AMMA Controversy: നടി അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

AMMA Controversy Tiny Tom Ansiba Case:അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മയുടെ മുൻപ്രസിഡന്റ് ആയ ശ്വേതാ മേനോൻ എക്സിക്യൂട്ടീവ് അംഗം നീനാ കുറിപ്പ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തി ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നതൊക്കെയാണ് അൻസിബ..........

AMMA Controversy: നടി അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

Tiny Tom, Ansiba Hassan

Published: 

30 Jun 2026 | 05:10 PM

കൊച്ചി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് നടി അൻസിബ നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചു കോടതി. നടി അൻസിബ നൽകിയ സ്വകാര്യ അന്നായത്തിലാണ് കോടതി കേസ് എടുക്കാൻ നിർദ്ദേശം നൽകിയത്. അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മയുടെ മുൻപ്രസിഡന്റ് ആയ ശ്വേതാ മേനോൻ എക്സിക്യൂട്ടീവ് അംഗം നീനാ കുറിപ്പ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തി ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നതൊക്കെയാണ് അൻസിബ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

രണ്ടു പരാതികളിലും പ്രാഥമികമായ അന്വേഷണം നടത്തണം…

എന്നാൽ തന്റെ രണ്ടു പരാതികളിലും പ്രാഥമികമായ അന്വേഷണം നടത്തണമെന്ന പേരിൽ പോലീസ് നടത്തുന്ന പ്രഹസനം പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വെറും നാടകം ആണെന്ന ആക്ഷേപവുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം തന്നെ പോലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്.. ഇതിനൊപ്പം തന്നെ അൻസിബ ഹസന് എതിരെ ടിനി ടോം അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിനെക്കുറിച്ചോ അൻസിബ ആരെയെങ്കിലും മതം മാറ്റാൻ ശ്രമിച്ചു എന്ന് ടിനി ടോം പറഞ്ഞതായോ തനിക്കറിയില്ലെന്ന് ശ്വേതാ മേനോൻ മൊഴി നൽകിയതായാണ് വിവരം.

ALSO READ:“പാവങ്ങളുടെ പ്രശ്നമെന്താ പണമില്ലാത്തതല്ലെ? അപ്പോ പണം ഉണ്ടാക്കാൻ അറിയുന്നവരെ വേണ്ടേ സ്ഥാനർത്ഥിയാക്കാനും വിജയിപ്പിക്കാനും”: രമേഷ് പിഷാരടി

താൻ സാക്ഷിയാണെന്ന് നീനാ കുറിപ്പ് പോലീസിന് മൊഴി നൽകി

അതേസമയം അൻസിബയ്ക്ക് അനുകൂലമായ രീതിയിൽ ടിനി ടോം അൻസിബയോട് മോശമായി പെരുമാറുന്നതിനെ കുറിച്ച് താൻ സാക്ഷിയാണെന്ന് നീനാ കുറിപ്പ് പോലീസിന് മൊഴി നൽകിയതായും സൂചനയുണ്ട്.ടിനി ടോമിന്റെയും ശ്വേതാ മേനോന്റെയും മൊഴിയെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി അൻസിബ രംഗത്ത് എത്തിയിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിലും ധാർമികതയുടെ ഭാഗമായതിന്റെ പേരിലുമാണ് താൻ ഇത്രയ്ക്ക് അനുഭവിച്ചതെങ്കിൽ വരാനിരിക്കുന്ന നടപടിയിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നാണ് അൻസിബ ചോദിക്കുന്നത്.

എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്

അത് എപ്രകാരമായിരിക്കുമെന്ന് എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ടെന്നും ഒരു പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള പോലീസിന്റെ പരിധി ആ പരാതിയിൽ കേസെടുക്കാൻ തക്കതായ കുട്ടികളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക മാത്രമാണ് എന്ന രീതിയിലായിരുന്നു അൻസിബ പങ്കിട്ട പോസ്റ്റ് അത് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാ​ഗ് ചെയ്തിട്ടായിരുന്നു കുറിപ്പ് പങ്കുവെച്ചത്.

ENGLISH SUMMARY

The court has taken action on the complaint filed by actress Ansiba seeking to register a case against actor Tini Tom. The court directed to register the case on the basis of a private petition filed by actress Ansiba. The Kadavanthra police, in connection with Ansiba’s complaint, had recorded Tini’s statement.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി