Ansiba Hassan Amma Controversy: അൻസിബയുടെ പരാതി “അമ്മ” കേൾക്കും; നേരിട്ടെത്താൻ നിർദ്ദേശം

Ansiba Hassan Amma Controversy Latest:ടിനി ടോം ഉൾപ്പെടെയുള്ള അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു അൻസിബ ഹസൻ ഉന്നയിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് നേരിട്ട് തെളിവുകൾ സഹിതം ഹാജരാക്കാനായി അൻസിബയോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്...തന്നെ ജിഹാദി എന്ന് വിളിച്ചു മറ്റു നടന്മാരുമായി അവിഹിതങ്ങൾ പറഞ്ഞു പരത്തുന്നു

Ansiba Hassan Amma Controversy: അൻസിബയുടെ പരാതി അമ്മ കേൾക്കും; നേരിട്ടെത്താൻ നിർദ്ദേശം

Ansiba Hassan , AMMA Office

Updated On: 

28 May 2026 | 09:16 AM

നേതൃത്വത്തിനെതിരായ നടിയും മുൻ അമ്മ ജോയിൻ സെക്രട്ടറിയുമായ അൻസിബ ഹസന്റെ പരാതി കേൾക്കുമെന്ന് താര സംഘടനയായ അമ്മ അറിയിച്ചു. ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ അത് നേരിട്ട് എത്തിക്കണം എന്നും നിർദ്ദേശം. ജൂൺ 1, 2, 3 തീയതികളിൽ എത്താനാണ് നിർദ്ദേശം. ടിനി ടോം ഉൾപ്പെടെയുള്ള അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു അൻസിബ ഹസൻ ഉന്നയിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് നേരിട്ട് തെളിവുകൾ സഹിതം ഹാജരാക്കാനായി അൻസിബയോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

തന്നെ ജിഹാദിയാക്കി….

തന്നെ ജിഹാദി എന്ന് വിളിച്ചു മറ്റു നടന്മാരുമായി അവിഹിതങ്ങൾ പറഞ്ഞു പരത്തുന്നു എന്നതായിരുന്നു നടൻ ടിനിടോമിനെതിരായ അൻസിബയുടെ പ്രധാനപ്പെട്ട ആരോപണം. അമ്മയുടെ കുടുംബ സംഗമവുമത്തിൽ ഒരു ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട ഒരു മതസ്ഥാപനങ്ങളെയും ഇത്തരത്തിൽ ബന്ധപ്പെടുത്തേണ്ടതില്ല എന്ന അൻസിബയുടെ അഭിപ്രായത്തെ തുടർന്നാണ് തന്നെ ജിഹാദി ആക്കിയത് എന്നാണ് ആരോപിക്കുന്നത്. തന്നെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു പരത്തുന്ന വിവരം നടി നീനാക്കുറിപ്പ് ആണ് തന്നെ അറിയിച്ചത് എന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

ALSO READ:“75 ലക്ഷം നൽകിയ ക്ഷേത്രത്തിൽ ഞാനും പോയിരുന്നു”;’അമ്മ’യെ പുറത്തുനിന്ന് ആരൊക്കെയോ കണ്ട്രോൾ ചെയ്യുന്നുവെന്ന് മല്ലിക സുകുമാരൻ

കൂടാതെ അമ്മ വൈസ് പ്രസിഡന്റ് ആയ ലക്ഷ്മിപ്രിയക്ക് എതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിരുന്നത് എന്നാൽ അതിൽ അമ്മയുടെ ഒരു എക്സിക്യൂട്ടീവ് അംഗം എന്ന പരാമർശം മാത്രമായിരുന്നു നടത്തിയത്. തനിക്കെതിരെ വ്യാജ പരാതി നൽകി എന്നതായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ ഇതിന് പിന്നാലെ നടി ലക്ഷ്മി പ്രിയ തന്നെയാണ് അൻസിബ പറയുന്ന ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം താനാണ് എന്നും അൻസിബക്കെതിരെ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് താനാണെന്നും പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയത്. ഇതിന് കാരണമായി അവർ വിശദീകരണം നൽകിയത് അൻസിബ തനിക്ക് അയച്ച ഒരു മെസ്സേജ് കുടുംബത്തിൽ വല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി താനും ഭർത്താവും കലഹിക്കുന്നതിന് അത് കാരണമായി മാറി അതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത് എന്നാണ്.

