Amma Controversy: “മമ്മൂക്കയും ലാലേട്ടനും നിലപാട് പറയണം”; സൂപ്പർ താരങ്ങൾ മൗനം വെടിയണമെന്ന് അൻസിബ

'They Should Clarify Their Stance': Ansiba Hassan on Silence of Mohanlal and Mammootty: കടവത്ര പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനായി മണിക്കൂറുകളോളം കാത്തുനിന്നും. ഉദ്യോഗസ്ഥർ വന്നില്ല. വിളിച്ച് അന്വേഷിച്ചപ്പോൾ എപ്പോൾ വരും എന്ന് പറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മടങ്ങിയത്. ഒറ്റയ്ക്കാണ് കേസുമായി മുന്നോട്ടുപോകുന്നത്. വി.ഐപി പരിഗണന ഒന്നും ആവശ്യപ്പെടുന്നില്ല എന്നാൽ സാധരണ ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട പരിഗണന ലഭിക്കണം. അത് പക്ഷേ പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല

Amma Controversy: “മമ്മൂക്കയും ലാലേട്ടനും നിലപാട് പറയണം”; സൂപ്പർ താരങ്ങൾ മൗനം വെടിയണമെന്ന് അൻസിബ

അൻസിബ ഹസ്സൻ

Published: 

06 Jul 2026 | 06:36 PM

താര സംഘടനായ അമ്മയിലെ പ്രശ്നങ്ങളിൽ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നിലപാട് പരസ്യമായി പറയണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് അൻസിബ ഹസൻ. ഒരു മധ്യത്തോട് പ്രതികരിക്കവേയാണ് സൂപ്പർ താരങ്ങളുടെ മൗനത്തിന് പിന്നിലെ കാരണം അറിയില്ലെന്ന് അൻസിബ വ്യക്തമാക്കിയത്. പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണെന്നും. ഇപ്പോഴും ഈ വിഷയങ്ങളിൽ പ്രതികരിക്കാത്തതിൻ്റെ കാരണം അവരോട് തന്നെയാന് ചോദിക്കേണ്ടത് എന്നും അൻസിബ പറഞ്ഞു.

“അവർ നിലപാട് പറയേണ്ടതാണ്. അവർ തന്നെയാണ് അത് തീരുമാനിക്കേണ്ടത്. മറ്റൊരാൾക്ക് വന്ന് അവടെ നിലപാടുകൾ പറയാനാകില്ലല്ലോ. മമ്മൂക്കയും ലാലേട്ടനും അവരുടെ നിലപാട് അറിയിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ അത് അവർ പരസ്യമായി പറയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്” താരം പറഞ്ഞു.

ടിനി ടൊമിനും ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയ പരാതികളിൽ പൊലീസ് കേസെടുക്കാത്തിൽ ഗൂഢാലോച സംശയിക്കേണ്ടിവരുമെന്ന് അൻസിബ പറയുന്നു. കോടതിയിൽ പോകുമ്പോഴേ നീതി ലഭിക്കു എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. പ്രതദൃഷ്ട്യ കേസെടുക്കാനാകും എന്നാണ് ടിനി ടൊമിനെതിരെ നൽകിയ കേസിൽ കോടതി പറഞ്ഞത്. കേസിൽ കഴമ്പില്ല എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതിൽ വിഷമം ഉണ്ട്. ഒരു സാധാരണ മനുഷ്യൻ്റെ വിവേചന ബുദ്ധി വച്ച് ചിന്തിച്ചാൽ കേസെടുക്കാനാകും എന്ന് വ്യക്തമാകുമെന്ന് അൻസിബ പറഞ്ഞു.

Also Read: “ജയറാമിൻ്റെ വാക്ക് വിശ്വസിച്ചു, സ്ട്രോക്ക് വന്നപ്പോൾ പോലും തിരിഞ്ഞുനോക്കിയില്ല”; ‘ഹാപ്പി സർദാർ’ നിർമ്മാതാവിൻ്റെ അവസ്ഥ വെളിപ്പെടുത്തി ഉഷ ഹസീന

കടവത്ര പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനായി മണിക്കൂറുകളോളം കാത്തുനിന്നും. ഉദ്യോഗസ്ഥർ വന്നില്ല. വിളിച്ച് അന്വേഷിച്ചപ്പോൾ എപ്പോൾ വരും എന്ന് പറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മടങ്ങിയത്. ഒറ്റയ്ക്കാണ് കേസുമായി മുന്നോട്ടുപോകുന്നത്. വി.ഐപി പരിഗണന ഒന്നും ആവശ്യപ്പെടുന്നില്ല എന്നാൽ സാധരണ ഒരു ഇന്ത്യൻ പൗരന് ലഭിക്കേണ്ട പരിഗണന ലഭിക്കണം. അത് പക്ഷേ പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ആർക്കെതിരെയാണൊ പരാതി നൽകിയത് അവർ വലിയ സ്വാധീനമുള്ളവരാണ് എന്നാണ് മനസ്സിലാകുന്നത്. അവരെ സംരക്ഷിക്കാൻ പിന്നിൽ ആളുണ്ട് എന്ന തോന്നൽ തനിക്ക് ഉണ്ടാകുന്നുണ്ട്. എന്തുകൊണ്ട് തനിക്ക് ഒരു സാധാരണ പരിഗണന കിട്ടുന്നില്ല എന്നും അൻസിബ ചോദിക്കുന്നു.

അമ്മയിൽ പവർ ഗ്രൂപ്പുണ്ട് എന്ന ശ്വേത മേനേൻ്റെ ആരോപണത്തെ കുറിച്ചും അൻസിബ പ്രതികരിച്ചു. ശ്വേത മേനോൻ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് അൻസിബ പറയുന്നു. ജനറൽ ബോഡിയിൽ കണക്ക് പാസാകാതെ വന്നതോടെയാണ് കമ്മറ്റിക്ക് രാജിവക്കേണ്ടിവന്നത്. എന്നാൽ ബാബുരാജേട്ടൻ ആരോപണം ഉന്നയിച്ചതോടെയാണ് അമ്മ അംഗത്വത്തിൽ നിന്ന് തന്നെ രാജിവയ്ക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിപ്പോയത്. ആരുടെയും പാവയാകാൻ താല്പര്യമില്ല എന്നാണ് മധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരാണ് പാവയാക്കാൻ ശ്രമിച്ചത് എന്ന് കൂടി പറയണമായിരുന്നു. ഇപ്പോഴും പറയാൻ അവസരമുണ്ട്. ആ പവർ ഗ്രൂപ്പ് ആരാണെന്ന് അവർ പറയട്ടെ എന്നും അൻസിബ വ്യക്തമാക്കി.

English Summary

Actress Ansiba Hassan stated that superstars Mohanlal and Mammootty should publicly reveal their stance on the ongoing issues within the actors’ association, AMMA. Speaking to the media, she mentioned she doesn’t know why they remain silent and that only the actors can explain their decision not to react.

Loading...
Unable to load recommendations.
Follow Us
Related Stories
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി