AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anu Sonara: ‘അച്ഛന്റെ സ്വപ്നമാണ് സഫലമാകുന്നത്, ആദ്യം ടെൻഷനുണ്ടായിരുന്നു’; അനു സൊനാര

Anu Sonara: ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് സിനിമ തേടിയെത്തുന്നത്. അഭിനയിക്കാൻ ഇഷ്ടമായിരുന്നെങ്കിലും സിനിമയെ പറ്റി ചിന്തിച്ചിരുന്നില്ല. ശരിക്കും അച്ഛനാണ് ചേച്ചിയേക്കാളും എന്നെക്കാളും അഭിനയത്തോട് ഇഷ്ട്ം.

Anu Sonara: ‘അച്ഛന്റെ സ്വപ്നമാണ് സഫലമാകുന്നത്, ആദ്യം ടെൻഷനുണ്ടായിരുന്നു’; അനു സൊനാര
Anu SonaraImage Credit source: Instagram
nithya
Nithya Vinu | Published: 23 Jul 2025 11:08 AM

മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് അനുസിത്താര. ഇപ്പോഴിതാ, താരത്തിന്റെ സഹോദരി അനു സൊനാരയും അഭിനയത്തിൽ സജീവമാവുകയാണ്. അനു സൊനാര ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു കൂടൽ. ചിത്രത്തെക്കുറിച്ചും അഭിനയത്തെ കുറിച്ചും സംസാരിക്കുകയായിരുന്നു താരം.

അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിച്ചേ‍ർന്നതെന്നും അച്ഛനാണ് അഭിനയത്തിൽ ഇഷ്ടമെന്നും അനു സൊനാര പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് സിനിമ തേടിയെത്തുന്നത്. അഭിനയിക്കാൻ ഇഷ്ടമായിരുന്നെങ്കിലും സിനിമയെ പറ്റി ചിന്തിച്ചിരുന്നില്ല. ശരിക്കും അച്ഛനാണ് ചേച്ചിയേക്കാളും എന്നെക്കാളും അഭിനയത്തോട് ഇഷ്ട്ം.

അച്ഛൻ നാടകനടനാണ്. ഇപ്പോൾ സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട്. അച്ഛന്റെ സ്വപ്നമാണ് സിനിമ. അത് ഞങ്ങളിലൂടെ സഫലമാക്കുകയാണ്. അച്ഛനും അമ്മയുമാണ് ഞാനും ചേച്ചിയും നല്ല കലാകാരികളായി അറിയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത്. ഞങ്ങൾക്ക് താങ്ങും തണലുമായി എല്ലാ പിന്തുണയും നൽകി അവരെന്നും കൂടെയുണ്ടെന്നുള്ളതാണ് സന്തോഷം.

അച്ഛൻ വഴിയാണ് കൂടലിൽ എത്തിയത്. ഷാഫി എപ്പിക്കാടിന്റെ ചെക്കൻ എന്ന സിനിമയിൽ അച്ഛൻ ഒരു വേഷം ചെയ്തിരുന്നു. ഒരു സൗഹൃദസംഭാഷണത്തിനിടയിൽ അനു സിത്താരയുടെ അനിയത്തിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് അദ്ദേ​ഹം അച്ഛനോട് ചോദിച്ചു. അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് ഈ സിനിമയുടെ കാര്യം പറയുന്നത്. കഥ എനിക്ക് ഇഷ്ടമായി.

ഞാനും ആ കഥാപാത്രവും ഏകദേശം ഒരുപോലെയാണ്. ഷൂട്ട് തുടങ്ങിയപ്പോൾ ടെൻഷനുണ്ടായിരുന്നു. സാധാരണ ചേച്ചീടെ കൂടെ ലൊക്കേഷനിൽ പോകാറുണ്ട്. അവിടങ്ങളിലേതുപോലെ നിശബ്ദമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഇവിടെ എല്ലാവരും ക്യാമ്പിന് വന്നത് പോലെയായിരുന്നു. ആദ്യ ഷോട്ടിന് മുമ്പ് ചെറിയ ടെൻഷനുണ്ടായിരുന്നു, പിന്നേ കൂളായി അഭിനയിച്ചു, അനു സൊനാര പറയുന്നു.