AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Happy Be Happy Rerelease : തീയേറ്ററുകള്‍ വീണ്ടും തൂക്കി അല്ലു അര്‍ജുന്‍, ഹാപ്പി ബി ഹാപ്പി റീ റിലീസ് ഏറ്റെടുത്ത് മല്ലൂസ്

Allu Arjun's Happy Be Happy re-release : കഴിഞ്ഞ ദിവസം കേരളത്തില്‍ റീ റിലീസ് ചെയ്ത ഹാപ്പി ബി ഹാപ്പി എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന് സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 വര്‍ഷം പഴക്കമുള്ള സിനിമ ഒരിക്കല്‍ കൂടി റിലീസിന് എത്തിയപ്പോള്‍ തീയേറ്റര്‍ തൂക്കി എന്ന് വേണം പറയാന്‍. നടക്കുന്ന എല്ലാ ഷോകളിലും വലിയ ആവേശമാണ് ലഭിക്കുന്നത്. തിയേറ്ററിലെ ഈ ആവേശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു പുത്തന്‍ സിനിമ പോലെയാണ് പ്രേക്ഷകര്‍ അല്ലു അര്‍ജുനെയും കൂട്ടരെയും ഏറ്റെടുക്കുന്നത്.

Happy Be Happy Rerelease : തീയേറ്ററുകള്‍ വീണ്ടും തൂക്കി അല്ലു അര്‍ജുന്‍, ഹാപ്പി ബി ഹാപ്പി റീ റിലീസ് ഏറ്റെടുത്ത് മല്ലൂസ്
Happy Be Happy RereleaseImage Credit source: Facebook, All Kerala Allu Arjun Fans AFWA Online
Amal KV
Amal KV | Updated On: 12 Jun 2026 | 11:51 AM

ഇപ്പോള്‍ 90 സ് കിഡ്‌സ് എന്ന് വിളിക്കുന്ന 90 കളില്‍ ജനിച്ച മലയാളി യുവതയുടെ ഒരു നൊസ്റ്റാള്‍ജിക് ഓര്‍മ്മയാണ് അല്ലു അര്‍ജുന്റെ അന്നത്തെ സിനിമകള്‍. ആര്യ, ഹാപ്പി ബി ഹാപ്പി, ആര്യ 2, കൃഷ്ണ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ ഏറ്റെടുത്തിട്ടുണ്ട്. മൊഴി മാറ്റിയെത്തുന്ന ചിത്രങ്ങളോട് പൊതുവെ മലയാളികള്‍ക്ക് താല്പര്യമില്ലാതിരുന്ന കാലത്താണ് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി കേരളത്തില്‍ വിജയം കൊയ്തത്. മോഹന്‍ലാലിന്റെ ഡയലോഗ് പോലെ എന്തോ ഇഷ്ടമാണ് അല്ലുവിനെ മലയാളികള്‍ക്ക്. ആ ഇഷ്ടം ഒന്നുകൂടി അടിവരയിടുകയാണ് ഹാപ്പി ബി ഹാപ്പിയുടെ റീ റിലീസ്.

കഴിഞ്ഞ ദിവസം കേരളത്തില്‍ റീ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 വര്‍ഷം പഴക്കമുള്ള സിനിമ ഒരിക്കല്‍ കൂടി റിലീസിന് എത്തിയപ്പോള്‍ തീയേറ്റര്‍ തൂക്കി എന്ന് വേണം പറയാന്‍. നടക്കുന്ന എല്ലാ ഷോകളിലും വലിയ ആവേശമാണ് ലഭിക്കുന്നത്. തിയേറ്ററിലെ ഈ ആവേശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ഒരു പുത്തന്‍ സിനിമയിലേത് പോലെയാണ് പ്രേക്ഷകര്‍ ബണ്ണിയെ ഏറ്റെടുക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മാസ്സ് ചിത്രങ്ങള്‍ക്ക് സമാനമായ റീ റിലീസ് എന്ന് വേണം പറയാന്‍. 2006ല്‍ ആയിരുന്നു ഹാപ്പി ബി ഹാപ്പി യുടെ കേരളത്തിലെ റിലീസ്. അന്ന് ഏകദേശം നൂറ്റമ്പതോളം ദിവസമാണ് സിനിമ തിയേറ്ററില്‍ ഉണ്ടായിരുന്നത്. റൊമാന്റിക് കോമഡി ത്രില്ലര്‍ എന്ന നിലയില്‍ എത്തിയ ചിത്രം മലയാളിയെ ഏറെ ആകര്‍ഷിച്ചു.

