A R Rahman: “ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല”; വിവാദങ്ങൾക്ക് വിരാമമിട്ട് എ.ആർ. റഹ്മാൻ!

A R Rahman: സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഇന്ത്യയിലെ ഒരു പൗരനാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു....

A R Rahman: ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല; വിവാദങ്ങൾക്ക് വിരാമമിട്ട് എ.ആർ. റഹ്മാൻ!

A R Rahman

Published: 

18 Jan 2026 | 05:09 PM

വന്ദേമാതരം, മാ തുജേ സലാം എന്നീ ഗാനങ്ങൾ ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് വിരാമമിട്ട് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. ഒരു സംസ്കാരത്തെ ബന്ധിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും ഉള്ള ഒരു മാർഗമാണ് സംഗീതം. ആരെയും വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഇന്ത്യയിലെ ഒരു പൗരനാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു.

ഇന്ത്യ തന്റെ വീടും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം തന്റെ കരിയറിലെ നേട്ടങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വേവ് ഉച്ചക്കോടതിയിൽ പങ്കെടുക്കുന്നതുമുതൽ യുവ നാഗ സംഗീതജ്ഞരുമായി ഒരു ഉപകരണ സംഘം രൂപീകരിക്കുന്നത് വരെയുള്ള തന്റെ നേട്ടങ്ങളാണ് അദ്ദേഹം എടുത്ത് പറഞ്ഞത്.

ALSO READ:‘എമർജൻസി’ പ്രോപ്പഗണ്ട ചിത്രമെന്ന് പറഞ്ഞ് എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല’; എആർ റഹ്മാനെതിരെ കങ്കണ

അതിനിടെ എ ആർ റഹ്മാനുമായി ഒരു തുറന്നപോരിന് വഴിയൊരുക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണാ റണൗട്ട്. എ ആർ റഹ്മാൻ കടുത്ത മുന്‍വിധികളും വിദ്വേഷം ഉള്ള ഒരാളാണെന്നാണ് കങ്കണ പറയുന്നത്. തന്റെ എമർജൻസി എന്ന ചിത്രം പ്രൊപ്പോ​ഗാണ്ട സിനിമയാണെന്ന് ആരോപിച്ച് തന്നെ എമർജൻസി സിനിമയുടെ കഥ കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും തന്നോട് അദ്ദേഹത്തിന് ഇഷ്ടമല്ല വെറുപ്പാണ് എന്നും കങ്കണ പറഞ്ഞു.

ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ സിനിമ മേഖലയിൽ നിന്നും വലിയ തരതത്തി ലുള്ള വേർതിരിവുകളാണ് നേരിടേണ്ടിവരുന്നത്. എന്നാൽ നിങ്ങളെപ്പോലെ മുൻവിധിയും വിദ്വേഷവും ഉള്ള ഒരാളെ താൻ കണ്ടിട്ടല്ല എന്നും കങ്കണ റഹമാനെ വിമർശിച്ചു. പ്രതിപക്ഷ പാർട്ടിനേതാക്കൾ പോലും തനിക്ക് കത്തുകളെഴുതിയിരുന്നു. പക്ഷേ, റഹ്മാന് വെറുപ്പിൻ്റെ അന്ധത ബാധിച്ചിരുന്നു. നിങ്ങളെയോർത്ത് വിഷമം തോന്നുന്നുണ്ടെന്നും കങ്കണ കുറിച്ചു.

Related Stories
Mohanlal at Kerala School Kalotsavam: കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം; ജയപരാജയങ്ങൾ അപ്രസക്തമെന്ന് മോഹൻലാൽ
AR Rahman: ‘എമർജൻസി’ പ്രോപ്പഗണ്ട ചിത്രമെന്ന് പറഞ്ഞ് എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല’; എആർ റഹ്മാനെതിരെ കങ്കണ
Mallika Sukumaran: ‘ധ്യാനിനെക്കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചു; ആരെങ്കിലും ഒരാൾക്ക് വിവരമുണ്ടായിരുന്നെങ്കിൽ പറയേണ്ട എന്ന് പറഞ്ഞേനെ’: മല്ലിക സുകുമാരൻ
Nivin Pauly: ‘ഞാൻ നിവിൻ പോളി ഫാൻ, അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ടായിരുന്നു’; വെളിപ്പെടുത്തി അഭിമന്യു ഷമ്മി തിലകൻ
Pearle Maaney: ‘അഭിമുഖങ്ങളിൽ വ്യൂസ് മാത്രമാണ് ലക്ഷ്യം’; കാരണം തുറന്നുപറഞ്ഞ് പേളി മാണി
Eko Movie: ‘എക്കോയിൽ ആ തെറ്റ് ആരും ശ്രദ്ധിച്ചില്ല, പക്ഷേ അവർ കണ്ടെത്തി’; സജീഷ് താമരശ്ശേരി
ക്യാരറ്റ് വാടി പോയോ? നാരങ്ങ നീര് മതി ഫ്രഷാക്കാം
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ എത്ര നാള്‍ സൂക്ഷിക്കാം?
പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
ഇത് വന്ദേ ഭാരത് സ്ലീപ്പറിനുള്ളിലെ ദൃശ്യങ്ങളോ? 'വൃത്തികേടാക്കി' യാത്രക്കാര്‍
കേരളത്തിൽ കുംഭമേള നടക്കുന്നത് ഇവിടെ
ബസിനെ ഓടി തോൽപ്പിച്ചയാൾ, ക്യാമറാമാൻ ആണോ വിജയി
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