AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan OTT : ബാലൻ ഒടിടിയിലേക്ക് വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Balan The Boy OTT Release Date & Platform : മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കിയ സിനിമയാണ് ബാലൻ. ബാലൻ ദി ബോയ് എന്ന ചിത്രത്തിൻ്റെ മുഴുവൻ പേര്. ജൂൺ 19നാണ് ബാലൻ തിയറ്ററുകളിൽ എത്തിയത്.

Balan OTT : ബാലൻ ഒടിടിയിലേക്ക് വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
Balan OTTImage Credit source: Social Media
Jenish Thomas
Jenish Thomas | Updated On: 18 Jul 2026 | 12:03 AM

ഇൻഡസ്ട്രി ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് ബാലൻ ദി ബോയ്. ജൂൺ 19ന് തിയറ്ററിൽ എത്തിയ ചിത്രം ഒരേപോലെ പ്രേക്ഷക നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമാണ് ബാലൻ. ഇപ്പോഴിതാ ചിത്രം റിലീസായി ഒരു മാസം ആകുമ്പോഴേക്കും ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ സിനിമയുടെ ഒടിടി റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കുകയാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം.

ബാലൻ ഒടിടി

സീ നെറ്റ്വർക്കിൻ്റെ സീ5 ആണ് ബാലൻ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 31-ാം തീയതി മുതൽ സീ5 സംപ്രേഷണം ചെയ്യുമെന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു. മലയാളത്തിന് പുറമെ ബാലൻ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും സീ5ൽ സംപ്രേഷണം ചെയ്യുന്നതാണ്.

ALSO READ : New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം

ബാലൻ്റെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള സീ5ൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ബാലൻ സിനിമ

ബോക്സ്ഓഫീസിൽ ഏകദേശം 35 കോടിയോളം രൂപയാണ് ബാലൻ സ്വന്തമാക്കിട്ടുള്ളത്. ചിദംബരത്തിൻ്റെ മഞ്ഞുമ്മൽ ബോയ്സ് പോലെ ബോക്സ്ഓഫീസിൽ വമ്പൻ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും മോശമല്ലാത്ത പ്രകടനമാണ് ബാലൻ കാഴ്ചവെച്ചു. കൂടാതെ നിരൂപക പ്രശംസയും ബാലന് സ്വന്തമാക്കാൻ സാധിച്ചതും ശ്രദ്ധേയമാണ്. റിലീസിന് മുമ്പ് ബാലൻ കാൻ ഫിലിം ഫെസ്റ്റവലി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ചരുന്നു. ഒരു അമ്മയുടെയും മകൻ്റെയും അതിജീവനത്തിലൂടെ സഞ്ചരിക്കുന്ന കഥയാണ് ബാലൻ്റേത്. കെവിഎൻ പ്രൊഡക്ഷൻസിൻ്റെയും തെസ്പിയാൻ ഫിലിംസിൻ്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും ശൈലജ ദേശായി ഫെന്നും ചേർന്നാണ് ബാലൻ നിർമിച്ചിരിക്കുന്നത്.

ടൊവിനോ തോമസ്, ലാൽ ജൂനിയർ, ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ഗിരീഷ് എഡി, ബീന ആൻ്റണി എന്നിവരാണ് ബാലൻ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. രോമാഞ്ചം, ആവേശം സിനിമകളുടെ സംവിധായകൻ ജിത്തു മാധവനാണ് ബാലൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. സുശിൻ ശ്യം ആണ് സിനിമയ്ക്ക് സംഗീതം നൽകിയത്. ഷൈജു ഖാലിദാണ് ഛായഗ്രാഹകൻ. വിവേക് ഹർഷനാണ് ബാലൻ്റെ എഡിറ്റർ. നടൻ ഗണപതിയാണ് സിനിമയുടെ കാസ്റ്റിങ് ചുമതല നിർവഹിച്ചത്.

English Summary

Balan The Boy OTT Release Date Announced. Tovino Thomas Lal Jr Starring Movie Digital Streaming Starts From July 31st in Zee5.

Follow Us