AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Porotta Recipe: ചോറ് ബാക്കി വന്നോ? വെള്ളമൊഴിക്കാൻ വരട്ടെ, പകരം സോഫ്റ്റ് പൊറോട്ട ഉണ്ടാക്കിയാലോ…

Leftover Rice Parotta Recipe: വീടുകളിൽ ചോറ് ബാക്കി വന്നാൽ എന്ത് ചെയ്യുമെന്നത് പലരുടെയും സ്ഥിരം ചിന്തയാണ്. എന്നാൽ ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ സോഫ്റ്റ് പൊറോട്ട എളുപ്പത്തിൽ തയ്യാറാക്കാം. ഹോട്ടലുകളിൽ കിട്ടുന്നതുപോലെ നല്ല സോഫ്റ്റും ലെയറുകളുള്ളതുമായ പൊറോട്ട വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ...

Porotta Recipe: ചോറ് ബാക്കി വന്നോ? വെള്ളമൊഴിക്കാൻ വരട്ടെ, പകരം സോഫ്റ്റ് പൊറോട്ട ഉണ്ടാക്കിയാലോ…
പ്രതീകാത്മക ചിത്രംImage Credit source: Pexels
Nithya Vinu
Nithya Vinu | Published: 07 Nov 2026 | 11:48 AM

മലയാളികളുടെ ദേശീയ ഭക്ഷണമെന്ന് നമ്മൾ സ്നേഹത്തോടെ പൊറോട്ടയെ വിളിക്കാറുണ്ട്. പൊറോട്ടയും ബീഫും അതൊരൊന്നൊന്നര കോമ്പിനേഷൻ തന്നെയാണ്. എന്നാൽ പലപ്പോഴും വീട്ടിൽ പൊറോട്ട ഉണ്ടാക്കുമ്പോൾ ഹോട്ടലിൽ നിന്ന് കഴിക്കുമ്പോഴുള്ള ആ രുചിയോ സോഫ്റ്റ്നസോ വരാറില്ല. ഇനി പ്രശ്നമില്ലന്നേ… സോഫ്റ്റായ പൊറോട്ട ഉണ്ടാക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം.

അതുപോലെ, വീടുകളിൽ ചോറ് ബാക്കി വന്നാൽ എന്ത് ചെയ്യുമെന്നത് പലരുടെയും സ്ഥിരം ചിന്തയാണ്. എന്നാൽ ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ സോഫ്റ്റ് പൊറോട്ട എളുപ്പത്തിൽ തയ്യാറാക്കാം. ഹോട്ടലുകളിൽ കിട്ടുന്നതുപോലെ നല്ല സോഫ്റ്റും ലെയറുകളുള്ളതുമായ പൊറോട്ട വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ…

ALSO READ: തണ്ട് പച്ചയും ഉടല് പഴുത്തതും! കൃത്രിമമായി പഴുപ്പിച്ച ഏത്തപ്പഴം എങ്ങനെ തിരിച്ചറിയാം

ആവശ്യമായ ചേരുവകൾ

  • ചോറ്: 2 ഗ്ലാസ്
  • മൈദ: 4 ഗ്ലാസ്
  • ഉപ്പ്: ആവശ്യത്തിന്
  • വെള്ളം: ആവശ്യത്തിന്
  • ഓയിൽ: 1 ടേബിൾ സ്പൂൺ
  • നെയ്യ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  1. ആദ്യം മിക്സിയുടെ ജാറിലേക്ക് എടുത്തു വെച്ച രണ്ട് ഗ്ലാസ് ചോറ് ചേർത്ത്, അരയാൻ ആവശ്യമായ വെള്ളം മാത്രം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
  2. ശേഷം ഒരു പാത്രത്തിൽ നാല് ഗ്ലാസ് മൈദ എടുത്ത് അതിലേക്ക് അരച്ചുവെച്ച ചോടും പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
  3. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത് ഒരിക്കൽ കൂടി നന്നായി കുഴച്ച ശേഷം 15 മിനിറ്റ് അടച്ചു മാറ്റി വെയ്ക്കുക.
  4. മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. ഓരോ ഉരുളയും കനം കുറച്ച് പരത്തി, മുകളിൽ അൽപ്പം എണ്ണ തൂവി പല രീതിയിൽ ചുറ്റിയെടുത്തു വയ്ക്കാം.
  5. പരത്തിയ ശേഷം കത്തി കൊണ്ട് ചെറിയ വരകൾ ഇട്ടുകൊടുത്താൽ നല്ല ലെയറുകൾ കിട്ടും.
  6. ഇങ്ങനെ ചുറ്റിയെടുത്ത ഓരോ റോളും വീണ്ടും പരത്തി ചൂടായ തവയിൽ വെച്ച് തിരിച്ചും മറിച്ചും ഇടുക. ഇടയ്ക്ക് അൽപ്പം ഓയിലും നെയ്യും തൂവി ചുട്ടെടുക്കാം.
  7. ചൂടോടെയുള്ള പൊറോട്ട രണ്ടോ മൂന്നോ എണ്ണം ഒരുമിച്ച് വെച്ച് കൈകൊണ്ട് നന്നായി അടിച്ചെടുത്താൽ നല്ല സോഫ്റ്റും ലെയറുകളുമുള്ള പൊറോട്ട റെഡി!
  8. പൊറോട്ട രുചികരമാണെങ്കിലും എന്നും പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. മൈദയും എണ്ണയും കൂടുതലായി ഉപയോഗിച്ച് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ പൊറോട്ട പതിവായി കഴിക്കുന്നത് ശ്രദ്ധിച്ചുവേണം.

English Summary:

Kerala’s favourite porotta can be prepared in a soft and flaky version using cooked rice, making it a delicious way to use leftover rice. This easy homemade rice porotta is softer than regular porotta and can be enjoyed hot with chicken curry, or beef curry.

Follow Us