AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AR Rahman: ‘എമർജൻസി’ പ്രോപ്പഗണ്ട ചിത്രമെന്ന് പറഞ്ഞ് എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല’; എആർ റഹ്മാനെതിരെ കങ്കണ

Kangana Ranaut Against AR Rahman: എആർ റഹ്മാനെ വിമർശിച്ച് കങ്കണ റണൗട്ട്. എമർജൻസി എന്ന തൻ്റെ സിനിമയുടെ ചർച്ചയ്ക്കായി തന്നെ കാണാൻ റഹ്മാൻ കൂട്ടാക്കിയില്ലെന്നും കങ്കണ പറഞ്ഞു.

AR Rahman: ‘എമർജൻസി’ പ്രോപ്പഗണ്ട ചിത്രമെന്ന് പറഞ്ഞ് എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല’; എആർ റഹ്മാനെതിരെ കങ്കണ
കങ്കണ റണൗട്ട്, എആർ റഹ്മാൻImage Credit source: Kangana Ranaut, AR Rahman Instagram
Abdul Basith
Abdul Basith | Published: 18 Jan 2026 | 12:57 PM

എആർ റഹ്മാനെതിരെ രൂക്ഷ വിമർശനവുമായി നടിയും സംവിധായികയും എംപിയുമായ കങ്കണ റണൗട്ട്. എആർ റഹ്മാൻ കടുത്ത മുൻവിധികളും വിദ്വേഷവുമുള്ള ആളാണെന്ന് കങ്കണ പറഞ്ഞു. പ്രോപ്പഗണ്ട ചിത്രമാണെന്ന് പറഞ്ഞ് തൻ്റെ എമർജൻസി സിനിമയുടെ കഥ കേൾക്കാൻ റഹ്മാൻ തയ്യാറായില്ലെന്നും കങ്കണ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ആരോപിച്ചു.

കാവി പാർട്ടിയെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ തനിക്ക് സിനിമാ മേഖലയിൽ നിന്ന് വേർതിരിവുകൾ നേരിടേണ്ടിവരുന്നുണ്ടെന്ന് കങ്കണ പറഞ്ഞു. എങ്കിലും നിങ്ങളെക്കാൾ മുൻവിധിയും വിദ്വേഷവുമുള്ള ഒരാളെ താൻ കണ്ടിട്ടില്ല. താൻ സംവിധാനം ചെയ്ത എമർജൻസി എന്ന സിനിമയുടെ കഥ അദ്ദേഹത്തോടെ പറയാൻ താൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നാൽ, കഥ കേൾക്കാനല്ല, തന്നെ കാണാൻ പോലും അദ്ദേഹം കൂട്ടാക്കിയില്ല. പ്രോപ്പഗണ്ട സിനിമയുടെ ഭാഗമാവാൻ താത്പര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിരോധാഭാസമെന്തെന്നാൽ, എമർജൻസി ഒരു മാസ്റ്റർപീസ് ആണെന്ന് നിരൂപകർ പറഞ്ഞു. പ്രതിപക്ഷ പാർട്ടിനേതാക്കൾ പോലും തനിക്ക് കത്തുകളെഴുതിയിരുന്നു. പക്ഷേ, റഹ്മാന് വെറുപ്പിൻ്റെ അന്ധത ബാധിച്ചിരുന്നു. നിങ്ങളെയോർത്ത് വിഷമം തോന്നുന്നുണ്ടെന്നും കങ്കണ കുറിച്ചു.

Also Read: Mallika Sukumaran: ‘ധ്യാനിനെക്കൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചു; ആരെങ്കിലും ഒരാൾക്ക് വിവരമുണ്ടായിരുന്നെങ്കിൽ പറയേണ്ട എന്ന് പറഞ്ഞേനെ’: മല്ലിക സുകുമാരൻ

എല്ലാവരും അവരവരുടേതായ യുദ്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. സിനിമകളെ വിട്. മുൻപ്, തങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റു സൗജന്യമായി അവതരിപ്പിക്കണമെന്ന് യാചിച്ച, ആത്മസുഹൃത്തക്കളെന്ന് സ്വയം പറഞ്ഞുനടന്നിരുന്ന ഡിസൈനർമാർ പോലും തൻ്റെ സ്റ്റൈലിസ്റ്റിന് വസ്ത്രങ്ങൾ അയച്ചുനൽകിയില്ല. തന്നോട് സംസാരിക്കുന്നതും തന്നെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതും അവർ അവസാനിപ്പിച്ചു. രാം ജന്മഭൂമിയിലേക്ക് പോകാൻ താൻ ധരിച്ചിരുന്നത് മസാബ ഗുപ്തയുടെ സാരിയായിരുന്നു. എന്നാൽ, തൻ്റെ സാരി ധരിച്ച് അവിടേക്ക് പോകരുതെന്ന് അവർ സ്റ്റൈലിസ്റ്റിനോട് പറഞ്ഞു. ആ സമയത്ത് അയോധ്യയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നതിനാൽ തനിക്ക് വസ്ത്രം മാറ്റാൻ കഴിയുമായിരുന്നില്ല. കാറിലിരുന്ന് താൻ കരഞ്ഞു. തൻ്റെയോ ബ്രാൻഡിൻ്റെയോ പേര് ഉപയോഗിക്കരുതെന്ന് അവർ സ്റ്റൈലിസ്റ്റിനോട് പറഞ്ഞു എന്നും കങ്കണ പറഞ്ഞു.