AMMA Controversy: നടി ആക്രമിക്കപ്പെട്ട നാൾ മുതൽ സംഘടന വിമർശനങ്ങൾ നേരിടുന്നു, ഇത് അതുപോലെയല്ല; “അമ്മ” യ്ക്ക് തുറന്ന കത്തുമായി മാല പാർവതി
Mala Parvathy on AMMA Controversy: ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു....ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ....
അമ്മ സംഘടനയ്ക്ക് തുറന്ന കത്തുമായി നടി മാല പാർവതി. പുതിയ ഭരണ സിമിദി നിലവിൽ വന്നപ്പോൾ ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ചിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം നഷ്ടപ്പെട്ടു. അതിനാൽ തന്നെ ഈ ഭരണസമിതി രാജിവച്ച് പുറത്തു പോകണം എന്നാണ് മാല പാർവതി ആവശ്യപ്പെടുന്നത്. അമ്മ സംഘടനയിൽ ഇപ്പോൾ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളിലും അതിയായ ഖേദം ഉണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവം
മുൻകാലങ്ങളിലും അമ്മ സംഘടനാ പല പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സംഘടന പൊതുസമൂഹത്തിന്റെ മുന്നിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും അമ്മയുടെ ആഭ്യന്തര ഭരണനിർവഹണവുമായി നേരിട്ട് ബന്ധപ്പെട്ട് ആയിരുന്നില്ല എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.
ALSO READ:‘അൻസിബ പ്രതികരിച്ചത് നിവൃത്തികേടുകൊണ്ട്, വിവേകത്തോടെ കൈകാര്യം ചെയ്യണം’; ആസിഫ് അലി
എന്നാൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരാതികളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നതായി തോന്നുന്നു. സുതാര്യതയും, അക്കൗണ്ടബിളിറ്റിയും ഉറപ്പ് വരുത്തേണ്ടതായിരുന്നു.
ഉൾപ്പോരിൻ്റെ കേട്ടാലറയ്ക്കുന്ന കഥകൾ
പകരം ഉൾപ്പോരിൻ്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നതെന്നും മാലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു.നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, സമയബന്ധിതമായ നടപടികൾ സ്വീകരിക്കപ്പെടേണ്ടതായിരുന്നുവെന്നും ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ബന്ധപ്പെട്ട വ്യക്തിയെ ഹാജരാക്കാൻ പോലും സാധിച്ചില്ലെന്നാണ് അറിയുന്നത്. അത്തരം സാഹചര്യം സംഘടനയുടെ നടപടിക്രമങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും മാലാ പാർവ്വതി.
ഓഫീസ് മാനേജർ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്. സെക്യൂരിറ്റി ജീവനക്കാരനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതായിരുന്നു. അത്തരം വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ നിഷ്പക്ഷമായും വിശ്വാസ്യതയോടെയും ചർച്ച ചെയ്ത് പരിഹരിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടാതിരുന്നത് നിരാശാജനകമാണ്.
അംഗങ്ങൾ തമ്മിലുള്ള അനുചിതമായ ഭാഷാപ്രയോഗങ്ങൾ
അത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് പരാതി വാങ്ങി, അതായത് പരാതി എഴുതി വാങ്ങി ആവശ്യമായ അന്വേഷണം നടത്തുകയും, ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെയും ബന്ധപ്പെട്ട ഭരണസമിതിയെ യഥാവിധി അറിയിക്കാതെയും, ജനറൽ സെക്രട്ടറി സ്വന്തമായി, നടപടികൾ സ്വീകരിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ ഗുരുതരമായ ഭരണപരമായ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
അംഗങ്ങൾ തമ്മിലുള്ള ഇത്തരം അനുചിതമായ ഭാഷാപ്രയോഗങ്ങളെ കുറിച്ചുള്ള പരാതികളും പൊതുസമൂഹത്തിൽ ചർച്ചയാകുന്ന സാഹചര്യം സംഘടന ഗൗരവത്തോടെയാണ് കാണേണ്ടത്. നിലവിലെ ഭരണസമിതിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരാളെന്ന നിലയിലാണ് താനീ തുറന്ന കത്ത് എഴുതുന്നതെന്നും തന്റെ ധാർമിക ഉത്തരവാദിത്തമാണ് ഇതെന്നാണ് കരുതുന്നത് അതിനാൽ അമ്മ സംഘടനയുടെ താൽപര്യവും വിശ്വാസതയും മുൻനിർത്തിക്കൊണ്ട് നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് താൻ വീണ്ടും ആവശ്യപ്പെടുന്നു എന്നും മാല പാർവതി.
ENGLISH SUMMARY
Actress Mala Parvathy has written an open letter to the AMMA organization. When the new administration came into being, there were many hopes, but now all of them have been lost.Mala Parvathy is demanding that this administration resign and leave. She is deeply saddened by all the developments that are happening and are happening in the AMMA organization.