Bigg Boss Malayalam Season 7: ‘പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത്?’; ആദിലയോട് ചോദ്യവുമായി മോഹൻലാൽ

Mohanlal Questions Adhila: ക്യാപ്റ്റൻസിയിൽ ലക്ഷ്മിയോട് ചോദ്യങ്ങളുമായി മോഹൻലാൽ. ലക്ഷ്മിയെ കിച്ചൺ ക്യാപ്റ്റനാക്കിയ തീരുമാനമാണ് മോഹൻലാൽ ചോദ്യം ചെയ്തത്.

Bigg Boss Malayalam Season 7: പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത്?; ആദിലയോട് ചോദ്യവുമായി മോഹൻലാൽ

ലക്ഷ്മി, ആദില

Published: 

12 Oct 2025 16:29 PM

ലക്ഷ്മിയെ കിച്ചൺ ടീം ക്യാപ്റ്റനാക്കിയതിൽ ഹൗസ് ക്യാപ്റ്റനായ ആദിലയോട് ചോദ്യങ്ങളുമായി മോഹൻലാൽ. പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത് എന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദിച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോ യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പങ്കുവച്ചു.

കിച്ചൺ ക്യാപ്റ്റനെപ്പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം എന്താണെന്നാണ് ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുന്നത്. “ലക്ഷ്മി പൊതുവേ ഒരു മടിച്ചിയാണ്. കുക്കിങ് ചെയ്യാൻ താത്പര്യമില്ലാത്തയാളാണ്” എന്നാണ് ബിന്നി മറുപടി നൽകുന്നത്. അതിനെക്കുറിച്ച് ധാരണയില്ലാത്ത ഒരാളെ എന്തിനാണ് ക്യാപ്റ്റനാക്കിയതെന്ന് മോഹൻലാൽ ആദിലയോട് ചോദിക്കുന്നു. ആളുടെ ലീഡർഷിപ്പ് എങ്ങനെ കൊണ്ടുപോകുമെന്ന് അറിയാനായിരുന്നു എന്ന് ആദില മറുപടി പറയുമ്പോൾ കുക്കിങ് അറിയാവുന്ന ബിന്നിയെ ക്യാപ്റ്റനാക്കാതിരുന്നത് ഒരു പൊളിറ്റിക്സിൻ്റെ ഭാഗമായിരുന്നോ എന്ന് മോഹൻലാൽ തുടർന്ന് ചോദിക്കുന്നു. ബിന്നിയ്ക്ക് അങ്ങനെ തോന്നിയോ എന്ന ചോദ്യത്തിന് ‘ലക്ഷ്മിയ്ക്ക് ഒരു പണി കൊടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതായി തോന്നി’ എന്നാണ് ബിന്നി പറയുന്നത്. അത് ശരിയാണോ ആദില എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്.

Also Read: Bigg Boss Malayalam Season 7: ‘കുഴപ്പക്കാരെ ഒന്ന് വഴക്കുപറയണം, ചട്ടമ്പികളെയൊക്കെ പിടിക്കണം’; റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയരായ ഉമ്മയോട് മോഹൻലാൽ

എട്ട് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുള്ളത്. ഷാനവാസ്, അനീഷ്, നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരിൽ നിന്ന് രണ്ട് പേർ കഴിഞ്ഞ ദിവസം തന്നെ സേവ്ഡ് ആയി. അനീഷും ഷാനവാസുമാണ് രക്ഷപ്പെട്ടത്. ഞായറാഴ്ചത്തെ എപ്പിസോഡിൽ മൂന്ന് പേർ കൂടി രക്ഷപ്പെട്ടു എന്ന് പ്രൊമോ സൂചിപ്പിച്ചിരുന്നു. അക്ബർ, ബിന്നി, ലക്ഷ്മി എന്നിവരെയാണ് അവസാന നോമിനേഷനിൽ കാണിച്ചത്. ഇവരിൽ നിന്ന് ഒരാളോ രണ്ട് പേരോ പുറത്തായേക്കാം.

ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 11 പേരാണ് അവശേഷിക്കുന്നത്. ഇതിൽ ആര്യന്മ് നൂറ, ആദില എന്നിവരൊഴികെ ബാക്കി എട്ട് പേരും ഇത്തവണത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്.

വിഡിയോ കാണാം

Related Stories
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം