Balan Movie : ഡബിള്‍ ബാരല്‍ ഗണ്ണുമായി 76 വയസ്സില്‍ മോളിവുഡിലേക്ക് ഒരു മാസ്സ് എന്‍ട്രി! ബാലനില്‍ ഞെട്ടിച്ച അമ്മാമ്മ!

Viral grandma in Balan movie: ബാലന്‍ ദി ബോയ് എന്ന ചിദംബരത്തിന്റെ സിനിമ പലവിധത്തിലാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. സിനിമ കണ്ട ഭൂരിഭാഗം പേരും പറയുന്നു ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഏറ്റവും നല്ല സിനിമായാണ് ബാലന്‍ എന്ന്. ചിത്രത്തിലെ മാസ് അമ്മാമ്മയുടെ വേഷം ചെയ്ത ഡോളി ജൂണ്‍ എന്ന 76 കാരിയ്ക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

Balan Movie : ഡബിള്‍ ബാരല്‍ ഗണ്ണുമായി 76 വയസ്സില്‍ മോളിവുഡിലേക്ക് ഒരു മാസ്സ് എന്‍ട്രി! ബാലനില്‍ ഞെട്ടിച്ച അമ്മാമ്മ!

Dolly June, Balan Movie

Published: 

25 Jun 2026 | 09:07 PM

ബാലന്‍ ദി ബോയ് എന്ന ചിദംബരത്തിന്റെ സിനിമ പലവിധത്തിലാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. സിനിമ കണ്ട ഭൂരിഭാഗം പേരും പറയുന്നു ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഏറ്റവും നല്ല സിനിമായാണ് ബാലന്‍ എന്ന്. ക്രാഫ്റ്റുകൊണ്ടും മേക്കിംഗ് കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തുന്ന ചിത്രത്തെ മലയാളികള്‍ മാത്രമല്ല ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ നായികയായ ഫര്‍സാന പാലത്തിങ്കലും ആദിശേഷ് എന്ന ബാലതാരവുമാണ് ഏറ്റവും അധികം കൈയ്യടി നേടിയതെങ്കില്‍ റിലീസിന് ശേഷം കഥമാറി.

ഇപ്പോള്‍ അമ്മാമ്മയാണ് താരം. അമ്മാമ്മയുടെ ഞെട്ടിക്കല്‍ കൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ. സിനിമ കണ്ടവര്‍ക്ക് ഇക്കാര്യം കലങ്ങും. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാനാവുന്ന രോഗിയായ ആളാണ് ബാലനിലെ അമ്മാമ്മ. പക്ഷേ സിനിമയിലെ ഏറ്റും മാസ്സ് കഥാപാത്രം ഇതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. വിശപ്പ് മൂത്താല്‍ വട്ടും മൂക്കും എന്ന ഡയലോഗിലൂടെ തുടങ്ങുന്ന അമ്മാമ്മയുടെ കത്തിക്കല്‍ വേറെ ലെവലാണ്.

Also Read: ട്രെന്‍ഡ് എന്ന് കരുതി ഇറക്കുന്ന പല സിനിമകളും നിലം തൊടാതെ പൊട്ടുമ്പോള്‍, ബാലന്‍ അതിശയിപ്പിക്കുന്നു : സത്യന്‍ അന്തിക്കാട്

76 വയസ്സുള്ള ഡോളി ജൂണാണ് ഈ വൈറല്‍ അമ്മാമ്മ. കൊച്ചു മകനായ റിയോണിന്റെ റീല്‍സുകളിലെ പ്രകടനമാണ് ഇവരെ ബാലനില്‍ എത്തിച്ചത്. സംവിധായകന്‍ ചിദംബരത്തിന്റെ സഹോദരും നടനുമായ ഗണപതിയാണ് ഡോളിയെ കണ്ടെത്തുന്നത്. റിയല്‍ ജീവിതത്തിലും അമ്മാമ്മ തഗ്ഗാണെന്നും അതുകൊണ്ട് തന്നെ സെറ്റിലും ഏറെ കരുതലോടെയാണ് അവരെ കൈകാര്യം ചെയ്തതെന്നും ചിദംബരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡബിള്‍ ബാരല്‍ ഗണ്ണുമായി വീല്‍ചെയറില്‍ അമ്മാമ്മയുടെ പ്രകടനമുണ്ട് ബാലനില്‍. വന്‍ കൈയ്യടിയാണ് ഈ സീനിന് തിയേറ്ററില്‍ ലഭിക്കുന്നത്. ആദ്യമായിട്ടാണ് ഇവര്‍ സിനിമയില്‍ അഭിനയിക്കുന്നത്.

ഓരു മാസം മുന്‍പെ തനിക്ക് വീല്‍ ചെയര്‍ എത്തിച്ച് നല്‍കിയിരുന്നു എന്നും വളരെ കുറച്ച് സമയം കൊണ്ട് തന്നെ അത് അനായാസം കൈകാര്യം ചെയ്യാന്‍ പഠിച്ചു എന്നും ഡോളി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ മാസ് സീനിന് ഡ്യൂപ്പ് ഉണ്ടായിരുന്നെങ്കിലും താന്‍ തന്നെയാണ് പൂര്‍ണമായും അഭിനയിച്ചത്. ഒറ്റ ടേക്കില്‍ തന്നെ ഒ.കെ ആയെന്നും ഡോളി മനസ്സുതുറന്നു. സിനിമ ഇറങ്ങിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു എങ്ങനെയാകും എന്നതിനെ പറ്റി. കൊച്ചിയില്‍ വച്ചാണ് ആദ്യം പടം കണ്ടത്. അപ്പോള്‍ ഒന്നും മനസ്സിലായില്ല. പിന്നീട് വീണ്ടും കണ്ടപ്പോഴാണ് കഥ എന്താണെന്ന് മനസ്സിലായത്. സിനിമ വന്നതോടെ നാട്ടില്‍ സ്റ്റാറായി, നാട്ടുകാര്‍ക്ക് ഉള്‍പ്പെടെ വലിയ സന്തോഷമാണ്. ഇതുപോലെ സഹകരണമുള്ള ക്രൂ ആണെങ്കില്‍ തീര്‍ച്ചയായും ഇനിയും സിനിമകളില്‍ അഭിനയിക്കുമെന്നും ഡോളി പറഞ്ഞു.

English Summary

Chidambaram’s film Balan the Boy has amazed the audience in many ways. Most of the people who have seen the film say that Balan is the best film that has come out in recent times. Dolly June, 76, who plays the role of the mass grandmother in the film, is receiving a lot of applause.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം