Baburaj: ‘സൂര്യ വെച്ചാല്‍ പെണ്ണിനെ ഓടിക്കും, കൈരളി വെച്ചാല്‍ കുത്തേറ്റ് കരയും, കൊച്ചിന്റെ വിചാരം തന്തപ്പടി ശരിയെല്ലെന്നാണ്’

Baburaj Shares How His Daughter Reacts to His Movies: 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കുക്ക്ബാബു എന്ന കോമഡി വേഷമാണ് ബാബുരാജിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് മുഴുവന്‍ കോമഡി കഥാപാത്രങ്ങളാണെന്ന് വേണമെങ്കില്‍ പറയാം.

Baburaj: സൂര്യ വെച്ചാല്‍ പെണ്ണിനെ ഓടിക്കും, കൈരളി വെച്ചാല്‍ കുത്തേറ്റ് കരയും, കൊച്ചിന്റെ വിചാരം തന്തപ്പടി ശരിയെല്ലെന്നാണ്

ബാബുരാജ്

Published: 

03 Mar 2026 | 05:34 PM

വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ചുവടുമാറ്റം നടത്തിയ താരങ്ങളില്‍ ഒരാളാണ് ബാബുരാജ്. സിനിമയിലെത്തിയ ആദ്യനാളുകളില്‍ വില്ലന്‍ വേഷങ്ങള്‍ തന്നെയായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. 1993ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ബാബുരാജിന്റെ അരങ്ങേറ്റം. പിന്നീട് ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം, ഹിന്ദി, തെലുഗ് ഭാഷകളിലെ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കുക്ക്ബാബു എന്ന കോമഡി വേഷമാണ് ബാബുരാജിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത് മുഴുവന്‍ കോമഡി കഥാപാത്രങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. 2009ല്‍ റിലീസ് ചെയ്ത ബ്ലാക്ക് ഡാലിയ എന്ന സിനിമയിലൂടെ സംവിധാനത്തിലുള്ള മികവും ബാബുരാജ് തെളിയിച്ചു. പിന്നീട് മനുഷ്യമൃഗം, ബ്ലാക്ക് കോഫി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. നടി വാണിവിശ്വനാഥാണ് താരത്തിന്റെ പങ്കാളി. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

ബാബുരാജിന്റെ തുടക്കകാലത്തെ സിനിമകളിലെല്ലാം തന്നെ ബലാത്സംഗ സീനുകള്‍, അടിപിടികള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നു. പലപ്പോഴും കുടുംബമായിരുന്ന് അത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ബാബുരാജ് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകള്‍ മകളെ കാണിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സൈന സൗത്ത് പ്ലസിനോടായിരുന്നു പ്രതികരണം.

Also Read: Vijay devarakonda – Rashmika jewellery : 7 കോടിയുടെ ആഭരണങ്ങൾക്കായി മൂന്ന് കിലോ സ്വർണം…. രശ്മിക- വിജയ് വിവാഹാഭരണങ്ങൾക്ക് ഇത്രയേറെ സവിശേഷതയോ?

“എന്റെ മോള് ചെറുതായിരിക്കുമ്പോള്‍ വാണി ടിവി കാണിച്ചുകൊണ്ടായിരിക്കും ഭക്ഷണം കൊടുക്കുക. അപ്പോള്‍ സൂര്യ ടിവിയിലാണെങ്കില്‍ ഞാന്‍ ഏതെങ്കിലും പെണ്ണിനെ ഓടിച്ചോണ്ടിരിക്കുകയായിരിക്കും, അത് കാണേണ്ടാ എന്ന് പറഞ്ഞ് ഇപ്പുറത്തേക്ക് മാറ്റുമ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ് താഴെവീണ് അടി, അതുമാറ്റി കൈരളിയിലേക്ക് പോകുമ്പോള്‍ അവിടെ കുത്ത് കൊണ്ട് ആ… എന്ന് പറയുന്നുണ്ടാകും. ഇതൊക്കെ കാണുമ്പോള്‍ കൊച്ചിന്റെ വിചാരം തന്തപ്പടി ഇത്തിരി പ്രശ്‌നമാണ് എന്നാകും,” ബാബുരാജ് പറഞ്ഞു.

 

 

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി