5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amrutha Suresh-Actor Bala: അമൃതയുമൊന്നിച്ച് ഹണിമൂണിന് പോയപ്പോഴും ബാല മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടു; വെളിപ്പെടുത്തി കുക്കു

Amrutha Suresh PA Kukku Enola's Video: തന്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മദ്യ സദസ് നടത്തും. സുഹൃത്തുക്കളുമായി മോശമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇതൊക്കെ ആയപ്പോള്‍ എലിസബത്ത് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാലയ്‌ക്കെതിരെ കേസ് കൊടുത്തപ്പോള്‍ അവരെ മാനസിക രോഗിയാക്കി.

Amrutha Suresh-Actor Bala: അമൃതയുമൊന്നിച്ച് ഹണിമൂണിന് പോയപ്പോഴും ബാല മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടു; വെളിപ്പെടുത്തി കുക്കു
ബാല, കുക്കു, അമൃത സുരേഷ്‌ (Imagce Credits: Social Media)
Follow Us
shiji-mk
SHIJI M K | Published: 01 Oct 2024 20:35 PM

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിന്റെ പി എ കുക്കു എനോല (Amrutha Suresh-Actor Bala). ബാലയ്ക്ക് പല സ്ത്രീകളുമായി ബന്ധമുള്ളതായി കുക്കു പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അമൃതയുമായുള്ള വിവാഹത്തിന് ശേഷം ഹണിമൂണ്‍ പോയ സമയത്തും ബാല മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് കുക്കു ആരോപിക്കുന്നത്. കൂടാതെ ബാലയുടെ പല ലൈംഗിക വൈകൃതങ്ങള്‍ക്കും ബലാത്സംഗത്തിനും അമൃത ഇരയായെന്നും കുക്കും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

‘വിവാഹം കഴിഞ്ഞതിന് പിന്നാലെ അമൃതേച്ചിയും ബാലയും ഹണിമൂണിന് പോയി. ഈ സമയത്തും ഇയാള്‍ റേച്ചല്‍ എന്ന സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചേച്ചി ഇക്കാര്യം ഇയാളോട് ചോദിച്ചപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു. എന്നാല്‍ ഇങ്ങനെയെല്ലാം ഉണ്ടായതായി വീട്ടില്‍ പോലും ചേച്ചി പറഞ്ഞിട്ടില്ല. കാരണം അന്ന് പറയാന്‍ സാധിക്കില്ലായിരുന്നു. ഇന്നത്തെ കാലമല്ലല്ലോ അന്ന്. ഒന്നും തുറന്ന് പറയാന്‍ പറ്റിയില്ല, അയാളില്‍ നിന്ന് ഒരുപാട് അനുഭവിച്ചിട്ടുണ്ട് ചേച്ചി, ഇതുമാത്രമല്ല, തുറന്നുപറയാന്‍ സാധിക്കാത്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്,’ കുക്കു പറയുന്നു.

Also Read: Amritha Suresh – Bala : ‘ഭാര്യയുടെ കിടപ്പറ രംഗം ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി; തോക്കിലെ ഒരു ഉണ്ട അമൃതയ്ക്കുള്ളതാണെന്ന് പറയുമായിരുന്നു’; വീണ്ടും വെളിപ്പെടുത്തൽ

ബാലയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ തന്നെ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. ബാലയുടെ വിവാഹാലോചന വരുമ്പോള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുതെന്നും കുക്കു വീഡിയോയില്‍ പറയുന്നുണ്ട്. സെക്‌സ് വര്‍ക്കേഴ്‌സിനെ കൊണ്ടുപോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പണം കൊടുക്കാത്തയാളാണ് ബാലയെന്നും കുക്കു ഇന്‍സ്റ്റഗ്രാമിലെ വിഡിയോയില്‍ ആരോപിക്കുന്നു.

‘അയാള്‍ ഇനിയും പെണ്ണുങ്ങളെ റേപ്പ് ചെയ്യും. അതുകൊണ്ട് ഇപ്പോള്‍ ഇത് പറഞ്ഞേ തീരൂ. സെക്‌സ് വര്‍ക്കേഴ്‌സിനെ കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം പണം കൊടുക്കാത്തയാളാണ് ബാല. ഇതിനുള്ള തെളിവെല്ലാം എന്റെ കയ്യിലുണ്ട്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

കുക്കു ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച വീഡിയോ

 

 

View this post on Instagram

 

A post shared by Kukku Enola (@kukku_enola)

അമൃത ഭര്‍ഭിണിയായിരുന്ന സമയത്ത് കള്ളുകുടിച്ച് വന്ന് ഇയാള്‍ തല്ലിയിട്ടുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗിക കൃത്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. മാരിറ്റല്‍ റേപ്പും ലൈംഗികാതിക്രമവും നടത്തിയിരുന്നു. സ്വന്തം കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റിയ കഥ വളരെ അറപ്പോടെയാണ് ഇയാള്‍ പറയുന്നത്. ഇത് കേട്ട് സംശയം തോന്നിയാണ് എലിസബത്ത് അമൃതയെ വിളിക്കുന്നത്. ജീവനും കൊണ്ട് ഓടിയതാണ് അമൃതയും എലിസബത്തും. എലിസബത്ത് ഇപ്പോള്‍ ഇവിടെയില്ല, ഗുജറാത്തിലാണ്. അവരുടെ വീട്ടുകാരുടെ താത്പര്യമില്ലാതെയാണ് ബാലയെ വിവാഹം ചെയ്തത്. ഇപ്പോള്‍ വീട്ടുകാരെയും എലിസബത്തിന്റെ കോളേജിലുമെല്ലാം വിളിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തുകയാണ്.

കുക്കു ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവെച്ച വീഡിയോ

 

 

View this post on Instagram

 

A post shared by Kukku Enola (@kukku_enola)

ഇത്ര വര്‍ഷമായിട്ടും ഇയാള്‍ക്കെതിരെ ഒരിക്കല്‍ പോലും അമൃത സംസാരിച്ചിട്ടില്ല. എന്നാലിപ്പോള്‍ തന്റെ കുഞ്ഞിനെ മാധ്യമങ്ങളുടെ മുന്നിലേക്ക് സ്വന്തം അച്ഛന്‍ തന്നെ ഇട്ടുകൊടുത്തപ്പോഴാണ് അമൃത പ്രതികരിച്ചത്. ഏത് അമ്മയാണ് സ്വന്തം കുഞ്ഞിനെ ഇങ്ങനെ കീറി മുറിക്കാന്‍ വിട്ടുകൊടുക്കുക. അച്ഛന്റെ സ്‌നേഹം എന്ന് പറഞ്ഞ് അയാള്‍ മീഡിയക്ക് മുന്നില്‍ കരയുന്നത് കാണാം. അയാള്‍ വലിയ നടനാണ്. സ്വന്തം കുഞ്ഞിനോട് ഇത്രയേറെ സ്‌നേഹമുണ്ടെങ്കില്‍ അന്‍പത് പൈസയുടെ നാരങ്ങാ മിഠായി എങ്കിലും വാങ്ങി നല്‍കില്ലേ. ഇതുവരേക്കും ആ കുട്ടിക്ക് ധരിക്കാനുള്ള വസ്ത്രമോ വിദ്യാഭ്യാസ ചെലവോ പോലും അയാള്‍ നോക്കിയിട്ടില്ല. കുഞ്ഞിനെ ഫോണ്‍ വിളിച്ച് പോലും കാര്യങ്ങള്‍ അന്വേഷിക്കാറില്ല.

Also Read: Amrutha Suresh – Bala : ‘ബാല റേപ്പിസ്റ്റാണ്, ചേച്ചിയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കും’; ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിൻ്റെ പിഎ

തന്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി മദ്യ സദസ് നടത്തും. സുഹൃത്തുക്കളുമായി മോശമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇതൊക്കെ ആയപ്പോള്‍ എലിസബത്ത് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാലയ്‌ക്കെതിരെ കേസ് കൊടുത്തപ്പോള്‍ അവരെ മാനസിക രോഗിയാക്കി. ഇയാളുടെ കയ്യില്‍ തോക്കുണ്ട്. വളരെ ക്രൂരനായിട്ടുള്ള വ്യക്തിയാണ് ബാല. ഈ സ്വഭാവം കാരണം ഇയാളുടെ മുന്‍ ഭാര്യമാര്‍ക്ക് ആര്‍ക്കും ഇയാള്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യമില്ലെന്നും കുക്കു വീഡിയോയില്‍ പറയുന്നു.

Latest News