AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case Verdict: അവൾക്കൊപ്പം, സത്യമേവ ജയതേ; വിധിയിൽ പ്രതികരിച്ച് താരങ്ങൾ

Actress Attack Case Verdict, Response: വിധി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വ്യത്യസ്ത പ്രതികരണങ്ങളുമായി സിനിമ മേഖലയിലെ താരങ്ങൾ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്ന് സിനിമ സംഘടനയായ അമ്മ.

Actress Attack Case Verdict: അവൾക്കൊപ്പം, സത്യമേവ ജയതേ; വിധിയിൽ പ്രതികരിച്ച് താരങ്ങൾ
Actress Attack Image Credit source: social media
nithya
Nithya Vinu | Updated On: 08 Dec 2025 12:36 PM

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വ്യത്യസ്ത പ്രതികരണങ്ങളുമായി സിനിമ മേഖലയിലെ താരങ്ങൾ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്ന് സിനിമ സംഘടനയായ അമ്മ. ‘ നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്ന്’ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു.

പ്രതികരണവുമായി ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായും രംഗത്തെത്തി. ദിലീപിനോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കൊണ്ടായിരുന്നു നാദിർഷായുടെ പ്രതികരണം. ദൈവത്തിന് നന്ദിയെന്നും സത്യമേവ ജയതേ എന്നും നാദിർഷാ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കേസിൽ ആദ്യം മുതൽക്കേ തന്നെ ദിലീപിനെ പിന്തുണച്ച് വ്യക്തികളിൽ ഒരാളാണ് നാദിർഷ.

 

നാദിർഷായുടെ ഫെയ്ഡ്ബുക്ക് പോസ്റ്റ്

 

അതേസമയം, നടി റിമ കല്ലിങ്ങലും രമ്യ നമ്പീഷനും ഉൾപ്പെടെയുള്ള ഡബ്ല്യുസിസി അംഗങ്ങൾ അതീജിവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഇനിയും അവൾക്കൊപ്പമെന്ന ശക്തമായ നിലപാട് സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവെച്ചു.

ALSO READ: മഞ്ജുവും പോലീസും ചില മാധ്യമപ്രവർത്തകരും ചേർന്ന് കള്ളക്കഥ പ്രചരിപ്പിച്ചു; ദിലീപ്

കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി പ്രഖ്യാപിച്ചത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.

എന്നാൽ പള്‍സര്‍ സുനിയടക്കമുള്ള ആദ്യ ആറു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ശിക്ഷ 12ന് പ്രഖ്യാപിക്കും. അതേസമയം, സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോകാനാണ് സാധ്യത.