AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault Case: നടിയെ ആക്രമിച്ച കേസിൽ കോടതിവിധിയെക്കുറിച്ച് പ്രതികരണവുമായി ആസിഫ് അലി

Actress Assault Case: സിനിമാ സംഘടനകളിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും ആസിഫലി പ്രതികരണം നടത്തി...

Actress Assault Case: നടിയെ ആക്രമിച്ച കേസിൽ കോടതിവിധിയെക്കുറിച്ച് പ്രതികരണവുമായി ആസിഫ് അലി
ആസിഫ് അലിImage Credit source: Asif Ali/Facebook
ashli
Ashli C | Published: 09 Dec 2025 12:14 PM

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധിയോട് പ്രതികരിച്ചു നടൻ ആസിഫ് അലി. തന്റെ സുഹൃത്തിന് നീതി ലഭിക്കണം, എന്നും അതിജീവിക്കൊപ്പം എന്നും ആസിഫ് അലി വ്യക്തമാക്കി. അതേസമയം കോടതിവിധിയെ സ്വീകരിക്കുന്നു. വിധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് കോടതി നിന്ദയാകും. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു നിലപാട്.

അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. കോടതിക്ക് ശിക്ഷിക്കപ്പെടണം എന്ന് മനസ്സിലാക്കിയവരെയെല്ലാം ശിക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാധ്യമങ്ങളുടെ പ്രതികരിക്കുകയായിരുന്നു നടൻ. സിനിമാ സംഘടനകളിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും ആസിഫലി പ്രതികരണം നടത്തി.

ആരോപണ വിധേയനായ സമയത്ത് അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ കോടതിവിധി വരുമ്പോൾ അതിന്റേതായ രീതിയിൽ കൈകാര്യം ചെയ്യുകയാണല്ലോ വേണ്ടത് എന്നും ആസിഫിലെ പ്രതികരിച്ചു. സംഘടനകളുടെ രീതി അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ആര് ശിക്ഷിക്കപ്പെടണം എന്നുള്ളതല്ല. അതിജീവിതയ്ക്ക് നീതി ലഭിക്കണം.

ഏകപക്ഷീയമായ തീരുമാനം ആർക്കെതിരെയും എടുത്തിട്ടില്ല. എന്റെ സഹപ്രവർത്തകയാണ് വളരെ അടുത്ത സുഹൃത്താണ്. അവർക്ക് അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് എന്ത് പകരം കൊടുത്താലും മതിയാകില്ല. നീതി ലഭിക്കണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ എന്നാണ് ആസിഫിന്റെ പ്രതികരണം. ഡിസംബർ 8 ആയിരുന്നു നടി ആക്രമിച്ച കേസിൽ വിധിയെ വന്നത്.

കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ട പശ്ചാത്തലത്തിലാണ് ആസിഫിന്റെ പ്രതികരണം. അതേസമയം നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പരാതി നൽകാൻ ദിലീപ്. കേസിൽ തന്നെ പ്രതിചേർക്കാനായി പോലീസുകാർ ശ്രമിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് പരാതി നൽകുന്നത്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനു വേണ്ടി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്.