Mammootty: ‘പിറന്നാളിന് ഒന്നൊന്നര വരവുണ്ടാകും’, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഷ്കർ സൗദാൻ
Mammootty health Update: ഒരു അഭിമുഖത്തിൽ ഇരിക്കാൻ കഴിയുന്നത് തന്നെ മമ്മൂട്ടി കാരണമാണെന്നും തങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണെന്നും അഷ്കർ പറഞ്ഞു
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേമികൾ. ഇപ്പോഴിതാ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേത്തിന്റെ അനന്തരവനും നടനുമായി അഷ്കർ സൗദാൻ.
‘മമ്മൂട്ടി സുഖമായും സന്തോഷവാനായിരിക്കുന്നുവെന്ന് അഷ്കർ പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. സെപ്റ്റംബർ ഏഴിനാണ് പിറന്നാൾ. അന്ന് ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഇപ്പോൾ ഒന്ന് റെസ്റ്റ് എടുക്കുന്നു അത്ര മാത്രം’, അഷ്കർ പറഞ്ഞു.
ഒരു അഭിമുഖത്തിൽ ഇരിക്കാൻ കഴിയുന്നത് തന്നെ മമ്മൂട്ടി കാരണമാണെന്നും തങ്ങളൊക്കെ സിനിമയിൽ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണെന്നും അഷ്കർ പറഞ്ഞു. ദ കേസ് ഡയറി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു താരം.
മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ച് വരാനുള്ള പ്രാർത്ഥനയിലാണ് സിനിമാ പ്രേമികൾ. ഡീനോ ഡെന്നീസ് ഒരുക്കിയ ബസൂക്കയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ, മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രമൊക്കെയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.