Bigg Boss Malayalam Season 7: ‘എനിക്ക് കിട്ടിയില്ലെങ്കിൽ ആർക്കും കിട്ടരുതെന്നാണ് പലർക്കും’; വീക്ക്ലി ടാസ്കുകൾ മനപൂർവം കുളമാക്കുന്നതെന്ന് ഹൗസ്മേറ്റ്സ്
BB Housemates About Weekly Tasks: വീക്കിലി ടാസ്ക് മനപൂർവം കുളമാക്കുന്നതാണെന്ന് ഹൗസ്മേറ്റ്സിൻ്റെ കുറ്റസമ്മതം. വീക്കെൻഡ് എപ്പിസോഡിലാണ് തുറന്നുപറച്ചിൽ.

ബിഗ് ബോസ്
വീക്കിലി ടാസ്ക് പലപ്പോഴും മനപൂർവം കുളമാക്കുന്നതാണെന്ന് ഹൗസ്മേറ്റ്സ്. തനിക്ക് കിട്ടിയില്ലെങ്കിൽ ആർക്കും കിട്ടരുതെന്ന പിടിവാശിയാണ് പലർക്കും ഉള്ളതെന്നും അതുകൊണ്ട് തന്നെ ടാസ്കുകൾ മനപൂർവം കുളമാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മത്സരാർത്ഥികൾ മോഹൻലാലിനോട് പറഞ്ഞു.
കഴിഞ്ഞ വീക്കിലി ടാസ്കിനിടെ ‘ഇപ്പോൾ താനിത് കുളമാക്കിത്തരാം’ എന്ന ആര്യൻ്റെ വാദം എടുത്തുപറഞ്ഞാണ് മോഹൻലാൽ ചോദ്യം ആരംഭിച്ചത്. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആദ്യം ആര്യൻ അവകാശപ്പെട്ടെങ്കിലും പിന്നീട് ഇത് സമ്മതിച്ചു. ഉടമകൾ എന്തിനാണ് കുപ്പികളുടെ ക്വാളിറ്റി നോക്കുന്നത് എന്ന് മോഹൻലാൽ ചോദിച്ചു. അതിനാണ് ക്വാളിറ്റി ഇൻസ്പെക്ടർമാരെ നിയമിച്ചത്. തനിക്ക് ഇമ്മ്യൂണിറ്റി കിട്ടിയില്ലെങ്കിൽ ആർക്കും കിട്ടരുതെന്ന് പലർക്കും ഉണ്ടായിരുന്നതായി ജിഷിൻ പറഞ്ഞു.
Also Read: Bigg Boss Malayalam Season 7: ‘ഞങ്ങൾ നല്ല സുഹൃത്തുക്കൾ; ഇവർക്കൊക്കെ അസൂയയാണ്’; വിശദീകരിച്ച് ജിസേൽ
ആർക്കും കിട്ടരുതെന്ന് വാശിയുണ്ടായിരുന്ന ഒരാൾ ഒനീലാണെന്ന് അക്ബർ വെളിപ്പെടുത്തി. ആദിലയ്ക്കും അങ്ങനെ ഉണ്ടായിരുന്നു. ആദ്യം കളിക്കാൻ വന്നപ്പോൾ ഒരു ഗ്രൂപ്പ് അറ്റാക്ക് ചെയ്യുകയായിരുന്നു എന്നും അതുകൊണ്ടാണ് ഇങ്ങനെ നിലപാടെടുത്തതെന്നും ആദില പറഞ്ഞു. ആര്യൻ കുപ്പി കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നു, ആര്യൻ കുപ്പികൾ വിതരണം ചെയ്തു എന്നും ആദില പറഞ്ഞു.
തനിക്ക് കിട്ടിയില്ലെങ്കിൽ മറ്റാർക്കും കിട്ടരുതെന്ന വാശിയുണ്ടായിരുന്നു എന്ന് ഒനീൽ സമ്മതിച്ചു. ആരും ഫെയർ കളിച്ചില്ല എന്നും രണ്ടാം ദിവസം മുതൽ നന്നായി കളിച്ചു എന്നും ഒനീൽ തുടർന്നു. ക്ഷമ നശിച്ചതുകൊണ്ടാണ് താൻ ഇറങ്ങിപ്പോയതെന്ന് നെവിൻ വിശദീകരിച്ചു. ജീവനക്കാരെ പിന്തുണച്ച ജിഷിനെ എന്തുകൊണ്ട് വോട്ട് ചെയ്ത് പുറത്താക്കിയെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അനുമോൾ ആർക്കും കോയിൻ കൊടുക്കാത്തതിനാൽ അതിനാൽ ആർക്കും ഇമ്മ്യൂണിറ്റി കിട്ടില്ലെന്നും അതാണ് കാരണമെന്നും നെവിൻ പറഞ്ഞു.
വിഡിയോ കാണാം