Shwetha Menon AMMA: തെറ്റുകള്‍ തിരുത്തും, പിഴവുണ്ടായത് അനുഭവക്കുറവ് മൂലം; അമ്മ അംഗങ്ങള്‍ക്ക് ശ്വേതയുടെ കത്ത്
AMMA Power Fight : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സംഘടനയുടെ നേതൃത്വത്തിലുള്ള വരും അംഗങ്ങളും തമ്മില്‍ പരസ്യമായി പോരടിക്കുന്ന സാഹചര്യം പോലും ഉണ്ടായി. സംഭവത്തില്‍ ശ്വേതാ മേനോന്‍ നയിക്കുന്ന സംഘടനയുടെ കമ്മിറ്റി ഇപ്പോള്‍ അംഗങ്ങള്‍ക്ക് ഒരു കത്ത് നല്‍കിയിരിക്കുകയാണ്.

Shwetha Menon
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സംഘടനയുടെ നേതൃത്വത്തിലുള്ള വരും അംഗങ്ങളും തമ്മില്‍ പരസ്യമായി പോരടിക്കുന്ന സാഹചര്യം പോലും ഉണ്ടായി. സംഭവത്തില്‍ ശ്വേതാ മേനോന്‍ നയിക്കുന്ന സംഘടനയുടെ കമ്മിറ്റി ഇപ്പോള്‍ അംഗങ്ങള്‍ക്ക് ഒരു കത്ത് നല്‍കിയിരിക്കുകയാണ്. തങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചത് അനുഭവം കുറവ് മൂലമാണെന്ന് വ്യക്തമാക്കുന്നതാണ് കത്ത്.
സംഭവിച്ചു പോയ പിഴവുകള്‍ തിരുത്താനുള്ള നടപടികള്‍ തുടങ്ങി എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ സംഘടനയുടെ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ തുടര്‍ന്നും നിര്‍വഹിക്കും. അമ്മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ തടസവും വന്നിട്ടില്ല എന്നും ശ്വേതാ മേനോന്‍ കത്തില്‍ പറയുന്നു. അമ്മയുടെ നേതൃത്വത്തെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ഈ മാസം 27 ന് എറണാകുളം മുനിസിഫ് കോടതി കേസ് പരിഗണിക്കും. അതുവരെ കാര്യമായി പ്രതികരിക്കേണ്ടതില്ല എന്നാണ് വിരുദ്ധ ചേരിയുടെ നിലപാട് എന്ന് അറിയുന്നു.
Also Read: പിന്നോട്ടില്ല, തൻ്റെ പോരാട്ടം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ : ശ്വേത മേനോന്‍
അമ്മയിലെ പോര് കനക്കുന്നതിനിടെ മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ തുറന്നടിച്ച് ശ്വേത മോനോന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ പോരാട്ടം ഈ പവര്‍ഗ്രൂപ്പിനെതിരെയാണെന്നും ഒരു കാരണവശാലും പിന്നോട്ട് പോകിലെന്നുമാണ് അവര്‍ പറഞ്ഞത്. തനിക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച് നിശബ്ദയാക്കാനാണ് ചിലരുടെ ശ്രമം എന്നും എന്നാല്‍ അമ്മയിലെ സാധാരണ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും ശ്വേത വ്യക്തമാക്കിയിരുന്നു.
നേരത്തെ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് അമ്മയുടെ അഡ് ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി രാജി വച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ താല്‍പര്യമില്ലെന്നും ഒരു അധികാര സ്ഥാനത്തും തനിക്ക് കടിച്ച് തൂങ്ങാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞായിരുന്നു പിഷാരടിയുടെ രാജി. പ്രശ്‌നങ്ങള്‍ പരമാവധി രമ്യതയില്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമപോരാട്ടങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും നടന്‍ പറഞ്ഞു. താനും ശ്വേത മേനോനുമായി നടത്തിയ ഫോണ്‍സംഭാഷണം പുറത്ത് പോയതല്ല. ബോധപൂര്‍വ്വം പുറത്ത് വിട്ടതാണെന്നും പിഷാരടി ആരോപിച്ചിരുന്നു. ഇത് വലിയ വാദപ്രതിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്തു.
English Summary
Significant turmoil has erupted in recent days regarding a power struggle within AMMA, the association of Malayalam film stars. The situation even escalated to the point of an open conflict between the organization’s leadership and its members. In light of these events, the committee led by Shweta Menon has now issued a letter to the members.