AMMA Controversy : അമ്മ പ്രതിസന്ധിയില്‍ വീണ്ടും ട്വിസ്റ്റ്, സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ശ്വേത മേനോന്‍
AMMA Controversy Shweta Menon Reacts : അമ്മ സംഘടനയിലെ തര്‍ക്കവും സംഘര്‍ഷവും മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. താനാണ് ഇപ്പോഴും അമ്മ സംഘടനയുടെ പ്രസിഡൻ്റ് എന്നും രാജിവയ്ക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ശ്വേത മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ സംഘടനയിലെ പ്രതിസന്ധി ഒന്നുകൂടി കനത്തു.

Shwetha Menon
അമ്മ സംഘടനയിലെ തര്‍ക്കവും സംഘര്‍ഷവും മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. താനാണ് ഇപ്പോഴും അമ്മ സംഘടനയുടെ പ്രസിഡൻ്റ് എന്നും രാജിവയ്ക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ശ്വേത മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ സംഘടനയിലെ പ്രതിസന്ധി ഒന്നുകൂടി കനത്തു. ശ്വേത മേനോന്‍ അടക്കമുള്ള കമ്മിറ്റി അംഗങ്ങള്‍ രാജി പ്രഖ്യാപനം നടത്തി വെറുതെ ഇറങ്ങിപ്പോവുകയായിരുന്നു എന്നും ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ല എന്നും അമ്മയുടെ അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതലയുള്ള രമേഷ് പിഷാരടിയും കെ.ബി ഗണേഷ് കുമാറും ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് ശ്വേത മേനോൻ്റെ പ്രതികരണം വന്നിരിക്കുന്നത്. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം.
ശ്വേത അടക്കുമുള്ള ഭാരവാഹികള്‍ രാജി പ്രഖ്യാപിച്ച് പോയതല്ലാതെ ഇതുവരെ ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടില്ലെന്നും അത് സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നുമാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ കമ്മിറ്റിയുടെ സാധുത തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ശ്വേത മേനോന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇത്രയും ദിവസം താന്‍ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. നിശബ്ദമായി ഇരുന്നാല്‍ ചുറ്റുമുള്ള വിവാദങ്ങള്‍ കെട്ടിടമെന്ന പ്രതീക്ഷയില്‍ ആയിരുന്നു താന്‍. പക്ഷേ എന്നാല്‍ ഓരോ ദിവസവും തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടക്കുകയാണ്. തൻ്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നും ശ്വേത മേനോന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Also Read: “അമ്മ’ക്ക് എന്തിനാണ് അദാനിയുടെ ഫണ്ട്, അതിലും ഭേദം ഞങ്ങളെ തെണ്ടാൻ വിടുന്നല്ലേ, ലക്ഷ്മി പ്രിയ തിരികെ വന്നാൽ ശക്തമായി എതിർക്കും”; തുറന്നടിച്ച് ഉഷ ഹസീന
താന്‍ ജനങ്ങളെയും അമ്മയെയും വഞ്ചിച്ചു എന്ന ആരോപണത്തെയും അവര്‍ തള്ളി. ഞാന്‍ ജനങ്ങളെ വഞ്ചിച്ചെന്നും അമ്മയെ അനാഥമാക്കി എന്നും ആണ് ചിലര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ താന്‍ ആരെയും വഞ്ചിച്ചിട്ടില്ല അമ്മയെ അനാഥമാക്കിയിട്ടുമില്ല. ജൂണ്‍മാസം 21ന് നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബാഡി യോഗത്തില്‍ തങ്ങളുടെ കമ്മിറ്റി രാജിവെക്കണമെന്ന് മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചിലര്‍ എത്തിയിരുന്നു. അവര്‍ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രിന്റഡ് റെസലൂഷന്‍ തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു. അതില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആരോപണങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠമായി തങ്ങള്‍ മറുപടി നല്‍കി. ആ റെസല്യൂഷന്‍ തനിക്ക് കൈമാറിയെങ്കിലും അമ്മയുടെ ബൈലോ പ്രകാരം അത് പാസായിട്ടില്ല.
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി എന്ന ആക്ഷേപത്തിന് മറുപടിയായി ജൂലൈ ഒന്നിന് നല്‍കേണ്ട കൈനീട്ടം തങ്ങള്‍ കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവനി പദ്ധതിയും മെഡിക്കല്‍ ഇന്‍ഷുറന്‍സും കൃത്യമായി നടന്നുവരുന്നു എന്നും ശ്വേത അവകാശപ്പെട്ടു. തന്റെ മൗനത്തെ മുതലെടുത്ത് കൊണ്ട് അമ്മയിലെ ചില അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില സ്ഥാപിത താല്പര്യക്കാര്‍ സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ശ്വേത തന്റെ കുറിപ്പില്‍ പറയുന്നു.
English Summary
The dispute and conflict within the ‘AMMA’ organization are escalating to a new level. Shweta Menon has now come forward asserting that she remains the organization’s president and will not resign. This development has further intensified the crisis within the organization.