‘Scene’ Early Reactions: “നസ്ലൻ്റെ കരിയർ ബെസ്റ്റ്, ഞെട്ടിച്ച് സർപ്രൈസ് കാമിയോയും”; ‘സീൻ’ ആദ്യ പ്രതികരണങ്ങൾ!
Suriya's 'Scene' Movie Review: Fans Praise Naslen, Sushin Shyam's BGM, and Secret Cameo: “ഒരു മലയാള സിനിമയിൽ സൂര്യ അഭിനയിച്ചതുപോലെയാണ് തോന്നിയത്. കുടുംബത്തോടൊപ്പം ഇരുന്ന് കാണാവുന്ന സിനിമയാണ്” എന്ന് ഒരു വനിതാ പ്രേക്ഷകയും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മറിച്ചുള്ള കമൻ്റുകളും കുറവല്ല. “പ്രതീക്ഷിച്ച തരത്തിലുള്ള ഒരു മാസ്സ് ചിത്രമല്ല” എന്നതാണ് ഇക്കൂട്ടത്തിൽ കൂടുതൽ പേരുടെയും പ്രതികരണങ്ങൾ “ജിത്തു മാധവൻ മലയാളത്തിൽൻ്റെ രീതിയിൽ എടുത്ത ഒരു തമിഴ് സിനിമ” എന്നാണ് ഒരു പ്രേക്ഷകൻ്റെ കമൻ്റ്

സൂര്യ നസ്ലൻ
സൂര്യയും നസ്ലനും നസ്രിയയും ഒന്നിക്കുന്ന ജിത്തു മാധവൻ്റെ തമിഴ് ചിത്രം ‘സീൻ’ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ജിത്തു മാധവൻ ഒരു തമിഴ് സിനിമ ഒരുക്കുമ്പോൾ അത് മലയാളത്തിൽ നിന്നും വ്യത്യസ്തമായിരിക്കുമോ എന്നതായിരുന്നു പ്രേക്ഷകരുടെ ഏറ്റവും വലിയ ആകാംക്ഷ. സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് കേരളത്തിലെ തിയറ്ററുകളിൽ നിന്നും സിനിമക്ക് ലഭിക്കുന്നത് എന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.
സിനിമ മികച്ച അനുഭവം തന്നെയാണ് നൽകുന്നത് എന്നാന് മിക്ക ആളുകടെയുയും പ്രതികരണം., എന്നാൽ മാസ്സ് സിനിമ എന്ന ടാഗ് നൽകാൻ പലരും മടിക്കുന്നുണ്ട്. സംവിധായകൻ ജിത്തു മാധവൻ പറഞ്ഞതുപോലെ ‘ചിത്രത്തെ കുറിച്ച് അധികം സംസാരിച്ചാൽ സ്പോയിലർ ആകും’ എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷൻ്റെ അഭിപ്രായം. “നസ്ലൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്” എന്നാണ് സിനിമ കണ്ടിറങ്ങിയ മറ്റൊരു പ്രേക്ഷകൻ്റെ വ്യക്തമാക്കുന്നത്. “പോസ്റ്ററിലോ ട്രെയിലറിലോ ഒന്നും കണ്ടിട്ടില്ലാത്ത ഒരു സർപ്രൈസ് കാമിയോ സിനിമയിൽ ഉണ്ട്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്” എന്നും ഇദ്ദേഹം പറയുന്നുണ്ട്.
“ഒരു മലയാള സിനിമയിൽ സൂര്യ അഭിനയിച്ചതുപോലെയാണ് തോന്നിയത്. കുടുംബത്തോടൊപ്പം ഇരുന്ന് കാണാവുന്ന സിനിമയാണ്” എന്ന് ഒരു വനിതാ പ്രേക്ഷകയും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ മറിച്ചുള്ള കമൻ്റുകളും കുറവല്ല. “പ്രതീക്ഷിച്ച തരത്തിലുള്ള ഒരു മാസ്സ് ചിത്രമല്ല” എന്നതാണ് ഇക്കൂട്ടത്തിൽ കൂടുതൽ പേരുടെയും പ്രതികരണങ്ങൾ “ജിത്തു മാധവൻ മലയാളത്തിൽൻ്റെ രീതിയിൽ എടുത്ത ഒരു തമിഴ് സിനിമ” എന്നാണ് ഒരു പ്രേക്ഷകൻ്റെ കമൻ്റ്. “കഥയെ വ്യത്യസ്ത രീതിയിൽ കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട് എന്നാൽ എല്ലാവർക്കും ഇത് കണക്ടാവണമെന്നില്ല” എന്ന് മറ്റൊരു പ്രേക്ഷകനും പറയുന്നു.
എക്സ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലും പ്രേക്ഷക പ്രതികരണങ്ങൾ നിറഞ്ഞു കഴിഞ്ഞു. “അദ്യ പകുതി മികച്ചതാണ്” എന്നാണ് ‘ലെറ്റ്സ് എക്സ് ഗ്ലോബൽ’ എന്ന എക്സ് യൂസർ സാക്ഷ്യപ്പെടുത്തുന്നത്. നസ്ലൻ്റെ കഥാപാത്രത്തിനും, സുഷിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗിതത്തിനുമെല്ലാം പ്രശംസയുണ്ട്. തമിഴ്നാട്ടിൽ നിന്നുമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളാണ് എക്സ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ അധികവും. സർപ്രൈസ് കാമിയോ തന്നെയാണ് പ്രതികരണങ്ങളിലെ ഒരു പ്രധാന സംഗതി.
ജിത്തു മാധവൻ്റെ ആദ്യ തമിഴ് ചിത്രമാണ് ദീപാവലി റിലീസായി ഇന്ന് തിയേറ്ററുകളിലെത്തിയ ആക്ഷൻ-കോമഡി ത്രില്ലർ ‘സീൻ’. ചിത്രത്തിൽ ഡി.എസ്.പി ഇൻബരാജ് ആയി സൂര്യ എത്തുമ്പോൾ, ഈശ്വരൻ ജോസഫ് എന്ന വില്ലൻ കാഥാപാത്രമായാണ് നസ്‌ലൻ വേഷമിടുന്നത്. മായ എന്ന കഥാപാത്രമായി നസ്രിയ നസീമും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ലാൽ, ആനന്ദ്‌രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
English Summary
Jithu Madhavan’s Tamil debut ‘Scene’ is receiving mixed but positive early reactions. Audiences are highly praising Naslen’s career-best performance, Sushin Shyam’s background score, and a shocking, unannounced surprise cameo.