AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BHA BHA BA : ദിലീപ് ചിത്രത്തിൻ്റെ പാട്ട് അത്ര പോര; ഉള്ള ഹൈപ്പ് എല്ലാം പോയിയെന്ന് ആരാധകർ

Bha Bha Ba Movie Songs : അഴിഞ്ഞാട്ടം എന്ന പേരിലാണ് ഗാനം അവതരിപ്പിച്ചത്. ഷാൻ റഹ്മനാണ് ഭഭബയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്

BHA BHA BA : ദിലീപ് ചിത്രത്തിൻ്റെ പാട്ട് അത്ര പോര; ഉള്ള ഹൈപ്പ് എല്ലാം പോയിയെന്ന് ആരാധകർ
Mohanlal Dileep, Bha Bha BaImage Credit source: Screen Grab
jenish-thomas
Jenish Thomas | Published: 15 Dec 2025 21:35 PM

ദിലീപ് ചിത്രമാണെങ്കിലും മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഭഭബ. മലയാളത്തിൻ്റെ സൂപ്പർ താരം കാമിയോ വേഷത്തിലാണ് എത്തുന്നതെങ്കിലും മോഹൻലാലിൻ്റെ അഴിഞ്ഞാട്ടം സിനിമയിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്രെയിലർ ഇറങ്ങിയപ്പോൾ ആ പ്രതീക്ഷ ഇരട്ടിയായി. എന്നാൽ ഇപ്പോൾ ആ ഹൈപ്പെല്ലാം താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കാരണം ഭഭബയിലെ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അഴിഞ്ഞാട്ടം എന്ന പേരിലുള്ള ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ ഗാനം പുറത്ത് വന്നതിന് പിന്നാലെ ആരാധകർ നിരവധി പേരാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സിനിമയുടെ ഹൈപ്പിനും കളറിനും ഒന്നും ചേരുന്ന വിധിത്തിലുള്ള ഗാനമല്ല പുറത്ത് വിട്ടിരിക്കുന്നത്. സിനിമയ്ക്ക് ലഭിച്ചിട്ടുള്ള ഹൈപ്പെല്ലാം ഈ ഗാനം ഇല്ലാതെയാക്കിയെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഷാൻ റഹ്മാനാണ് ഭഭബയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്.

ALSO READ : Dileep: ആരെയും തിരിച്ചറിയാനാകുന്നില്ല, പ്രാർഥിക്കണം; ശബരിമല തന്ത്രിയോട് സങ്കടം പറഞ്ഞ് ദിലീപ്

നേരത്തെ തന്നെ ഭഭബയിലെ ബിജിഎമ്മിനെ കുറിച്ച് ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് അണിയറപ്രവർത്തകർ ഷാൻ റഹ്മാന് പകരം ഗോപി സുന്ദറിനെ പശ്ചാത്തല സംഗീതം ഒരുക്കാൻ നിയമിച്ചത്. ശേഷം ട്രെയിലർ എത്തിയപ്പോൾ സിനിമയിലെ പശ്ചാത്തല സംഗീതം ഭേദമായിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ ഷാൻ റഹ്മാൻ ഒരുക്കിയ ഗാനം വീണ്ടും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

ഭഭബയിലെ ഗാനം


ഈ 18-ാം തീയതിയാണ് ഭഭബ സിനിമ തിയറ്ററിൽ എത്തുക. ദിലീപിനും മോഹൻലാലിനും പുറമെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, സാൻഡി, ബാലു വർഗീസ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, റെഡിൻ കിങ്സ്ലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെയും ഗോകുലം പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ നിർമിച്ചിരിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രത്തിൻ്റെ സംവിധായകൻ.

സിനിമതാരങ്ങളായ ഫഹീം സഫറും നൂറിൻ ഷെരീഫുമാണ് ഭഭബയുടെ രചയ്താക്കാൾ. ആർമോയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. കലൈയ് കിങ്സണും സുപ്രീം സുന്ദറും ചേർന്നാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിട്ടുള്ളത്.