AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘തൊപ്പി കാരണമാണ് അനീഷ് തോറ്റത്’; അനുമോൾ 16 ലക്ഷം പിആർ കൊടുത്തതിന് തെളിവെവിടെ: അഖിൽ മാരാർ

Akhil Marar On Thoppi Issue: തൊപ്പിക്കെതിരെ അഖിൽ മാരാർ. അനീഷിന് ബിഗ് ബോസ് കപ്പ് കിട്ടാത്തതിന് പിന്നിൽ തൊപ്പിയാണെന്ന് അഖിൽ മാരാർ ആരോപിച്ചു.

Bigg Boss Malayalam Season 7: ‘തൊപ്പി കാരണമാണ് അനീഷ് തോറ്റത്’; അനുമോൾ 16 ലക്ഷം പിആർ കൊടുത്തതിന് തെളിവെവിടെ: അഖിൽ മാരാർ
അഖിൽ മാരാർ, തൊപ്പിImage Credit source: Mrz Thoppi Instagram
abdul-basith
Abdul Basith | Published: 12 Nov 2025 07:57 AM

അനീഷിന് ബിഗ് ബോസ് കപ്പ് കിട്ടാത്തതിന് കാരണം തൊപ്പിയെന്ന് അഖിൽ മാരാർ. അനുമോൾ 16 ലക്ഷം രൂപ പിആർ തുക നൽകിയതിന് തെളിവ് എവിടെ എന്നും അഖിൽ മാരാർ ചോദിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാറിൻ്റെ വിശദീകരണം.

ജനാധിപത്യസംവിധാനത്തിൽ ജനങ്ങളെ പുച്ഛിക്കാൻ പാടില്ല എന്ന് അഖിൽ മാരാർ പറഞ്ഞു. ബിഗ് ബോസ് ഓഡിയൻസിനെ പുച്ഛിച്ചത് തൊപ്പിയാണ്. തൊപ്പി വോട്ട് പിടിക്കാൻ ആഹ്വാനം നടത്തുമ്പോൾ ‘ഞങ്ങളൊക്കെ ഉണ്ണാക്കന്മാരാണോ’ എന്നാണ് കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് തോന്നുന്നത്. അയാൾ അനീഷിന് വേണ്ടിയാണ് വോട്ടുപിടിച്ചത്. ‘ബിഗ് ബോസ് കാണുന്ന ഞങ്ങൾ തീരുമാനിക്കും ആരെ ജയിപ്പിക്കണമെന്ന്’ പ്രേക്ഷകർ അപ്പോൾ തീരുമാനിക്കും. അനീഷിന് തലേന്ന് വരെ വോട്ട് കൊടുത്തവർ പിറ്റേന്ന് മുതൽ അനുമോൾക്ക് വോട്ട് കൊടുത്തേക്കാമെന്നും അഖിൽ വിശദീകരിച്ചു.

Also Read: Bigg Boss Aneesh: അനീഷിന് ദുബായിൽ വീടൊരുങ്ങുന്നു, റെന്റിന് കൊടുത്താൽ 70 ലക്ഷം വരുമാനം

“തെളിവില്ലാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞെന്നാണല്ലോ ആരോപണം. അനുമോൾ 16 ലക്ഷത്തിൻ്റെ പിആർ കൊടുത്തതിന് തെളിവ് എവിടെ? ഇതിനുള്ള തെളിവൊക്കെ വേഗം കിട്ടും. എല്ലാവരും കൊടുത്തത് പോലെ ചെറിയ തുക പിആർ കൊടുത്തുകാണും. ജയിച്ചാൽ തരക്കേടില്ലാത്ത തുക നൽകാമെന്നും പറഞ്ഞുകാണും. ലൈവിലാണ് എൻ്റെ കോൾ കേൾപ്പിച്ചതെന്ന് ഞാൻ മനസ്സിലാക്കിയില്ല. ഇന്നുവരെ ആരുടെയും ലൈവ് സ്ട്രീമിങ് ഞാൻ കണ്ടിട്ടില്ല. ഇവരെയൊന്നും എനിക്കറിയില്ല.”- അഖിൽ മാരാർ പറഞ്ഞു.

പണം വാങ്ങിയിട്ടാണ് തൊപ്പി ജിൻ്റോയ്ക്ക് വോട്ട് ചെയ്തതെന്ന് താൻ വിഡിയോയിൽ പറഞ്ഞില്ല. വിനു ഇക്കാര്യം പറഞ്ഞപ്പോൾ താൻ ഇതിൽ ഇടപെടാൻ കാരണം അനുമോളെ പിആർ എന്ന് പറഞ്ഞ് പലരും കളിയാക്കുന്നതുകൊണ്ടാണ്. മറ്റുള്ളവർക്കും പിആർ ഉണ്ടെന്ന് പറയുകയായിരുന്നു. തന്നെ അപമാനിച്ചപ്പോഴാണ് അവൻ്റെ വാപ്പയ്ക്ക് വിളിച്ചത്. റഷ്യൻ വിപ്ലവത്തിൻ്റെ കാര്യം തമാശയ്ക്ക് പറഞ്ഞതാണ്.