‘പ്രാർത്ഥനയ്ക്ക് ഫലം കണ്ടു’; നന്ദി അറിയിച്ച് ആന്‍റോ ജോസഫ്; കേൾക്കാൻ കൊതിച്ച വാർത്തയാണോ എന്ന് ആരാധകർ
Mammootty’s Health Update: എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ളതാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. ഇതോടെ നിരവധി പ്രമുഖരടക്കം മന്‍റുമായി എത്തിയിട്ടുണ്ട്.
മലയാള സിനിമ പ്രേമികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം.ശാരീരിക അസ്വസ്ഥതകളെത്തുടർന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് അദ്ദേഹമെന്നാണ് വിവരം. ഇതോടെ താരത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. ഇതിനിടെയിൽ ചലച്ചിത്ര നിര്‍മ്മാതാവും മമ്മൂട്ടിയുടെ വലംകൈയുമായ ആന്‍റോ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുവെന്നാണ് ആന്‍റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്‍റോ ജോസഫിന്‍റെ പോസ്റ്റ്. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചുള്ളതാണെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. ഇതോടെ നിരവധി പ്രമുഖരടക്കം മന്‍റുമായി എത്തിയിട്ടുണ്ട്. നടി മാലാ പാർവതി പൂര്‍ണ്ണ മുക്തി? എന്നാണ് കമന്റിട്ടത്. ഏറ്റവും വലിയ വാര്‍ത്തയെന്ന് മറ്റൊരു കമന്‍റും മാലാ പാര്‍വതി പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.
പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നാലായിരത്തോളം ലൈക്കുകളും 600-ലധികം കമന്‍റുകളും നൂറിലേറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ ആന്‍റോ ജോസഫിന്‍റെ പോസ്റ്റിന് ലഭിച്ചത്. ഏറ്റവും ഒടുവില്‍ നടത്തിയ ആരോഗ്യ പരിശോധനകളില്‍ മമ്മൂട്ടി പൂര്‍ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Also Read: ‘പിറന്നാളിന് ഒന്നൊന്നര വരവുണ്ടാകും’, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഷ്കർ സൗദാൻ
സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി! എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു വിവരം പങ്കുവെച്ച് അദ്ദേഹത്തിന്റെ അനന്തരവനും നടനുമായ അഷ്കർ സൗദാൻ രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി സുഖമായിരിക്കുന്നെന്ന് അഷ്കർ പറഞ്ഞത്. അദ്ദേഹം സന്തോഷവാനായിരിക്കുന്നുവെന്നാണ് അഷ്കർ പറയുന്നത്. ആരോഗ്യം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് പിറന്നാൾ ആണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന് അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോൾ ഒന്ന് റെസ്റ്റ് എടുക്കുന്നു, അത്രമാത്രമെന്നും അഷ്കർ പറഞ്ഞു. ഒരു ഓൺലൈൻ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.