AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep: സത്യം വിജയിച്ചു എന്നായിരുന്നില്ലേ എങ്കിൽ പറയേണ്ടിയിരുന്നത്? ദിലീപിനെ വിടാതെ പിടികൂടി ഭാഗ്യലക്ഷ്മി

Dileep: ഈ വില്ലനിസം അയാൾ നിർത്തില്ലെന്നും അതിജീവിത പരാതി കൊടുത്തില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജുവാര്യർ ആയിരുന്നേനെ എന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു...

Dileep: സത്യം വിജയിച്ചു എന്നായിരുന്നില്ലേ എങ്കിൽ പറയേണ്ടിയിരുന്നത്? ദിലീപിനെ വിടാതെ പിടികൂടി ഭാഗ്യലക്ഷ്മി
Bhagya Lakshmi, DileepImage Credit source: Social Media
ashli
Ashli C | Published: 16 Dec 2025 09:26 AM

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വിടാതെ പിന്തുടർന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. കേസിൽ നിന്നും കുറ്റവിമുക്തൻ ആക്കിക്കൊണ്ട് വിചാരണ കോടതി വിധി വന്നതിനു പിന്നാലെ മഞ്ജുവാര്യരെയാണ് ദിലീപ് കുറ്റം പറഞ്ഞത്. അങ്ങനെ അയാൾ പറഞ്ഞത് തെറ്റ് ചെയ്തത് കൊണ്ടാണ്, ദിലീപിന്റെ വില്ലീസം ഇനിയും തീർന്നിട്ടില്ല തെറ്റ് ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ സത്യം വിജയിച്ചു എന്നല്ലായിരുന്നോ ദിലീപ് പറയേണ്ടത് എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഈ വില്ലനിസം അയാൾ നിർത്തില്ലെന്നും അതിജീവിത പരാതി കൊടുത്തില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജുവാര്യർ ആയിരുന്നേനെ എന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിയിലെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിത തീരുമാനിച്ചിരിക്കുന്നത് എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഐഎഫ്എഫ്കെ വേദിയിലെ ഓപ്പൺ ഫോറം പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. അവൾ തയ്യാറെടുക്കുകയാണ് അടുത്ത ഒരു അടി മുമ്പോട്ട് വയ്ക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അവൾ ഈ കഴിഞ്ഞ എട്ടാം തീയതി മുതൽ ഇന്നലെ രാത്രി വരെ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

ഉച്ച ആയപ്പോഴാണ് പറഞ്ഞത് ഏകദേശം എഴുതി കഴിഞ്ഞു ഇനി പുറത്തേക്ക് വിടാൻ പോവുകയാണെന്ന്. പലർക്കും ഒരു ധാരണയുണ്ട് ഈ വിധി വന്നതോടുകൂടി അവൾ തളർന്നു പോയി എന്ന്. അവൾ ഇനി മുന്നോട്ടു പോകില്ലെന്ന്. ഒരിഞ്ചുപോലും അവളെ തളർന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. നിയമത്തിന്റെ ഏതറ്റം വരെയും അവൾ പോകും. ഇതിനപ്പുറത്തേക്ക് ഒരു അപമാനവും അവൾ അനുഭവിക്കാൻ ഇല്ല.

രണ്ടുമണിക്കൂർ ഒരു കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ് കോടതി മുറുക്കുള്ളിൽ അവൾ അനുഭവിച്ചത്. ഇതിൽ കൂടുതൽ ഒന്നും തനിക്ക് സംഭവിക്കാൻ ഇല്ലല്ലോ എന്ന മനോഭാവമാണ് ഇപ്പോൾ അവൾക്ക്. തീർച്ചയായിട്ടും അപ്പീൽ പോയിരിക്കും. അപ്പീൽ പോകും എന്നുള്ളത് അന്ന് തന്നെ തീരുമാനിച്ച കാര്യമാണെന്നും ഔദ്യോഗികമായി അവൾ തന്നെയാണ് അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്. അവളെ തളർത്തി കളയാം എന്ന ഈ പിആർ വർക്ക് ചെയ്യുന്നവരോ ക്വട്ടേഷൻ കൊടുത്ത ആളുകളോ പൈസ വാങ്ങിയ വ്യക്തിയോ ഒന്നും കരുതേണ്ട എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.