Anumol: ഇറക്കാൻ ഞാൻ എന്താടോ ചാക്കോ? ഓൺലൈൻ മീഡിയക്കാരന് വായടപ്പിക്കുന്ന മറുപടിയുമായി അനുമോൾ

Anumol Anukutty:ഇത്തരം ചോദ്യങ്ങളുമായി തന്റെ മുന്നിലെത്തുന്നവരെ ഊക്കി വിടുന്നത് അനുവിന്റെയും ഒരു ഹോബിയായി മാറിയിട്ടുണ്ട്. അത്തരത്തിൽ ഒരു സാഹചര്യം ആയിരുന്നു ഇതും....

Anumol: ഇറക്കാൻ ഞാൻ എന്താടോ ചാക്കോ? ഓൺലൈൻ മീഡിയക്കാരന് വായടപ്പിക്കുന്ന മറുപടിയുമായി അനുമോൾ

Anumol

Published: 

24 Feb 2026 | 01:16 PM

ബിഗ് ബോസ് സീസണിൽ മിന്നും വിജയം കാഴ്ചവച്ച താരമാണ് അനുമോൾ അഥവാ അനുക്കുട്ടി. മാത്രമല്ല ബിഗ് ബോസ് ചരിത്രത്തിൽ വിജയ് ആകുന്ന രണ്ടാമത്തെ വനിത കൂടിയാണ് അനു.ദിൽഷ പ്രസന്നന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത മത്സരാർത്ഥി. സീസൺ സെവനിൽ മൊത്തം അനുമോളുടെ ഗെയിം സ്ട്രാറ്റജികളും കുട്ടിക്കുറുമ്പുകളും തമാശകളും പിണക്കങ്ങളും കരച്ചിലും എല്ലാംകൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തി.

42.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും, അത്യാധുനിക സൗകര്യങ്ങളുള്ള ഒരു പുതിയ SUV കാറുമാണ് അനുമോൾ സമ്മാനമായി നേടിയെടുത്തത്. ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റു ഷോകളിലൂടെയുമാണ് മലയാളികൾക്ക് അനുമോൾ സുപരിചിതയാവുന്നത്. എന്നാൽ ബിഗ് ബോസിൽ കഥാപാത്രമായി അല്ല അനുമോൾ എന്ന വ്യക്തിയായാണ് മത്സരിച്ച് വിജയ കിരീടം ചൂടിയത്.

തന്റെ നിലപാടുകൾ തുറന്നുപറയുകയും സ്വാഭാവികമായ അഭിനയരീതിയും ആരെയും ചിരിപ്പിക്കുന്ന ചെറിയ തമാശകളുമാണ് അനുമോളെ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ടവൾ ആക്കി മാറ്റിയത്. ഇപ്പോൾ ബിഗ് ബോസ് സീസൺസ് സെവെന് ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് അനു. ഇതിനിടെ ഒരു വേദിയിൽ വെച്ച് തന്നെ ചൊടിപ്പിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ച ഓൺലൈൻ മാധ്യമക്കാരന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് അനു. കെട്ടുപൊട്ടിയ പട്ടം പോലെ എവിടെയും ഇരച്ചെത്തുന്ന ഓൺലൈൻ മാധ്യമങ്ങൾ പലപ്പോഴും പലരുടെയും സ്വകാര്യ ജീവിതത്തിൽ ഒരു വെല്ലുവിളിയായി മാറുകയാണ്.

പ്രത്യേകിച്ച് സെലിബ്രിറ്റികളെ സംബന്ധിച്ച് ഒന്ന് പുറത്തിറങ്ങണം എങ്കിൽ പോലും ഒരു മീഡിയക്കാരന്റെ എങ്കിലും മുന്നിൽപ്പെടാതെ പറ്റില്ല എന്ന അവസ്ഥയായി. മാത്രമല്ല ആളുകളെ വെറുപ്പിക്കുന്ന തരത്തിലുള്ള ക്യാപ്ഷനുകൾ വിട്ട് ഇവരുടെ വീഡിയോസ് പോസ്റ്റ് ചെയ്തു മറ്റുള്ളവരിൽ വെറുപ്പ് സൃഷ്ടിക്കുന്നതാണ് ഇപ്പോൾ ഓൺലൈൻ മാധ്യമത്തിന്റെ ഒരു രീതി. അതിനാൽ തന്നെ ഇടയ്ക്കിടെ ഇത്തരം ചോദ്യങ്ങളുമായി തന്റെ മുന്നിലെത്തുന്നവരെ ഊക്കി വിടുന്നത് അനുവിന്റെയും ഒരു ഹോബിയായി മാറിയിട്ടുണ്ട്. അത്തരത്തിൽ ഒരു സാഹചര്യം ആയിരുന്നു ഇതും.

ഒരു ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങി വരുന്ന അനുമോളുടെ ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യം ചേച്ചി ഭക്ഷണം കഴിച്ചോ എന്നായിരുന്നു. കഴിച്ചെടാ എന്ന് മറുപടി പറഞ്ഞ് മുന്നോട്ടു പോകുന്നതിനിടെ നിങ്ങൾ കഴിച്ചോ എന്ന് അനു ചോദിക്കുന്നുണ്ട്. അതിനു മറുപടിയായി ഒരു ഓൺലൈൻ മീഡിയക്കാരന്റെ മറുപടി ചേച്ചിയെ ഇറക്കാൻ ഉള്ളതുകൊണ്ട് ഞങ്ങൾ നേരത്തെ കഴിച്ചു എന്നായിരുന്നു. ആ മറുപടിയാണ് അനുമോൾക്ക് പിടിക്കാതെ ആയത്. എന്നെ ഇറക്കാൻ ഞാൻ എന്താടാ വല്ല ചാക്കുമാണോ എന്നായിരുന്നു അനുമോളിന്റെ മറു ചോദ്യം. ഈ മറുപടിക്ക് സോഷ്യൽ മീഡിയ ഇപ്പോൾ കയ്യടിക്കുകയാണ്. അവന് കിട്ടേണ്ടത് കിട്ടി എന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