Bigg Boss Malayalam Season 7: ‘മസ്താനിയുടെ ദേഹത്ത് തൊട്ടാൽ വലിയ പ്രശ്നം; മസ്താനിക്ക് ഒരാളെ തള്ളാം’: വീണ്ടും സ്കോർ ചെയ്ത് മോഹൻലാൽ
Mohanlal Addresses Mastani Pushing Aryan: അനുമോളിൻ്റെ ദേഹത്തേക്ക് മസ്താനി ആര്യനെ തള്ളിയ കാര്യം ചോദിച്ച് മോഹൻലാൽ. ഞായറാഴ്ചയിലെ വീക്കെൻഡ് എപ്പിസോഡ് പ്രമോ പുറത്തുവന്നിട്ടുണ്ട്.
മസ്താനിക്കെതിരെ വീണ്ടും മോഹൻലാൽ. രണ്ടാമത്തെ വീക്കെൻഡ് എപ്പിസോഡിലാണ് മോഹൻലാൽ വീണ്ടും അനുമോൾക്കെതിരെ വിമർശനം ഉന്നയിച്ചത്. ശനിയാഴ്ചത്തെ ആദ്യ വീക്കെൻഡ് എപ്പിസോഡിൽ മസ്താനിയും ലക്ഷ്മിയുമാണ് ഫയറിങ് ലൈനിൽ ഉണ്ടായിരുന്നത്. ഞായറാഴ്ചയിലെ എപ്പിസോഡിൽ ഇത് ആര്യനും മസ്താനിയുമാണെന്നാണ് ഏഷ്യാനെറ്റ് പങ്കുവച്ച പ്രമോ തെളിയിക്കുന്നത്.
അനുമോളുടെ ദേഹത്തേക്ക് ആര്യനെ തള്ളിയതാണ് മോഹൻലാൽ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം അനുമോൾ സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ ആര്യനെ മസ്താനി തള്ളിയിരുന്നു. ആര്യൻ്റെ ആവശ്യപ്രകാരമാണ് മസ്താനി അനുമോളിൻ്റെ ദേഹത്തേക്ക് ആര്യനെ തള്ളിയത്. ഇത് അപ്പോൾ തന്നെ ആരാധകർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോ പ്രകാരം ഇന്ന് ഇക്കാര്യം മോഹൻലാൽ മസ്താനിയോടും ആര്യനോടും ചോദിക്കുന്നുണ്ട്.




വിഡിയോ കാണാം
അനുവിനെ തള്ളിയോ എന്ന് മോഹൻലാൽ ചോദിക്കുന്നു. മസ്താനിയെക്കൊണ്ട് തള്ളിച്ചോ എന്നായിരുന്നു ചോദ്യം. പിന്നാലെ മസ്താനിയാണോ ട്രിഗർ ചെയ്തതെന്ന് അദ്ദേഹം ചോദിക്കുന്നു. താൻ അവിടെ സീരിയസ് ആയി ഒരു കാര്യം പറഞ്ഞുകൊണ്ടിരുന്നപ്പോൾ തള്ളി എന്ന് ഇതിനിടെ അനുമോൾ പറയുന്നു. തുടർന്നാണ് മസ്താനിയുടെ മറുപടി. “ആര്യൻ വന്നിട്ട് തമാശയ്ക്ക് തള്ളാൻ പറഞ്ഞു, അപ്പോൾ ഞാൻ തള്ളി” എന്ന് മസ്താനി പറയുമ്പോൾ “മസ്താനിയുടെ ദേഹത്ത് തൊട്ടാൽ വലിയ പ്രശ്നം, മസ്താനിക്ക് ഒരാളെ തള്ളാൻ പറഞ്ഞാൽ തള്ളാം. എന്ത് തള്ളാണ് മസ്താനീ ” എന്ന് മോഹൻലാൽ തിരിച്ച് ചോദിക്കുന്നു.
ഒനീൽ തന്നെ അരുതാത്ത രീതിയിൽ സ്പർശിച്ചു എന്ന് കഴിഞ്ഞ ദിവസം മസ്താനി ആരോപിച്ചിരുന്നു. ഇത് വേദ് ലക്ഷ്മി വലിയ പ്രശ്നമാക്കുകയും ചെയ്തു. ഈ പ്രശ്നം തനിക്ക് സംസാരിക്കണമെന്ന് ഒനീൽ ആവശ്യപ്പെട്ടതോടെ ഇന്ന് നടക്കുന്ന എപ്പിസോഡിൽ സംസാരിക്കാമെന്ന് ശനിയാഴ്ച മോഹൻലാൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു.