AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ansiba Hassan: ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ വീണ്ടും കോടതിയെ സമീപിച്ച് അൻസിബ ഹസൻ

Ansiba Hassan Case:എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒമ്പതിലാണ് പരാതി സമർപ്പിച്ചത്. പരാതിയിൽ പോലീസിനോട് കോടതി വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്..കൂടാതെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിന് വേണ്ടി ശ്വേതാമേനോനും ലക്ഷ്മി പ്രിയയും ഗൂഢാലോചന നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ പരാമർശങ്ങൾ തികച്ചും...

Ansiba Hassan: ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ വീണ്ടും കോടതിയെ സമീപിച്ച് അൻസിബ ഹസൻ
Lakshmi Priya, Ansiba, Shwetha MenonImage Credit source: Social Media
Ashli C
Ashli C | Updated On: 02 Jul 2026 | 01:46 PM

നടിമാരായ ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോനും എതിരെ വീണ്ടും കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. ഇരുവർക്കും എതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒമ്പതിലാണ് പരാതി സമർപ്പിച്ചത്. പരാതിയിൽ പോലീസിനോട് കോടതി വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരിക്കുന്നത്.

കൂടാതെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിന് വേണ്ടി ശ്വേതാമേനോനും ലക്ഷ്മി പ്രിയയും ഗൂഢാലോചന നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ പരാമർശങ്ങൾ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസ്സിനെയും മര്യാദയും ഇല്ലാതാക്കുന്ന തരത്തിൽ പൊതുസമൂഹം മധ്യത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതുമാണെന്നാണ് അൻസിബ പറഞ്ഞിരുന്നത്.

ALSO READ:കിച്ചു നീ സമ്മതിച്ചിട്ടില്ലേ ഞാൻ സബ്സ്ക്രിപ്‌ഷൻ തുടങ്ങിയത്? ആ പണം നീയും വാങ്ങിയിട്ടില്ലേ? തുറന്നടിച്ച് രേണു സുധി

ലക്ഷ്മി പ്രിയയും ശ്വേതാ മേനോനും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും തന്നെ മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യുവാനും വേണ്ടിയുള്ള വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും ആശ നിറഞ്ഞതുമായ വീഡിയോ നിർമ്മിച്ച പ്രചരിപ്പിക്കുന്നു എന്നീ കുറ്റകൃത്യങ്ങളും കൂടി അൻസിബ പരാതിയിൽ പറയുന്നുണ്ട്. ഇതിനുവേണ്ടി ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പിആർ ഏജൻസിയുമായി കരാർ ഉണ്ടാക്കി എന്നും ഹൻസിക പരാതി ആരോപിക്കുന്നു.

അതേസമയം അൻസിബാ ഹാസൻ നൽകിയ പരാതിയിൽ നടൻ ടിനിടോമിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകി. ഇതിനിടെ ടിനിടോമിനെതിരെ അൻസിബാ ഹസൻ നൽകിയ പരാതിയിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അൻസിബ യ്ക്കെതിരെ ടിനിടോം ജിഹാദി, ഡബിൾ ഡാഡി, സിൻഡ്രോം ഡിഎൻഎയിലെ പ്രശ്നങ്ങൾ തുടങ്ങിയ പരാമർശങ്ങൾ നടത്തിയെന്ന് പോലീസ് റിപ്പോർട്ടിലെ വിവരങ്ങൾ ശരിവയ്ക്കുന്നുണ്ട്.

എന്നാൽ ഇവയെല്ലാം തന്നെ തമാശയായിരുന്നു എന്നും ക്രിമിനൽ ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നുമാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടുകൾ തള്ളികൊണ്ടാണെന്ന് കോടതി ടിനിടോമിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടത്. ടിനി ടോം തനിക്കെതിരെ വർഗീയമായ പരാമർശങ്ങൾ നടത്തി എന്നും കുടുംബത്തെ പോലും ക്രൂരമായി അധിക്ഷേപിച്ചു എന്നു കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കുവാൻ തയ്യാറായിരുന്നില്ല.കേട്ടുകേൾവിയുടെ പശ്ചാത്തലത്തിലാണ് നൽകിയത് എന്നും ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഒന്നുമില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ചത്.

ENGLISH SUMMARY

Actress Ansiba Hassan has again approached the court against actresses Lakshmi Priya and Shwetha Menon. The petition has been filed in the Ernakulam Judicial First Class Magistrate Court in a complaint filed against both of them. Although a complaint was filed with the Palarivattom police, a case was not registered. Following this, the court has now been approached.

 

Follow Us