Amitabh Bachchan: ഓണാശംസയ്ക്ക് പിന്നാലെ ട്രോൾ, ഒടുവിൽ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ
Amitabh Bachchan Onam Wishes: രാവിലെയാണ് സോഷ്യൽ മീഡിയയിൽ താരം ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്.
ഓണാശംസയ്ക്ക് പിന്നാലെ ക്ഷമ ചോദിച്ച് നടൻ അമിതാഭ് ബച്ചൻ. ഓണം കഴിഞ്ഞെന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു. പക്ഷേ, ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ലെന്നും എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ന് രാവിലെയാണ് സോഷ്യൽ മീഡിയയിൽ താരം ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്. വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോ പങ്ക് വച്ചായിരുന്നു ഓണാശംസകൾ നേർന്നത്. തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്. ഇതിന് പിന്നാലെയാണ് താരം മറുപടി നൽകിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
‘അതെ.. ഓണത്തിന്റെ തീയതി കഴിഞ്ഞെന്നും പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു, കൂടാതെ എന്റെ സോഷ്യൽ മീഡിയ ഏജന്റ് തെറ്റായ പോസ്റ്റ് പങ്കുവെച്ചത് ആണെന്നും ഒരുപാട് ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. പക്ഷേ.. ഒരു ഉത്സവ ആഘോഷം എന്നും ഉത്സവ ആഘോഷം തന്നെയല്ലേ.. അതിന്റെ സ്പിരിറ്റും ആദരവും ഒരിക്കലും കാലഹരണപ്പെടില്ല. കൂടാതെ ഞാൻ തന്നെയാണ് ഓരോ പോസ്റ്റുകളും എന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. എനിക്ക് ഒരു ഏജന്റും ഇല്ല, എല്ലാവരോടും ക്ഷമ ചോദിക്കുന്നു’, അമിതാഭ് ബച്ചൻ കുറിച്ചു.