‘അത്ര ഡ്രാമ വേണ്ടിയിരുന്നില്ല’; ബിഗ് ബോസിലെ നേഹയുടെ മാതാപിതാക്കളെ വിമർശിച്ച് നടി അനുശ്രീ

Anusree Opens Up About Bigg Boss Drama and Neha's Parents' Reaction: ഇതുവരെയുള്ള സീസണുകളിലൊന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. മാതാപിതാക്കൾ ആവശ്യപ്പെട്ടതുകൊണ്ടാന് സംസാരിക്കാൻ അങ്ങനെ ഒരു അവസരം ഒരുക്കിയത് എന്നാണ് ഷോയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ പരസ്യമായി ഇത്തരത്തിലുള്ള ഒരു സംസാരം വേണ്ടിയിരുന്നില്ല.

‘അത്ര ഡ്രാമ വേണ്ടിയിരുന്നില്ല’; ബിഗ് ബോസിലെ നേഹയുടെ മാതാപിതാക്കളെ വിമർശിച്ച് നടി അനുശ്രീ

അനുശ്രീ, നേഹ ഫാത്തിമ

Published: 

07 Nov 2026 | 11:29 AM

ബിഗ് ബോസിലെ നേഹയുടെ മതാപിതാക്കൾ ഷോയിൽ വന്ന് നടത്തിയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയത്. സ്വന്തം ഇഷ്ടങ്ങളിലും നിലപാടുകളിലും ഉറച്ച് നിൽക്കാനുള്ള ഒരു പെൺകുട്ടിയുടെ അവകാശത്തെ മാതപിതാക്കൾ ഹനിക്കുന്നു എന്നതരത്തിൽ ഉൾപ്പടെ പ്രതികരണങ്ങൾ ഉണ്ടായി മാതാപിതാക്കളെക്കാൾ പക്വതയോടെ നേഹ പെരുമാറി എന്ന് പറയുന്നവരാണ് കൂടുതലും. ഇപ്പോഴിതാ ഈ വിഷയത്തിലുള്ള തൻ്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടി അനുശ്രീ.

തൻ്റെ പുതിയ ചിത്രമായ ‘പ്രേം പാറ്റ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ‘വീഡിയോ വേൾഡ്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഗ് ബോസ് ഷോയെ കുറിച്ചും നേഹയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചുമെല്ലാം താരം പ്രതികരിച്ചത്. നേഹയുടെ മാതാപിതാക്കൾ ഷോയിൽ അത്ര വൈകാരികമായി പ്രതികരിക്കേണ്ടിയിരുന്നില്ല എന്നാണ് അനുശ്രിയുടെയും അഭിപ്രായം. ആ സാഹചര്യത്തെ മാതാപിതാക്കളെക്കാൾ പക്വതയോടെ നേഹ നേരിട്ടു എന്നും അനുശ്രി പറയുന്നു.

ഇതുവരെയുള്ള സീസണുകളിലൊന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. മാതാപിതാക്കൾ ആവശ്യപ്പെട്ടതുകൊണ്ടാന് സംസാരിക്കാൻ അങ്ങനെ ഒരു അവസരം ഒരുക്കിയത് എന്നാണ് ഷോയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ പരസ്യമായി ഇത്തരത്തിലുള്ള ഒരു സംസാരം വേണ്ടിയിരുന്നില്ല. അതുകാരണം വേദന തോന്നുന്നവർ ബിഗ് ബോസ് ഹൗസിൽ തന്നെ ഉണ്ടായേക്കാം. എന്നാൽ ആ പെൺകുട്ടി വിഷയത്തെ നന്നായി തന്നെ കൈകാര്യ ചെയ്തു എന്നും അനുശ്രീ പറയുന്നു.

Also Read: Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ… സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ

ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചാൽ പോകില്ല എന്നും അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായി അനുശ്രീ പറയുന്നുണ്ട്. ബിഗ് ബോസിൽ പോയാൽ രണ്ടാം ദിവസം തന്നെ തൻ്റെ സ്വഭാവം പുറത്തുവരും എന്നാണ് തമാശയായി അനുശ്രീ പറയുന്നത്. ബിഗ് ബോസിൽ പോയിട്ടുള്ള ഒരുപാട് പേരെ നേരിട്ടറിയാം. അവർ പറഞ്ഞ കാര്യങ്ങൾ മനസ്സിലുണ്ട്. ആളുകൾ പറയുന്ന കാര്യങ്ങളുടെ പകുതി മാത്രമായിരിക്കും ഒരുപക്ഷേ പുറത്തുവരുന്നത് അതിന് മുൻപുള്ളതോ ശേഷം നടന്നതോ ഒന്നും ആളുകൾ കാണണമെന്നില്ല. നമ്മൾ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല കാര്യങ്ങൾ പുറത്തുവരിക എന്നും അനുശ്രീ പറയുന്നു.

വേണമെങ്കിൽ ഒരാളെ പോസിറ്റീവ് ആയി കാണിക്കാനും നെഗറ്റീവ് ആയി കാണിക്കാനും അതിലുള്ളവർക്ക് കഴിയും. പോസിറ്റീവ് ആയാണ് മത്സരിക്കുന്നത് എങ്കിൽ പോലും എഡിറ്റ് കഴിഞ്ഞ് പുറത്തുവരുമ്പോൾ അത് മറ്റൊരു രീതിയിലായി തോന്നാം. ഇത് അനുഭവമുള്ളവർ പറഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ടാണ് ബിഗ് ബോസിൽ പോകാൻ താല്പര്യമില്ലാത്തത് എന്നും അനുശ്രീ വ്യക്തമക്കി. എന്നാൽ ഫോണൂം സോഷ്യൽ മീഡിയും എല്ലാം ഉപേക്ഷിച്ച് അങ്ങനെ ഒരു സ്പേസിൽ 100 ദിവസം നിൽക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ലെന്നും അനുശ്രീ കൂട്ടിച്ചേർത്തു.

English Summary

Actress Anusree criticized Neha’s parents for their unnecessary drama on Bigg Boss, praising Neha’s maturity. She also revealed she would never join the show due to its misleading editing.

Loading...
Unable to load recommendations.
Follow Us
Related Stories
Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ… സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ
Priya Nambiar: ദിലീപിന്റെ ഈ പെങ്ങളെ ഓർമ്മയുണ്ടോ? അന്ന് കണ്ട ആൾ തന്നെയോ ഇത് എന്ന് സോഷ്യൽ മീഡിയ
Actress Iniya: നഷ്ടം എനിക്കെല്ല… സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ
Bigg Boss Malayalam : ‘നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ’ – പൊട്ടിക്കരഞ്ഞ് നേഹ
Scene Movie: സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല – വെളിപ്പെടുത്തി നസ്ലെൻ
പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി; ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ അവർ തന്നെ: വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി