ 264.8 കോടിയും മൂന്നാം ആഴ്‌ചയിൽ 129.5 കോടിയുമാണ് ചിത്രം നേടിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഏറ്റവും പുതിയ ആഗോള കളക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ചിത്രം 1719.5 കോടിയാണ് നേടിയിരിക്കുന്നത്.
ഇതിന് മുമ്പ് ആഗോളതലത്തിൽ ബാഹുബലി 2 ആണ് 1788 കോടി നേടിയത്. ബാഹുബലിയുടെ റെക്കോർഡുകൾ തകർക്കാൻ വെറും 69 കോടി മാത്രമാണ് വേണ്ടത്. ദംഗൽ 2000 കോടി കടന്നെങ്കിലും അത് ചൈനയിലെ റിലീസിന് ശേഷം മാത്രമാണ് അത്രയും നേടിയത്. പുഷ്പ 2: ദി റൂൾ തീയറ്ററുകളിൽ നാലാഴ്ച പിന്നിടുമ്പോൾ, ആഗോളതലത്തിൽ കോടികൾ നേടിയെങ്കിൽ ഇപ്പോൾ ഇടിവ് നേരിടുന്നുണ്ട്. 23-ാം ദിവസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് ചിത്രം 8.75 കോടിയാണ് നേടിയത്. ഇതിൽ 6.5 കോടി ഹിന്ദിയിൽ നിന്നും 1.91 കോടി തെലുങ്കിൽ നിന്നും 30 ലക്ഷം തമിഴ്, കന്നഡ എന്നിവിടങ്ങളിൽ നിന്നുമുള്ള കണക്കാണ്.
ALSO READ: ‘അല്ലു അർജുനെ മനപൂർവം നശിപ്പിക്കാൻ ശ്രമം’; നടനെ പിന്തുണച്ച് അനുരാഗ് താക്കൂർ എംപി
അല്ലു അർജുനെതിരായ കേസ്
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതിയാണ് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. സംഭവത്തിൽ മകനും പരിക്കേറ്റിരുന്നു. ചിത്രത്തിൻ്റെ റിലീസിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തിയതാണ് തിരക്ക് ഉണ്ടാകാൻ കാരണമായത്.
തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീണു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്കുശേഷം മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു.
അല്ലു അർജുൻ്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടാകുകയും ചെയ്തു. ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനമെന്ന നിലയിൽ വീടിന് മുന്നിലേക്കെത്തി ആക്രമണം നടത്തുകയായിരുന്നു. ഇവർ മതിൽക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ കല്ലുകൾ എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.