AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

AMMA Controversy: ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു, പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു; അൻസിബക്ക് നോട്ടീസ്

"Tried to destroy AMMA": Actress Ansiba Hassan served show-cause notice over public remarks: മധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും അൻസിബ സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്ന് നോട്ടീസിൽ അരോപിക്കുന്നു. സംഘടനക്ക് ഉള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ചു. ഇത് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ഈ മാസം 17 ന് മുൻപ് മറുപടി നൽകണം എന്നാണ് നോട്ടിസിലെ നിർദ്ദേശം

AMMA Controversy: ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു, പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു; അൻസിബക്ക് നോട്ടീസ്
അൻസിബ ഹസ്സൻImage Credit source: Facebook Ansiba Hassan
Sumeesh T Unneen
Sumeesh T Unneen | Published: 11 Jun 2026 | 06:36 PM

ടിനി ടോമിനും ലക്ഷ്മി പ്രിയക്കുമെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ അൻസിബ ഹസ്സനെതിരെ കടുത്ത നടപടിയുമായി താര സംഘടനയായ അമ്മ. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് അൻസിബ ഹസ്സന് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ് അമ്മ. സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് നോട്ടീസ്.

മധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെയും പരസ്യ പ്രസ്താവനകളിലൂടെയും അൻസിബ സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്ന് നോട്ടീസിൽ അരോപിക്കുന്നു. സംഘടനക്ക് ഉള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ചു. ഇത് സംഘടനയ്ക്ക് വലിയ രീതിയിൽ കളങ്കമുണ്ടാക്കി. ഈ മാസം 17 ന് മുൻപ് മറുപടി നൽകണം എന്നാണ് നോട്ടിസിലെ നിർദ്ദേശം. വ്യക്തമായ മറുപടി നൽകാത്ത പക്ഷം സംഘടനിയിൽ നിന്നും സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നിങ്ങുമെന്നാണ് സൂചനകൾ.

താര സംഘടനയുടെ ഫെബ്രുവരി 14-ലെ കുടുംബ സംഗമത്തിൻ്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം കടവന്ത്ര പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയ ശേഷം വൈകാരികമായാണ് അൻസിബ മധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ടിനി ടോമിനും ലക്ഷ്മി പ്രിയക്കും എതിരായ ആരോപണങ്ങളിൽ ഉറച്ചു നിന്ന അൻസിബ, സംഘടനയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു.

Also Read: Ansiba Hassan -Lakshmi Priya: 10 കോടി കുറഞ്ഞു പോയല്ലോ.. ശരിക്കും എന്താ പ്രശ്നം? അൻസിബക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്ന ലക്ഷ്മിപ്രിയക്ക് ട്രോൾ

ലക്ഷ്മി പ്രിയക്കും തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ എസ്.ഐക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കാട്ടി പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ രുക്ഷമായ ഭാഷയിലാണ് അൻസിബ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും കുടുംബത്തെ ഉൾപ്പടെ അധിക്ഷേപിച്ചു എന്നും കാട്ടി അൻസിബ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

അൻസിബ ഹസ്സൻ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് നൽകുമെന്ന് നടി ലക്ഷ്മി പ്രിയയും വ്യക്തമാക്കിയിട്ടുണ്ട്. വെറും രണ്ടു മിനിറ്റിൽ സംസാരിച്ചു തീർക്കാമായിരുന്ന ഒരു പ്രശ്നത്തെ ഇതുവരെ കൊണ്ട് എത്തിച്ചത് അൻസിബ തന്നെയാണ് എന്നും, തൻ്റെ പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനുമാണ് ഇതിലൂടെ അൻസിബ ശ്രമിച്ചത് എന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. തൻ്റെ മകളെ അപമാനിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചു എന്നും.ലക്ഷ്മി പ്രിയ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ 10 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ട കേസ് നൽകുമെന്ന ലക്ഷ്മി പ്രിയയുടെ പ്രതികരണത്തിന് പിന്നാലെ താരം വലിയ രീതിയിൽ വിമർശവും നേരിടുന്നുണ്ട്. സമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ട്രോളുകൾ സജീവമാവുകയാണ്.

English Summary

The actors’ association ‘AMMA’ has issued a show-cause notice to actress Ansiba Hassan for allegedly tarnishing its image through public and social media statements. AMMA claims she tried to disrupt the organization by publicizing internal issues. Ansiba must respond by June 17, or face suspension.

Follow Us