AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Happy Diwali 2026: അന്ധകാരം അകന്ന് പ്രകാശം പരക്കട്ടെ; ഏവർക്കും ദീപാവലി ആശംസകൾ

Diwali 2026 Wishes And Messages: പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവൻ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തിൽ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകർഷണം. രാമൻ രാവണനെ വധിച്ച് സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം. ഹിന്ദു കലണ്ടർ പ്രകാരം ചാന്ദ്ര മാസമായ കാർത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

Happy Diwali 2026: അന്ധകാരം അകന്ന് പ്രകാശം പരക്കട്ടെ; ഏവർക്കും ദീപാവലി ആശംസകൾ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Neethu Vijayan
Neethu Vijayan | Published: 07 Nov 2026 | 11:55 AM

അധർമ്മത്തിന് മേൽ ധർമ്മവും, ഇരുളിനു മേൽ വെളിച്ചവും വിജയം വരിച്ചതിൻ്റെ പ്രതീകമായ ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് നാം. പ്രകാശ നാളങ്ങളുടെ ഉത്സവം തന്നെയാണ് ദീപാവലി. രാജ്യം മുഴുവൻ വിശേഷ ദിനമായി കണ്ട് ആചരിയ്ക്കുന്ന ഈ ദിനത്തിൽ ദീപ നാളങ്ങളും മധുര പലഹാരങ്ങളും തന്നെയാണ് വലിയ ആകർഷണം. രാമൻ രാവണനെ വധിച്ച് സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിൻ്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം.

ഹിന്ദു കലണ്ടർ പ്രകാരം ചാന്ദ്ര മാസമായ കാർത്തികയിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നവംബർ നാലിന് ലക്ഷ്മീ പൂജയോടെയാണ് പൂജാവിധികൾ ആരംഭിയ്ക്കുക. ഈ വർഷം നവംബർ എട്ടിന് ഞായറാഴ്ച്ചയാണ് ദീപാവലി ദിനം വരുന്നത്. മനസ്സിലും വീടുകളിലും നന്മയുടെയും സ്നേഹത്തിൻ്റെയും ദീപങ്ങൾ തെളിയിക്കുന്ന ഈ സുദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കാൻ മറക്കല്ലേ. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും പ്രിയപ്പെട്ടവർക്ക് നൽകാനും സാധിക്കുന്ന ചില ആശംസകൾ നോക്കാം.

ALSO READ: ദീപാവലി മധുരപലഹാരങ്ങളിൽ മായമുണ്ടോ? എളുപ്പത്തിൽ കണ്ടെത്താം!

ദീപാവലി ആശംസകൾ

“ഇരുളിന്റെ മറനീക്കി പ്രകാശത്തിൻ്റെ പുതു പുലരി കൊണ്ടുവരുന്ന ഈ ദീപാവലി നാളിൽ നിങ്ങൾക്കും കുടുംബത്തിനും ദീപാവലി ആശംസകൾ!”

“ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ല നാളുകൾ ആശംസിക്കുന്നു. ദീപാവലി ആശംസകൾ! ”

“നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും വെളിച്ചവും സന്തോഷവും നിറഞ്ഞുനിൽക്കട്ടെ. ഏവർക്കും ദീപാവലി ആശംസകൾ”

“പ്രകാശത്തിന്റെ ഈ ആഘോഷ വേളയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ”

“വിജയവും സമൃദ്ധിയും നിങ്ങളുടെ ഓരോ ദിനത്തിലും ഉണ്ടാകട്ടെ. ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ നല്ലൊരു ദീപാവലി ദിനം നേരുന്നു”

“ഈ ദീപാവലി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയം നൽകുന്ന ശുഭ കാര്യങ്ങൾ സംഭവിക്കട്ടെ. ദീപാവലി ആശംസകൾ”

“ദീപങ്ങളുടെ തെളിച്ചവും രംഗോലിയുടെ വർണങ്ങളും നിങ്ങളുടെ ജീവിതത്തിൽ വരും നാളുകളിൽ നിറയട്ടെ …ദീപാവലി ആശംസകൾ!”

“ദീപനാളങ്ങൾപ്പോലെ നിങ്ങളുടെ കുടുംബത്തിൽ എന്നും വെളിച്ചം പകരാൻ ഈ ദീപാവലി ദിനം കാരണമാകട്ടെ. ദീപാവലി ആശംസകൾ”

“ഈ ദീപാവലി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കാൻ ലക്ഷ്മീ ദേവി അനു​ഗ്രഹിക്കട്ടെ, ദീപാവലി ആശംസകൾ”

“ഇരുട്ടിനെ തുടച്ചുമാറ്റുന്ന പ്രകാശമാണ് ദീപാവലി ദിനത്തിലെ ഓരോ പ്രകാശ നാളവും…നിങ്ങളുടെ ജീവിതത്തിലും എല്ലാ നന്മയും നേരുന്നു”

“ദീപാവലി ദിനത്തിൽ നിങ്ങളുടെ ആ​ഗ്ഹങ്ങൾക്കും പ്രതീക്ഷകൾക്കും വർണങ്ങൾ വിടരട്ടെ… ദീപാവലി ആശംസകൾ”

English Summary:

Diwali 2026, also known as Naraka Chaturdashi, will be celebrated on Sunday, November 8. Diwali celebrations, depending on the Hindu calendar, the festival symbolises the victory of good over evil and the triumph of light over darkness.

Follow Us