AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case: അതിജീവിതയ്ക്ക് ശത്രുക്കളില്ലെങ്കില്‍ ദിലീപ് എങ്ങനെ ശത്രുവാകും? പോലീസിന്റെ മൊഴിയൊന്നും സത്യമല്ല: രാമന്‍പിള്ള

Dileep's Lawyer B Raman Pillai About Court Verdict: തന്റെ അന്‍പത് വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്രയും നാള്‍ നീണ്ടുനിന്ന ഒരു കേസ് ഉണ്ടായിട്ടില്ല. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗൂഢാലോടനയുടെ ഒരു ഭാഗമാണ്. പിടി തോമസിന് ഒന്നും അറിയില്ല, പിന്നെ എന്ത് മൊഴി നല്‍കാനാണ്.

Actress Attack Case: അതിജീവിതയ്ക്ക് ശത്രുക്കളില്ലെങ്കില്‍ ദിലീപ് എങ്ങനെ ശത്രുവാകും? പോലീസിന്റെ മൊഴിയൊന്നും സത്യമല്ല: രാമന്‍പിള്ള
രാമന്‍ പിള്ള, ദിലീപ്‌ Image Credit source: Social Media
shiji-mk
Shiji M K | Published: 08 Dec 2025 14:17 PM

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ ദിലീപിനെ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ് നടന്റെ അഭിഭാഷകന്‍. ദിലീപിനെ കേസില്‍ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കും പങ്കുണ്ടെന്ന് ബി രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ കൊടുത്തത് കള്ളക്കേസാണ് മനസിലാക്കിയത് കൊണ്ടാണ് താന്‍ കേസില്‍ നിന്ന് മാറാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അന്‍പത് വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്രയും നാള്‍ നീണ്ടുനിന്ന ഒരു കേസ് ഉണ്ടായിട്ടില്ല. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഗൂഢാലോടനയുടെ ഒരു ഭാഗമാണ്. പിടി തോമസിന് ഒന്നും അറിയില്ല, പിന്നെ എന്ത് മൊഴി നല്‍കാനാണ്. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് അവര്‍ കഥയുണ്ടാക്കിയത്. അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി കോടതിയിലുണ്ട്. എന്നാല്‍ അമ്മയെ വിസ്തരിച്ചില്ല, രമ്യയെ മാത്രമാണ് വിസ്തരിച്ചതെന്ന് രാമന്‍ പിള്ള പറയുന്നു.

ഈ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ശത്രുക്കളില്ലെന്നാണ് പറയുന്നത്. എങ്കില്‍ പിന്നെ ദിലീപ് എങ്ങനെ ശത്രുവാകും. പോലീസ് രേഖപ്പെടുത്തിയ മൊഴികളൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പോലീസ് മൊഴി രേഖപ്പെടുത്തുന്നു. മൊഴി മാറ്റിയവരുടെ കൂട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷി വരെയുണ്ടെന്നും രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Also Read: Actress Attack Case Verdict : ആദ്യ ആറു പ്രതികളും കുറ്റക്കാരെന്ന് കോടതി, ദിലീപ് കുറ്റവിമുക്തന്‍

ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കും പങ്കുണ്ട്. 200 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് മറ്റൊരു ക്രൈം രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായി ദിലീപ് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസുമായി വന്നു. തെളിവായി മെമ്മറി കാര്‍ഡ് വരെ ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ് റിക്കവറി നടത്താന്‍ ദിലീപിനെ കസ്റ്റഡിയിലെടുക്കണം. അതിന് അദ്ദേഹത്തിന്റെ പ്രായമായ അമ്മയൊഴിച്ച് ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസി രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.