“എന്തോരം ദാദമാർ ഉണ്ടായിരുന്ന കോളനിയാണ്”; ധാരാവി വിശേഷങ്ങളും തഗ്ഗ് മറുപടികളുമായി ബൈജു സന്തോഷ്

Baiju Santhosh’s Thug Replies Are Breaking the Internet!: സിനിമയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "വല്യ മല മറിക്കുന്ന അഭിനയമൊന്നും ഇവിടെ ആവശ്യമില്ല, എടുത്താൽ പൊങ്ങാത്ത റോളൊന്നുമല്ല ഇത്" എന്നായിരുന്നു താരത്തിൻ്റെ തമാശ കലർന്ന മറുപടി. മുൻപ് ഒരുപാട് പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയിൽ ഹ്യൂമറില്ലെന്നും, കോമഡിക്കുള്ള സ്പേസും ചിത്രത്തിനകത്ത് ഇല്ലെന്നും താരം വ്യക്തമാക്കി

“എന്തോരം ദാദമാർ ഉണ്ടായിരുന്ന കോളനിയാണ്”; ധാരാവി വിശേഷങ്ങളും തഗ്ഗ് മറുപടികളുമായി ബൈജു സന്തോഷ്

ബൈജു സന്തോഷ്

Published: 

27 Jun 2026 | 09:08 PM

‘വർഗ്ഗം’, ‘വാസ്തവം’, ‘ജോസഫ്’ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ എം. പദ്മകുമാറിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ഉയിർ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ തന്നെ സോഷ്യൽ മീഡിയയെ ആകെ ഇളക്കിമറിക്കുന്നത് ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള അഭിമുഖങ്ങളാണ്. അഭിമുഖങ്ങളിലെ തഗ്ഗ് മറുപടികളിലൂടെ ബൈജു സന്തോഷ് വീണ്ടും സോഷ്യൽ മീഡിയയുടെ പ്രിയ താരമായി മാറുന്നു..

വല്യ മല മറിക്കുന്ന അഭിനയമൊന്നുമില്ല!

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ‘കൗമുദി മൂവീസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തൻ്റെ പതിവ് ശൈലിയിലുള്ള തമാശകളുമായി ബൈജു സന്തോഷ് എത്തിയത്. സിനിമയിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “വല്യ മല മറിക്കുന്ന അഭിനയമൊന്നും ഇവിടെ ആവശ്യമില്ല, എടുത്താൽ പൊങ്ങാത്ത റോളൊന്നുമല്ല ഇത്” എന്നായിരുന്നു താരത്തിൻ്റെ തമാശ കലർന്ന മറുപടി. മുൻപ് ഒരുപാട് പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയിൽ ഹ്യൂമറില്ലെന്നും, കോമഡിക്കുള്ള സ്പേസും ചിത്രത്തിനകത്ത് ഇല്ലെന്നും താരം വ്യക്തമാക്കി.

ദാദമാരുടെ ധാരാവി നേരിൽ കണ്ടപ്പോൾ

സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലെ പ്രശസ്തമായ ധാരാവി സന്ദർശിച്ച അനുഭവം ബൈജു പങ്കുവെച്ചു. മുംബൈയിൽ മുൻപും പോയിട്ടുണ്ടെങ്കിലും ധാരാവി കാണുന്നത് ആദ്യമായാണെന്ന് താരം പറഞ്ഞു.

“ധാരാവി ശരിക്കും കാണേണ്ട ഒരു സ്ഥലം തന്നെയാണ്. എത്രയോ ദാദമാരൊക്കെ ഉണ്ടായിരുന്ന കോളനിയായിരുന്നു അത്! എത്രയോ ക്രിമിനലുകൾ വന്ന് ഒളിച്ചു താമസിച്ച സ്ഥലം… ഇതൊക്കെയായിരുന്നു ധാരാവിയിൽ എത്തിയപ്പോൾ എൻ്റെ മനസ്സിൽ. പഴയ കാലത്തെ ബോംബെ അങ്ങനെയല്ലേ, ഓരോരോ സ്ഥലത്ത് ഓരോ ദാദമാരാണല്ലോ,” ബൈജു സന്തോഷ് പറയുന്നു..

Also Read: Mohanlal : ജർമ്മനി കത്തിച്ച് ലാലേട്ടൻ, സ്റ്റേജ് ഷോയിലെ ഡാൻസ് വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

എന്തായാലും മരിക്കേണ്ടി വരും, പിന്നെന്തിന് ടെൻഷൻ?

എപ്പോഴും എങ്ങനെയാണ് ഇത്രയും ടെൻഷൻ ഫ്രീയായി ഇരിക്കാൻ സാധിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ബൈജു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

“എന്തായാലും ഒരു ദിവസം മരിക്കും, പിന്നെ എന്തിനാണ് വെറുതെ ടെൻഷൻ അടിക്കുന്നത്? ഒരു ടെൻഷനും ആരും തലയിൽ വെക്കരുത്,” എന്നായിരുന്നു താരത്തിന്റെ മാസ്സ് ഉപദേശം. എന്നാൽ, നമ്മളെ കൊണ്ട് ചിലപ്പൊ മറ്റുള്ളവർക്ക് ടെൻഷൻ കാണുമായിരിക്കുമെന്നും അത് തൻ്റെ കുറ്റമല്ലെന്നും സഹ താരത്തിൻ്റെ കൗണ്ടറിന് അദ്ദേഹം മറുപടി പറയുന്നുമുണ്ട്.

English Summary

Actor Baiju Santhosh is winning the internet with his signature witty and ‘thug’ replies during the promotional interviews for director M. Padmakumar’s newly released film, Uyir. Speaking to Kaumudy Movies, Baiju joked about his character, stating it wasn’t a role that required “moving mountains.” He clarified that despite his previous police roles, this specific character has no space for humor. He also shared his excitement about shooting in Mumbai’s Dharavi for the first time, reminiscing about the area’s cinematic history filled with dons and criminals. The highlight of the interview was his philosophical yet hilarious take on stress, where he casually stated, “We will all die one day, so why take tension?”—a response that is now going viral across social media platforms.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം