AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ബിഗ് ബോസിൽ അനീഷിന് ഒരു സ്‍ക്രിപ്റ്റുണ്ട്; എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി പഠിച്ചാണ് വന്നിരിക്കുന്നത്’; മുൻഷി രഞ്‍ജിത്ത്

Bigg Boss Malayalam 7 Fame Munshi Ranjith: ബിഗ് ബോസിൽ അനീഷിന് ഒരു സ്‍ക്രിപ്റ്റുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മുൻഷി രഞ്‍ജിത് അനീഷിനെ കുറിച്ച് പറഞ്ഞത്.

Bigg Boss Malayalam Season 7: ‘ബിഗ് ബോസിൽ അനീഷിന് ഒരു സ്‍ക്രിപ്റ്റുണ്ട്; എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി പഠിച്ചാണ് വന്നിരിക്കുന്നത്’; മുൻഷി രഞ്‍ജിത്ത്
Munshi Renjith Image Credit source: facebook
sarika-kp
Sarika KP | Published: 19 Aug 2025 17:39 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ആദ്യ എവിക്ഷനിൽ തന്നെ ഹൗസിൽ നിന്ന് മുൻഷി രഞ്ജിത്ത് പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ആഴ്ചയാണ് മുൻഷി രഞ്ജിത്ത് ബി​ഗ് ബോസിൽ നിന്ന് പുറത്ത് പോയത്. തുടക്കം മുതൽ കളം നിറഞ്ഞ മറ്റ് മത്സരാർത്ഥികൾക്കിടയിൽ വേണ്ടത്ര ശോഭിക്കാൻ മുൻഷി രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രഞ്ജിത്ത് വീടിനു പുറത്ത് പോയത്. ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ത്ഥിയും ഇദ്ദേഹമായിരുന്നു.

ഇപ്പോഴിതാ ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം മുൻഷി രഞ്‍ജിത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിഗ് ബോസിൽ അനീഷിന് ഒരു സ്‍ക്രിപ്റ്റുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മുൻഷി രഞ്‍ജിത് അനീഷിനെ കുറിച്ച് പറഞ്ഞത്.

അനീഷ് പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്നാണ് മുൻഷി രഞ്ജിത്ത് പറയുന്നത്. ബിഗ് ബോസിന് ഒരു സ്‍ക്രിപ്റ്റുമില്ലെന്നും എന്നാൽ അനീഷിന് ഒരു സ്‍ക്രിപ്റ്റുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി പഠിച്ചു വന്നിരിക്കുന്ന ആളാണ്. അത്രയും സ്റ്റ‍ഡി ചെയ്‍ത് വന്നിരിക്കുന്ന വേറെ ആരും ഇല്ല അവിടെയെന്നും ഇപ്പോള്‍ ഉള്ളത് അനീഷ് മാത്രമാണെന്നും രഞ്ജിത്ത് പറയുന്നു. നമ്മള്‍ ഒരു ധാരണയോടെയാണ് ചെല്ലുന്നത്. ആ ധാരണ ഫ്ലക്സിബിലിറ്റിക്കനുസരിച്ച് മാറ്റേണ്ടി വരും. എന്നാൽ അനീഷ് പഠിച്ചുവച്ചിരിക്കുന്നത് തന്നെയാണ് അവിടെ ചെയ്യുന്നതെന്നാണ് രഞ്ജിത്ത് പറയുന്നത്.

Also Read:മിമിക്രി ആർട്ടിസ്റ്റ്, നടി; ബിബി ഹൗസിൽ സജീവമാകുന്ന കലാഭവൻ സരിഗ

അതേസമയം ബിഗ് ബോസില്‍ നിന്ന് പുറത്തായതില്‍ സന്തോഷവും ദുഖവുമുണ്ടെന്നും രഞ്ജിത്ത് പറയുന്നു. ആദ്യ ആഴ്ചയില്‍ പുറത്ത് വരാനായിരുന്നില്ല താൻ പോയതെന്നും പുറത്തിറങ്ങിയപ്പോള്‍ കുറച്ച് ആളുകള്‍ നല്ലതു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. നൂറു ദിവസം നിൽക്കണമെന്ന് ഓർത്താണ് അത്രയും ഡ്രസുമായും ചെരിപ്പുമായാണ് പോയത്. ഒരു ഡ്രസോ ഷൂവോ ഇടാന്‍ പറ്റാതെ ആ പെട്ടിയും കെട്ടിപ്പിടിച്ച് ഇരിക്കുകയാണെന്നാണ് രഞ്ജിത്ത് പറയുന്നത്.