Balan Movie : രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍

Balan Movie Box Office Collection : മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ ബാലന്‍ ദി ബോയ് ജൂണ്‍ 19നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനായ ചിദംബരം ഒരുക്കിയ ചിത്രത്തിന് ആദ്യ ഷോ മുതല്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. മൂന്നാം ദിവസവും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ബാലന്‍.

Balan Movie : രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍

Balan Movie

Updated On: 

21 Jun 2026 | 01:53 PM

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ ബാലന്‍ ദി ബോയ് ജൂണ്‍ 19നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനായ ചിദംബരം ഒരുക്കിയ ചിത്രത്തിന് ആദ്യ ഷോ മുതല്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. മൂന്നാം ദിവസവും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ബാലന്‍. ഈ അടുത്തിടയ്ക്ക് കണ്ടതില്‍ ഏറ്റവും മികച്ച സിനിമയാണെന്നാണ് ഷോ കഴിഞ്ഞിരുന്ന ഭൂരിഭാഗം പേരും പറയുന്നത്.

ബോക്‌സ് ഓഫീസ് പരിശോധിച്ചാല്‍ സാക്‌നില്‍ക് കണക്ക് പ്രകാരം ആദ്യദിനം ആദ്യ രണ്ടു ദിവസങ്ങളില്‍ നിന്ന് 4.17 കോടി രൂപയാണ് ബാലന്‍ തീയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. 1.82 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. രണ്ടാം ദിനം കളക്ഷന്‍ പിന്നെയും കൂടി. 2.35 കോടി രൂപയാണ് രണ്ടാം ദിനം ചിത്രം തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഒരു അമ്മയുടെയും മകന്റെയും ജീവിതയാത്രയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക വേഷത്തില്‍ ടോവിനോ തോമസും എത്തുന്നുണ്ട്. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ വേറെ ലെവല്‍ ആയിരിക്കുമെന്ന് ആസ്വാദകര്‍ അഭിപ്രായപ്പെട്ടിരുന്നു.

Also Read: ടോവിനോ എന്ന സ്റ്റാര്‍ സിനിമയ്ക്ക് ബാധ്യത, പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ബാലനിലെ പ്രതീക്ഷ പങ്കുവച്ച് താരം

ചിത്രത്തിലെ ബാലന്റെ അമ്മയായി വേഷമിട്ടിരിക്കുന്നത് ഫര്‍സാന പാലത്തിങ്കല്‍ എന്ന പുതുമുഖ നടിയാണ്. ആദിശേഷ് എന്ന ബാലതാരമാണ് ചിത്രത്തിലെ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി എത്തിയ ആവേശം എന്ന വന്‍ ഹിറ്റ് ചിത്രത്തിന്റെ സൃഷ്ടാവായ ജിത്തു മാധവനും ചിദംബരവും ചേര്‍ന്നാണ് ബാലന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. പടം കണ്ടിറങ്ങിയവര്‍ മ്യൂസിക്ക് വളരെ മികച്ചതായിരുന്നു എന്നാണ് പറയുന്നത്. സംവിധായകന്‍ ഗിരീഷ് എ.ഡിയും സിനിമയിലെ ഒരു പോലീസ് കഥാപാത്രമായി എത്തുന്നു.

സംവിധായകനെന്ന നിലയില്‍, തന്നെ സംബന്ധിച്ചെടുത്തോളം മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ ബുദ്ധിമുട്ട് നേരിട്ടത് ബാലനില്‍ ആണെന്ന് ചിദംബരം നേരത്തെ പറഞ്ഞിരുന്നു. ഇമോഷന്‍ വര്‍ക്കൗട്ട് ചെയ്യുന്നത് വെല്ലുവിളി തന്നെ ആയിരുന്നെന്നും എന്നാല്‍ ചിത്രത്തിന്റെ തീം യൂണിവേഴ്‌സലാണെന്നും മഞ്ഞുമ്മല്‍ ചെയ്തതുകൊണ്ടാണ് ബാലനും സാധ്യമായതെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ സിനിമ കാന്‍ ഫെസ്റ്റിവലില്‍ പീമിയര്‍ ചെയ്യുകയുണ്ടായി. അന്ന് മികച്ച പ്രതികരണമാണ് കിട്ടിയത്. അന്നു മുതലേ സനിമാ പ്രേമികള്‍ ബാലന് വേണ്ടി കാത്തിരിക്കുകയാണ്. ചിദംബരത്തിന്റെ മൂന്നാത് ചിത്രമാണ് ബാലന്‍ ദി ബോയ്.

English Summary

The much-awaited film Balan the Boy was released in theaters on June 19th. Directed by Chidambaram, the director of Manjummal Boys, the film received a great reception right from the first show. Balan is continuing its run on the third day with a good response.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം