Dileep: എട്ടിൽ കേതു, ജയിലിൽ കിടക്കാൻ യോഗം! ദിലീപിന്റെ ഗ്രഹനില മാറിയത് ഇക്കാരണത്താൽ
Dileep Astrological Prediction: ഗ്രഹനില പ്രകാരം ശത്രു ദോഷം ഉള്ള ദിലീപിന്റെ വിധി എന്താകുമെന്ന് ജ്യോതിഷി നേരത്തെ പ്രവചനം നടത്തിയത് ഇപ്രകാരമായിരുന്നു....
നീണ്ട എട്ടു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ ജയിൽ മോചിതനായതിന്റെ സമാധാനത്തിലാണ് നടൻ ദിലീപ്. വിധി കേട്ട് പുറത്തേക്ക് വരുമ്പോൾ ഉള്ള ദിലീപിന്റെ മുഖഭാവത്തിൽ നിന്നും അത് വ്യക്തമാണ്. ശേഷം മാധ്യമങ്ങളെ നേരിൽ കണ്ടുള്ള നടന്റെ പ്രതികരണവും താൻ കുറ്റക്കാരൻ അല്ല എന്ന് തെളിഞ്ഞതിൽ എത്രത്തോളം സന്തോഷം ഉണ്ട് എന്നത് വ്യക്തമാക്കുന്നതായിരുന്നു.
വിധി കേട്ട് പുറത്തേക്ക് ഇറങ്ങിയ ദിലീപ് മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യർക്കെതിരെയും കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ചില മാധ്യമങ്ങൾക്കെതിരെയും വലിയ ആരോപണങ്ങളാണ് ഉയർത്തിയത്. നടൻ കുറ്റമുത്തൻ ആയതിന് പിന്നാലെ വിധിക്കേ ദിവസങ്ങൾക്കു മുമ്പ് നടന്ന ഒരു ജ്യോതിഷ പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്.
മോഹൻദാസ് എന്ന ജ്യോതിഷയാണ് ദിലീപിന് ശിക്ഷ ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ മുൻകൂട്ടി പ്രവചനം നടത്തിയത്. ദിലീപിനെ ഇനി ജയിൽവാസം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് മോഹൻദാസ് അന്ന് അവകാശപ്പെട്ടിരുന്നത്. ഇപ്പോഴത് സത്യമായിരിക്കുകയാണ്. ദിലീപിന്റെ ഗ്രഹനില പ്രകാരം കടുത്ത ശത്രു ദോഷമുള്ള കാലമാണ് ഇത് എന്നും എന്നാൽ ഇനി ജയിൽവാസത്തിന് സാധ്യതയില്ല എന്നുമാണ് ജ്യോതിഷ പറഞ്ഞിരുന്നത്.
ദിലീപിനെ എട്ടിൽ കേതുവാണ്. ജയിലിൽ കിടക്കാൻ യോഗം ഉണ്ട്. എന്നാൽ വിചാരണ സമയത്ത് ജയിൽവാസം നടന്നതിനാൽ ഇനി അതിനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ നിറയെ ശത്രുക്കൾ ഉണ്ട് എന്നും അതിന്റെ ഫലമാണ് ഇപ്പോഴത്തെ അനുഭവങ്ങൾ എന്നും മോഹൻദാസ് പറയുന്നു. ഒരുപാട് അനുകൂല അവസരങ്ങൾ ജ്യോതിഷപ്രകാരം കാണുന്നതിനാൽ താരം കുറ്റവിമുക്തനാകും എന്നും ജ്യോതിഷി വ്യക്തമാക്കിയിരുന്നു. സിനിമാ ലോകത്തെ കീഴടക്കിക്കൊണ്ട് നിർമ്മാണം വിതരണം അഭിനയം ഇതിലെല്ലാം ഉള്ള ദിലീപിന്റെ ആധിപത്യം ഭയക്കുന്ന ആളുകളാണ് എതിർഭാഗത്ത് ഉള്ളതെന്നും. അവരാണ് ഈ കേസ് കെട്ടിച്ചമച്ചതിന് പിന്നിൽ എന്നും ആണ് ജ്യോതിഷപ്രകാരം കാണുന്നത്. ഇവയാണ് ദിലീപിന്റെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തിയിൽ എത്തിച്ചത്.