തൃപ്പൂണിത്തറ വനിതാ പോലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടു

എന്നാൽ തൃപ്പൂണിത്തറ വനിതാ പോലീസ് സ്റ്റേഷനിൽ വച്ച് താൻ മണിക്കൂറുകളോളം അപമാനിക്കപ്പെട്ടു എന്നാണ് അൻസിബ പറഞ്ഞത്. എസ് ഐ രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായത് എന്നും തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല. ലക്ഷ്മിപ്രിയ തനിക്കെതിരെ പരാതി നൽകിയതിനെ കുറിച്ച് അമ്മയിൽ പറഞ്ഞപ്പോൾ പ്രസിഡന്റായ ശ്വേതാ മേനോൻ ആ കേസ് ഇവിടെ ചർച്ച ചെയ്യാൻ സാധിക്കില്ല എന്ന് പറയുകയും ടിനി ടോം അതിനെ പരിഹസിക്കുകയും ചെയ്തതായി ആരോപിച്ചിരുന്നു. അതേസമയം അൻസിബയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ആളുകളാണ് ടിനിടോമിനെതിരെയും അല്ലാതെയും പരസ്പരം ആരോപണങ്ങളും വിമർശനങ്ങളുമായി രംഗത്തെത്തിയത്.

ടിനി ടോം തന്നെയും ആക്രമിക്കുകയും അശ്ലീലയും പറയുകയും ചെയ്തുവെന്ന് നീനാക്കുറിപ്പും തുറന്നടിച്ചു. എന്നാൽ ഇത് തന്നെയും ടിനിടോമിനേയും രാജിവെപ്പിക്കാനുള്ള നീനാക്കുറിപ്പിന്റെയും അൻസിബയുടെയും പദ്ധതിയാണ് എന്നാണ് ലക്ഷ്മിപ്രിയ ആരോപിക്കുന്നത്. അമ്മയിലെ കാര്യങ്ങളെല്ലാം തന്നെ ഓരോരുത്തരായി പുറത്തുവന്ന തുറന്നുപറയാൻ ആരംഭിച്ചതോടെ ഇനി എക്സിക്യൂട്ടീവ് അംഗങ്ങൾ പരസ്യമായി മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ നിർദ്ദേശം നൽകി.

ENGLISH SUMMARY

The star organization AMMA has announced that it will hear the complaint of actress and former AMMA joint secretary Ansiba Hasan against the leadership. It has also been instructed that if there is evidence in the allegations, it should be submitted directly. The instruction is to arrive on June 1, 2 and 3.

Follow Us
Related Stories
Kattalan Movie Review: തിയേറ്റര്‍ കത്തിച്ചു…പെപ്പെ കൊള്ളാം; കാട്ടാളന്‍ സിനിമ റിവ്യൂ
AMMA Controversy: “75 ലക്ഷം നൽകിയ ക്ഷേത്രത്തിൽ ഞാനും പോയിരുന്നു”;’അമ്മ’യെ പുറത്തുനിന്ന് ആരൊക്കെയോ കണ്ട്രോൾ ചെയ്യുന്നുവെന്ന് മല്ലിക സുകുമാരൻ
Ansiba Hassan: 15 വയസ്സ് മുതൽ അമ്മയ്ക്കും സഹോദരങ്ങൾക്കും തുണയായവൾ; “അമ്മ”യോട് നിലപാടുയർത്തുന്ന അൻസിബ
Sindhu Krishna: സിന്ധു കൃഷ്ണയ്ക്കും വ്യൂസ് കുറയുന്നു; കാരണം ദിയയും ഹൻസികയുടെയും വിവാ​ദങ്ങളോ?
Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം സീസണ്‍ 8 അഗ്നിപരീക്ഷ ജൂണ്‍ 1ന് ആരംഭിക്കും? മത്സരാര്‍ഥികള്‍ ഇത്രയും പേര്‍
AMMA Controversy: അമ്മയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത് ? കൂട്ടരാജിക്ക് പിന്നിൽ ആ അമ്പലം?
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്