Allu Arjun: അല്ലു അർജുന്റെ AA22xA6 രണ്ട് ഭാഗങ്ങൾ? ആറ്റ്ലിയുടെ വമ്പൻ സർപ്രൈസുകൾ
AA22xA6 Movie Updates: ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ഇതിനകം പൂർത്തിയായി എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. പ്രധാന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി...
അല്ലു അർജുൻ സംവിധായകൻ ആറ്റ്‌ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
AA22xA6 എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഹൈദരാബാദിലെ പതിവ് തെലുങ്ക് സിനിമാ സർക്യൂട്ടിൽ നിന്ന് മാറി, അത്യാധുനിക ഹോളിവുഡ്-ഗ്രേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന മുംബൈയിൽ പ്രത്യേകം നിർമ്മിച്ച ഒരു സൗണ്ട് സ്റ്റേജിലാണ് ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുന്നത്.
ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ഇതിനകം പൂർത്തിയായി എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. പ്രധാന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ടീം ഉടൻ തന്നെ വിദേശത്തേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലമായ വിഎഫ്എക്സ് ജോലികളും വിപുലമായ സെറ്റ് പീസുകളും എല്ലാം പുരോഗമിക്കുന്നതായും റിപ്പോർട്ട്.
അതേസമയം, AA22xA6 ഒരു സിനിമയല്ല, ചിത്രത്തെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ ആറ്റ്‌ലി തീരുമാനിച്ചതായി തെലുങ്ക് സിനിമ.കോം റിപ്പോർട്ട്. ആദ്യ ഭാഗം എത്രയും വേഗം പൂർത്തിയാക്കി 2026 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതായാണ് സൂചന. ഇതിനായി നിർമ്മാതാക്കൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം രണ്ടാം ഭാഗം എപ്പോൾ റിലീസ് ചെയ്യുമെന്ന കാര്യത്തിൽ സൂചനയില്ല.