പാട്ടുകള്‍ ഇപ്പോഴും ഹിറ്റ്

അഴകേ നീ എന്നെ പിരിയല്ലേ, ഹാപ്പി അടിപൊളി ലുക്കായാല്‍ ഹാപ്പി, പൊടിപാറും പൂരം അല്ലേ, ചിരിച്ചു കൊഞ്ചുന്ന വണ്ടേ, മലരേ മാന്‍മിഴിയാളെ, ഐ ഹേറ്റ് യു, ചല്‍ ചല്‍ ചല്‍ മേരെ സാധി എന്നിങ്ങനെയുള്ള ചിത്രത്തിലെ എല്ലാ പാട്ടുകളും മലയാളികള്‍ ഏറ്റുപാടി. മൊഴിമാറ്റി എത്തിയ ഒരു ചിത്രത്തിലെ ഇത്രത്തോളം പാട്ടുകള്‍ മലയാളികള്‍ ഏറ്റെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. അന്നത്തെ യുവാക്കളുടെ മൊബൈല്‍ ഫോണ്‍ റിങ്‌ടോണുകളും ഈ പാട്ടുകള്‍ കൈയ്യടക്കി.

Also Read :“രഘുവരൻ്റെ മുൻ ഭാര്യ എന്ന ലേബൽ വേണ്ട. ഞാൻ ഒരു വീട്ടമ്മ മാത്രമായി ജീവിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്”; മനസ്സ് തുറന്ന് നടി രോഹിണി

 

ഓരോ ട്രെന്‍ഡും അനുകരിച്ച മലയാളികള്‍

ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അല്പം വ്യത്യസ്തമായ ലുക്കിലാണ് വന്നത്. ആ ലുക്കും വേഷവും മാലയും ബാഗും ഹെഡ് സെറ്റും എല്ലാം മലയാളി അനുകരിച്ചു. നമ്പര്‍ സെവന്‍ ഒട്ടിച്ച ചുവന്ന ഹീറോ ഹോണ്ട കരിഷ്മ ZMR ആണ് ചിത്രത്തില്‍ അല്ലു ഉപയോഗിച്ചത്. ആ വണ്ടിയും ഒരു ട്രെന്‍ഡ് ആയി മാറി. ചിത്രത്തില്‍ ജെനീലിയ ഡിസൂസയാണ് അല്ലുവിന്റെ നായികയായി എത്തുന്നത്. അവര്‍ തമ്മിലുള്ള കോമ്പോയും ഏറെ മികച്ചതായിരുന്നു. എ. കരുണാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘എന്റെ ഭക്ഷണം കഴിച്ചിട്ട് എങ്ങനെയുണ്ട്… നാണം കെട്ടവനെ ‘ എന്ന സംഭാഷണശകലം വച്ചുള്ള റീലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് അതും ഇതേ സിനിമയില്‍ നിന്ന് ഉള്ളതാണ്.

English Summary

Allu Arjun’s film Happy Be Happy, which was re-released in Kerala last day is getting a good response. Happy Be Happy was released twenty years ago in 2006. There is a lot of excitement in all the shows that are being held. The visuals of this excitement in the theater are now trending on social media. The audience is taking Allu Arjun and his co-stars as if it were a new film.

 

Follow Us