AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep: മഞ്ജുവും പോലീസും ചില മാധ്യമപ്രവർത്തകരും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു; ദിലീപ്

Dileep on actress attack case: മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യർക്കെതിരെയും പോലീസിനും മാധ്യമങ്ങൾക്കും എതിരെയാണ് ദിലീപ് ആരോപണം ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ...

Dileep: മഞ്ജുവും പോലീസും ചില മാധ്യമപ്രവർത്തകരും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു; ദിലീപ്
Dileep, Manju Warrier (1)
ashli
Ashli C | Updated On: 08 Dec 2025 11:55 AM

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ദിലീപ്. മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യർക്കെതിരെയും പോലീസിനും മാധ്യമങ്ങൾക്കും എതിരെയാണ് ദിലീപ് ആരോപണം ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മഞ്ജുവാര്യർ നടത്തിയ പ്രസംഗമാണ് ഈ കേസിന് കാരണമെന്നും ദിലീപ് ആരോപിച്ചു.

അതിനുവേണ്ടി ചില പോലീസ് ഉദ്യോഗസ്ഥരും ചില മാധ്യമപ്രവർത്തകരും കൂട്ടുനിന്നു എന്നും ദിലീപ് ആരോപിച്ചു.ഈ കേസിൽ തനിക്കൊപ്പം നിന്നവർക്കും തന്നെ വിശ്വസിച്ചവർക്കും ദിലീപ് നന്ദി അറിയിക്കുകയും ചെയ്തു.നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാമത്തെ പ്രതിയായിരുന്നു ദിലീപ്.

ALSO READ: ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍

ആദ്യത്തെ 6 പ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്. ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ല എന്നതാണ് ദിലീപിനെ രക്ഷയായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനൽ സംഘങ്ങൾ ചേർന്നാണ് തനിക്കെതിരെ ഈ കേസ് കെട്ടിച്ചമച്ചത് എന്നും ദിലീപ്.

കേസുമായി ദിലീപി(Dileep)നെ ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അതേസമയം നടൻ ദിലീപി(Dileep)നെ കോടതി കുറ്റവിനാക്കിയതിന് പിന്നാലെ കോടതിക്ക് പുറത്ത് വിതരണം ചെയ്ത ഫാൻസ് അസോസിയേഷൻ. വലിയ ആരവങ്ങളോട് കൂടിയാണ് കോടതിയിൽ നിന്നും പുറത്തേക്ക് വരുന്ന ദിലീപിനെ ഫാൻസുകൾ വരവേറ്റത്. കേസിൽ സംസ്ഥാന സർക്കാർ മേൽ കോടതിയിലേക്ക് അപ്പീൽ പോകുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് പോസിറ്റീഷൻ വൃത്തങ്ങൾ അറിയിക്കുന്നത്. കൊട്ടേഷൻ നൽകിയ ബലാത്സംഗം നടത്തിയ കേസ് കൂട്ട ബലാൽസംഗമായി മാറിയതാണ് വസ്തുത.