Archana Kavi: അതിനുശേഷം റിക്ക് എന്നെ ഭാര്യ എന്നാണ് വിളിച്ചിരുന്നത്! എന്റേത് രണ്ടാം കെട്ടാണല്ലോ; അർച്ചന കവി
Archana Kavi Rikk Varghese: അതിലൂടെ രണ്ടുപേരുടെയും വ്യക്തിത്വം അങ്ങനെതന്നെ നിലനിൽക്കും എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്. അത് മോശമാണെന്ന് അറിയാം, എങ്കിലും ഞാൻ അങ്ങനെയാണെന്നാണ് അർച്ചന പറയുന്നത്.

Archana Kavi Rikk Varghese Relationship
നടി അർച്ചന കവി തന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണ്. ആർക്കും ഒരു ചെറിയ സൂചന പോലും നൽകാതെ പെട്ടെന്നായിരുന്നു താരത്തിന്റെ വിവാഹം. റിക്ക് വർഗീസ് ആണ് വരൻ. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് നടിയുടെ വിവാഹവിവരം ആരാധകർ അറിയുന്നത്. ഇതോടെ ആശംസകളുടെ പ്രവാഹമാണ്. ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താൻ ഒരാളുമായി റിലേഷൻഷിപ്പിൽ ആണെന്ന തരത്തിൽ ഒരു ചെറിയ സൂചന അർച്ചന കവി നൽകിയിരുന്നു.
ഏറ്റവും മോശം തലമുറയിൽ നിന്നും ഏറ്റവും ശരിയായ ഒരു വ്യക്തിയെ താൻ കണ്ടെത്തി എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും എന്നായിരുന്നു സ്റ്റോറിയിൽ അർച്ചന കുറിച്ചത്. എല്ലാവർക്കും അതിനു സാധിക്കട്ടെ എന്നും അർച്ചന ആശംസിച്ചിരുന്നു. ഈ സ്റ്റോറി കണ്ടപ്പോൾ തന്നെ താരം ഒരു വ്യക്തിയുമായി പ്രണയത്തിൽ ആണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. പിന്നാലെയാണ് അതൊരു ചെറിയ ബന്ധമല്ല, അർച്ചന തന്റെ പങ്കാളിയെ ഉറപ്പിച്ചു എന്ന വാർത്ത എത്തിയത്.
തന്റെ പങ്കാളിയെ കുറിച്ച് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ അർച്ചന കവി ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധയാകുന്നത്. ഡേറ്റിംഗ് ആപ്പിലൂടെ ആണ് അർച്ചന കവി റിക്കിനെ പരിചയപ്പെട്ടത്. കണ്ണൂരിലെ തന്റെ വീടിന്റെ പണി നടക്കുന്ന സമയമാണത്. ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നപ്പോൾ ഡേറ്റിങ്ങിന് വേണ്ടിയല്ല വെറുതെ മിണ്ടാം എന്ന് കരുതിയാണ് ആരംഭിച്ചത്. പക്ഷേ ഞങ്ങൾ തമ്മിൽ പെട്ടെന്ന് കണക്ട് ആയി. സംസാരിച്ചുതുടങ്ങിയത് തന്നെ വലിയ വലിയ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു. ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ച്.
എന്തോ ഒരു വലിയ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു. താൻ ആദ്യമായി പരിചയപ്പെടുന്നവരോട് തുടക്കത്തിൽ തന്നെ തന്റെ മാനസികമായിട്ടുള്ള ട്രോമാ അടക്കം എല്ലാ കാര്യങ്ങളും തുറന്നു പറയുമായിരുന്നു. അത് മോശമാണ്. എങ്കിലും ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാൻ ആ കാര്യങ്ങൾ ആദ്യമേ അങ്ങ് പറയും. അവർ എപ്പോൾ ഓടും എന്ന് നോക്കാനാണ് എന്നാണ് അർച്ചന കവി പറയുന്നത്. ചിലപ്പോൾ ഉള്ളതിൽ നിന്ന് കുറച്ചു കൂട്ടിയും പറയും. പക്ഷേ എല്ലാവരും അത് എല്ലാവർക്കും ഉണ്ടാവുന്ന കാര്യമാണല്ലോ എന്നൊക്കെ പറയും. പക്ഷേ എന്റെ ഒരു സിറ്റുവേഷൻ കാണുമ്പോൾ ഓടുന്നതും കാണാം. എന്നാൽ റിക്ക് അങ്ങനെയായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും ഒന്നായിരുന്നു.
വിവാഹനിശ്ചയത്തിനു മുമ്പായി ഒരു പ്രോമിസ് റിംഗ് തനിക്ക് സമ്മാനിച്ചിരുന്നു എന്നും അർച്ചന. അതിന്റെ ഒരു ഭാഗത്ത് മാറ്റ് ഫിനിഷിംഗ് ആയിരുന്നു. മറുഭാഗത്ത് ഗ്ലോസി ഫിനിഷിങ്ങും. അതിലൂടെ രണ്ടുപേരുടെയും വ്യക്തിത്വം അങ്ങനെതന്നെ നിലനിൽക്കും എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്. സീരിയസ് ആയിട്ടാണ് ഈ ബന്ധം എന്ന് പറയാൻ അദ്ദേഹം ഇവിടെ വന്ന് തന്നെ നേരിട്ട് പ്രൊപ്പോസ് ചെയ്തു. അതിനുശേഷം തന്നെ ഭാര്യ എന്നാണ് റിക്ക് വിളിച്ചിരുന്നത് എന്നും അർച്ചന കവി പറയുന്നു.