Vishnu Prasad Death: ‘ജീവിതം കൈവിട്ടു കളയല്ലേയെന്ന് ഒരുപാട് തവണ പറഞ്ഞു’; വിഷ്ണുവിനെ അനുസ്മരിച്ച് ബീന ആന്റണി

Beena Antony on Vishnu Prasad Demise: സീരിയലിൽ വിഷ്ണു തന്റെ അനുജനായി അഭിനയിച്ചിരുന്നുവെന്നും അന്ന് മുതലുള്ള സൗഹൃദമാണെന്നും ബീന ആന്റണി പറയുന്നു. ജീവിതം കൈവിട്ടു കളയല്ലേയെന്ന് ഒരുപാടു തവണ വിഷ്ണുവിനോട് പറഞ്ഞിരുന്നുവെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചു.

Vishnu Prasad Death: ജീവിതം കൈവിട്ടു കളയല്ലേയെന്ന് ഒരുപാട് തവണ പറഞ്ഞു; വിഷ്ണുവിനെ അനുസ്മരിച്ച് ബീന ആന്റണി

വിഷ്ണു പ്രസാദ്, ബീന ആന്റണി

Updated On: 

02 May 2025 19:04 PM

അന്തരിച്ച സിനിമ സീരിയൽ താരം വിഷ്ണു പ്രസാദിനെ അനുസ്മരിച്ച് നടി ബീന ആന്റണി. സീരിയലിൽ വിഷ്ണു തന്റെ അനുജനായി അഭിനയിച്ചിരുന്നുവെന്നും അന്ന് മുതലുള്ള സൗഹൃദമാണെന്നും ബീന ആന്റണി പറയുന്നു. ജീവിതം കൈവിട്ടു കളയല്ലേയെന്ന് ഒരുപാടു തവണ വിഷ്ണുവിനോട് പറഞ്ഞിരുന്നുവെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഈ ചെറുപ്രായത്തിൽ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരന് എന്ന് പറഞ്ഞുകൊണ്ടാണ് ബീന ആന്റണിയുടെ കുറിപ്പ് തുടങ്ങുന്നത്. സീരിയലിൽ തന്റെ അനുജനായി അഭിനയിച്ച അന്ന് മുതൽ ആരംഭിച്ച സൗഹൃദമാണ്. ജീവിതം കൈവിട്ടു കളയല്ലേയെന്ന് ഒരുപാടു തവണ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും നടി പറയുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല, എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് ബീന ആന്റണി കുറിപ്പ് അവസാനിപ്പിക്കുന്നത്.

ബീന ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: കാവ്യയുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ല, ഒരു നാണം കുണുങ്ങിയായ നാടൻ കഥാപാത്രമാണ് അവരെപ്പോഴും: പൃഥ്വിരാജ്‌

കരൾ രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് വിഷ്ണു പ്രസാദിന്റെ അന്ത്യം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരൾ നൽകാൻ മകൾ തയാറായിരുന്നു. ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമം നടന്നു വരികയായിരുന്നു. നടൻ കിഷോർ സത്യയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്റെ വിയോ​ഗ വാർത്ത പങ്കുവച്ചത്.

നേരത്തെ, നടന്റെ ചികിത്സയ്ക്കായി‌ 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് നടൻ കിഷോർ സത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും അടിയന്തരമായി ഒരു തുക നൽകിയിരുന്നു. ചാരിറ്റി ഫണ്ടിങ്ങിലൂടെയും തുക കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി. ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനിടെയാണ് രോഗം മൂർച്ചിക്കുന്നത്.

തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്